സ്വര്‍ണ വില കാലക്രമേണ ഉയരാന്‍ തുടങ്ങിയതോടെ ഏറ്റവും നേട്ടമുണ്ടാക്കിയത് നേരത്തെ സ്വര്‍ണം വാങ്ങി വെച്ചവരാണ്. സ്വർണം ആഭരണമായി വാങ്ങിയവരും മറ്റു രീതിയിൽ നിക്ഷേപിച്ചവരും വർഷങ്ങൾക്കപ്പുറമുള്ള സ്വർണ വില നേട്ടത്തിൽ സന്തോഷിച്ചവരാണ്.
പണിക്കൂലിയോ നികുതി ബാധ്യതയോ ഇല്ലാതെ സ്വർണം വാങ്ങാൻ സാധിക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിച്ചവർക്ക് ഇരട്ടിയലധികം നേട്ടമാണ് 8 വർഷം കൊണ്ട് ലഭിച്ചത്. 2015 നവംബറില്‍ പുറത്തിറങ്ങിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ ഇഷ്യുവില്‍ നിക്ഷേപിച്ചവര്‍ക്ക് 8 വര്‍ഷത്തിനിടെ 125 ശതമാനം വാര്‍ഷിക റിട്ടേൺ ലഭിച്ചു.
ഗ്രാമിന് 6017 രൂപ
ദീര്‍ഘകാല നിക്ഷേപത്തിലൂടെയാണ് സ്വർണം മികച്ച റിട്ടേണ്‍ നല്‍കിയതെന്ന് കാണാം. 2015 നവംബറിലെ ആദ്യ ഇഷ്യുവില്‍ 2,684 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. നിലവില്‍ 6,017 രൂപയാണ് ഗ്രാമിന്റെ വില. ഈ വര്‍ഷം നവംബറില്‍ ഈ ഇഷ്യൂ കാലാവധി എത്തുമ്പോള്‍ 125 ശതമാനമാണ് റിട്ടേണ്‍.

നവംബറിലെ സ്വര്‍ണ വില അടിസ്ഥാനമാക്കി നിക്ഷേപകന് പണം തിരികരെ ലഭിക്കും. വ്യക്തികൾക്ക് 1 ഗ്രാം മുതല്‍ 4 കിലോ വരെ സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും.
കാൽക്കുലേറ്റർ
ഗ്രാമിന് 2684 രൂപയായിരുന്നു ഇഷ്യൂ വില. ആദ്യ ഇഷ്യൂവില്‍ 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 37.26 യൂണിറ്റുകള്‍ ലഭിക്കും. 5-ാം വര്‍ഷത്തില്‍ പിന്‍വലിക്കുമ്പോള്‍ സ്വര്‍ണ വിലയിലെ നേട്ടം ഗ്രാമിന് 2,906 രൂപ (5,000-2,684) യാണ്. ഇതോടൊപ്പം ഒരു യൂണിറ്റിന് 369 രൂപ പലിശയായി ലഭിക്കും.
യൂണിറ്റിന് ആകെ ലഭിക്കുന്ന നേട്ടം 3,275 രൂപയാണ്. ഇത് പ്രകാരം 37.26 യൂണിറ്റ് കയ്യിലുള്ളൊരാള്‍ക്ക് അഞ്ചാം വര്‍ഷത്തില്‍ (37.26*3275) 1,22,026 രൂപ ലാഭം നേടാം. നികുതി കിഴിച്ചാല്‍ 1,21,952 രൂപ ലഭിക്കും.
2023 നവംബറിൽ ആദ്യ ഇഷ്യൂ എട്ട് വർഷം പൂർത്തിയാവുകയാണ്. ഇന്നത്തെ വില കണക്കാക്കിയാൽ ഗ്രാമിന് 6,164 രൂപയാണ് വില. ഗ്രാമിന് 3,480 രൂപയുടെ വ്യത്യാസമുണ്ട്. പലിശയായി ഒരു യൂണിറ്റിന് 537 രൂപ ലഭിക്കും. ഈ നിക്ഷേപത്തിലൂടെ 1,34,360 രൂപ ലാഭമുണ്ടാക്കാനായി.
നികുതി ഇളവ്
സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മറ്റേത് മാർഗത്തേക്കാളും നികുതി സൗഹാര്‍ദമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. കാലാവധിയായ 8 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ട. ഇതോടൊപ്പം നിക്ഷേപിച്ച തുകയ്ക്ക് 2.50 ശതമാനം പലിശയും ലഭിക്കും.
ചെലവ് അനുപാതം ഇല്ലാത്തെ നിക്ഷേപമാണിത്. ലിസ്റ്റിംഗ്, ബൈബാക്ക് എന്നിവ വഴി ലിക്വിഡിറ്റിയും സോവറിൻ ഗോൾഡ് ബോണ്ട് ഉറപ്പ് നൽകുന്നു. മറ്റു സ്വര്‍ണ നിക്ഷേപങ്ങള്‍ നിക്ഷേപകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി ഈടാക്കുന്നുണ്ട്.
സോവറിൻ ഗോൾ ബോണ്ട് നിക്ഷേപം 5-ാം വർഷത്തിൽ പിൻവലിക്കാൻ അവസരം നൽകുന്നുണ്ട്. 5-ാം വർഷത്തിൽ പിൻവലിച്ചാൽ നികുതി നൽകണം. ദീർഘകാല മൂലധന നേട്ടത്തിന് 20 ശതമാനം ഇൻഡക്സേഷനോടെയാണ് നികുതി.
എങ്ങനെ വാങ്ങാം
സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു ഇഷ്യുകളിലൂടെയാണ് നിക്ഷേപകര്‍ക്ക് സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ സാധിക്കുന്നത്. നിക്ഷേപകര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എസ്ജിബികളും വാങ്ങാം. അവയില്‍ ചിലത് നിലവിലെ സ്വര്‍ണ വിലയേക്കാള്‍ കിഴിവിലാണ് ട്രേഡ് ചെയ്യുന്നത്.
കുറഞ്ഞ വോളിയം ഒരു പ്രശ്നമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നാല് തവണയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ ചെയ്തത്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഇഷ്യു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
എന്തുകൊണ്ട് സ്വർണം വാങ്ങണം
സ്വർണത്തിന്റെ പ്രകടനം നോക്കിയാൽ എന്തുകൊണ്ട് സ്വർണം വാങ്ങണമെന്നതിന് ഉത്തരം ലഭിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണ വിലയില്‍ 14 ശതമാനം വര്‍ധനവുണ്ടായി. തുടര്‍ച്ചയായി നിരക്ക് വര്‍ധനയും യുഎസില്‍ മാന്ദ്യ സാധ്യതയുമാണ് നേട്ടത്തിന് കാരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 7.17 ശതമാനവും അഞ്ച് വര്‍ഷത്തിനുള്ളില്‍ 12.89 ശതമാനവും 10 വര്‍ഷത്തിനുള്ളില്‍ 6.87 ശതമാനവും റിട്ടേണ്‍ നല്‍കി.


Click it and Unblock the Notifications