സ്വർണത്തിൽ നിക്ഷേപിക്കാനായി ഭരണങ്ങൾ വാങ്ങിവെയ്ക്കുന്നൊരാൾക്ക് പണിക്കൂലിയും മറ്റ് ചെലവുകളും കഴിച്ചാൽ വലിയ നേട്ടം ലഭിക്കില്ലെന്നതാണ് സത്യം. ഈ അവസ്ഥയിൽ എങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കും. സർക്കാർ ഗ്യാരണ്ടിയിൽ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീമുകൾ. 2022-2023 സാമ്പത്തിക വർഷത്തിലെ നാലാം സീരിസ് സബ്സ്ക്രിപ്ഷൻ മാർച്ച് 5 മുതൽ 10 വരെ നടക്കും. സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
സോവറിൻ ഗോൾഡ് ബോണ്ടുകൾ
സ്വർണ ബോണ്ടുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ. ഭൗതിക സ്വർണത്തിന്റെ നിക്ഷേപം കുറയ്ക്കാൻ 2015 ൽ കേന്ദ്രസർക്കാർ ആരംഭിച്ച നിക്ഷേപ മാർഗമാണിത്. സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും. സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SHCIL), പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ബാങ്കുകൾ എന്നിവ വഴിയാണ് ബോണ്ടുകൾ വിൽക്കുന്നത്.
സ്വർണ വില
കുറഞ്ഞത് ഒരു ഗ്രാമായാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം വാങ്ങാൻ സാധിക്കുക. നാലാം ഇഷ്യൂവിൽ ഒരു ഗ്രാം സ്വർണത്തിന് 5,611 രൂപയായാണ് വില നിശ്ചയിച്ചിട്ടുള്ളത്. സബ്സ്ക്രിപ്ഷൻ സമയത്തിന് മുൻപ് നിശ്ചിത ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് സേവറിന്‍ ഗോള്‍ഡ് ബോണ്ടിൽ വില നിശ്ചയിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
ആർക്കൊക്കെ വാങ്ങാം
ഇന്ത്യയിൽ താമസക്കാരായ പൗരന്മാർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് വാങ്ങിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ പ്രവാസി ഇന്ത്യക്കാർക്ക് കാലാവധി വരെ നിലനിർത്താം.
പരമാവധി നിക്ഷേപം
1 ഗ്രാം തൂക്കത്തിലാണ് സോവറിൻ ഗോൾഡ് ബോണ്ട് അനുവദിക്കുക. 1 ഗ്രാമിന്റെ ഗുണിതങ്ങളായി സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാം. വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും നിജപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തിന്റെ വിപണി വില കുറഞ്ഞാൽ മാത്രമാണ് നഷ്ട സാധ്യതയുള്ളത്. സബ്സ്ക്രിപ്ഷൻ തുകയുടെ മുകളിൽ വര്‍ഷത്തില്‍ 2.5 ശതമാനം പലിശയും സോവറിൻ ഗോൾഡ് ബോണ്ടിൽ നിന്ന് ലഭിക്കും.
കാലാവധി
ബോണ്ടിന്റെ കാലാവധി 8 വർഷമാണ്. 5 വർഷം ലോക്ഇൻ പിരിയഡ് ഉണ്ട്. കൂപ്പൺ പേയ്‌മെന്റ് തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷം ബോണ്ടുകൾ വില്പന നടത്താം. ഡീമാറ്റ് ഫോമിൽ സൂക്ഷിച്ചവ എക്‌സ്‌ചേഞ്ചുകളിൽ ട്രേഡ് ചെയ്യാനും സാധിക്കും.
നികുതി
തിരിച്ചെടുക്കല്‍ ദിവസത്തിന് മുൻപുള്ള മൂന്ന് പ്രവൃത്തി ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവല്ലേഴ്സ് അസോസിയേഷൻ കണക്കാക്കിയ വിലയുടെ ശരാശരി അടിസ്ഥാനപ്പെടുത്തിയാണ് വില കണക്കാക്കുക. 1961-ലെ ആദായനികുതി നിയമം അനുസരിച്ച് ബോണ്ടുകളുടെ പലിശയ്ക്ക് നികുതി ചുമത്തപ്പെടും. എന്നാൽ കാലാവധിയിൽ ബോണ്ട് റഡീം ചെയ്യുമ്പോഴുണ്ടാകുന്ന മൂലധന നേട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. ബോണ്ട് കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ദീർഘകാല മൂലധന നേട്ടങ്ങൾക്ക് ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നൽകും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications