A Oneindia Venture

കോളടിച്ചു! ഈ 2 രൂപ നാണയം കൊണ്ടുവരും 5 ലക്ഷം വരെ; കയ്യിലുണ്ടോ?

ബസില്‍ യാത്ര ചെയ്യാൻ ടിക്കറ്റെടുക്കുമ്പോഴോ കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴോ ദിവസവും നാണയങ്ങള്‍ ലഭിക്കാറുണ്ട്. എന്നാൽ ആരാണ് ഈ നാണയങ്ങൾ ശ്രദ്ധിക്കുന്നത്. ചിത്രങ്ങൾ, രൂപങ്ങൾ എന്നിവ മുദ്രണം ചെയ്ത നാണയങ്ങൾ ഇത്തരത്തിൽ കയ്യിലെത്താറുണ്ട്. ഇവ കണ്ട ശേഷം സൂക്ഷിക്കാതെ ഉപയോ​ഗിക്കാറാണോ പതിവ്. എന്നാൽ അത് ഒഴിവാക്കി ഇനി സൂക്ഷിക്കാൻ ആരംഭിക്കാം. പ്രത്യേകതകളുള്ള നാണയങ്ങൾക്ക് വലിയ വിലയാണ് വർഷങ്ങൾക്കിപ്പുറം ലഭിക്കുന്നത്. ഇന്റർനെറ്റ് സജീവമായതോടെ ഇത്തരത്തിൽ പഴയ നാണയങ്ങളുടെ വില്പന കൂടുതൽ എളുപ്പമായിട്ടുണ്ട്. പഴയ നാണയങ്ങളിലും കറൻസികളിലും താൽപര്യമുള്ളവർ ഇവ വില കൊടുത്ത് വാങ്ങാൻ തയ്യാകുന്നുണ്ട്. ഇതോടെ നാണയ ശേഖരണം താൽപര്യത്തോടെ ചെയ്യുന്നവർക്ക് ഇത് നല്ല കാലമായി. അത്രയും മികച്ച ഓഫറുകളാണ് ഇപ്പോൾ പഴയ നാണയങ്ങളും കറൻസികളും വില്പന നടത്തുന്ന വിപണിയിൽ നിന്നും ലഭിക്കുന്നത്. ഇത്തരത്തിൽ 5 ലക്ഷം രൂപ ലഭിക്കുന്ന 2 രൂപ നാണയത്തെ പറ്റി നോക്കാം. 

നാണയത്തിന്റെ പ്രത്യേകതകൾ

നാണയത്തിന്റെ പ്രത്യേകതകൾ

ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റുകളിൽ പഴയ കാല കറൻസി, നാണയങ്ങളുടെ വില്പന തകൃതിയാണ്. 1994 ല്‍ പുറത്തിറങ്ങിയ നാണയത്തിനാണ് ഇത്തരത്തില്‍ 5 ലക്ഷം രൂപ വരെ ലഭിക്കുന്നത്. ഈ 2 രൂപ നാണയത്തിന്റെ പിറക് വശത്ത് ലോക ഭക്ഷ്യ ദിനം, വാട്ടര്‍ ഫോര്‍ ലൈഫ് എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും മുദ്രണം ചെയ്തിട്ടുണ്ട്. വെള്ളത്തിന്റെ അടയാളവും നാണയത്തിന് പിറകിലായി നല്‍കിയിട്ടുണ്ട്. ഈ പ്രത്യേകതകളുള്ള നാണയം കയ്യിലുണ്ടെങ്കിൽ ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റ് വഴി വില്പനയ്ക്ക് വെയ്ക്കാം. ഇവിടെ നിന്ന് താൽപര്യമുള്ളവർ വില കൊടുത്ത് വാങ്ങുന്നതാണ് രീതി. ഇത്തരത്തിലുള്ള നാണയങ്ങൾക്ക് അഞ്ച് ലക്ഷം വരെയാണ് വില. ഇതോടൊപ്പം ബ്രിട്ടീഷ് ഭരണകാലത്ത് പുറത്തിറങ്ങിയ വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപ നാണയത്തിനും വിവിധ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റുകള്‍ 2 ലക്ഷം രൂപ വരെ വില നൽകുന്നുണ്ട്. ഇതുപോലെ 1918 ല്‍ പുറത്തിറങ്ങിയ 1 രൂപ നാണയത്തിന് 9 ലക്ഷം രൂപയാണ് ഇപ്പോൾ ലഭിക്കുന്ന വില. 

നാണയങ്ങൾ

5 ലക്ഷം രൂപ വില ലഭിക്കുന്ന മറ്റൊരു 2 രൂപയുണ്ട്. 2000, 1994, 1995, 1997 വര്‍ഷങ്ങളിലെ രണ്ട് രൂപ നാണയങ്ങൾക്കും വലിയ വില ഇത്തരം വിപണികളിൽ നിന്ന് ലഭിക്കുന്നുണ്ട്. 1994 ലെ നാണയത്തിന് പിന്നില്‍ ദേശീയ പതാക ആലേഖനം ചെയ്യണം. കൂടാതെ വെള്ളിയുടെ 25 പൈസ നാണയത്തിന് 1.5 ലക്ഷം രൂപയാണ് വില. ബ്രിട്ടീഷ് കാലത്തെ വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപ വെള്ളി നാണയത്തിന് രണ്ട് ലക്ഷം രൂപ വില ലഭിക്കും. 1918 ല്‍ ബ്രിട്ടീഷ് കാലത്തെ ഒരു രൂപ നാണയത്തിന് ലഭിക്കുന്ന വില 9 ലക്ഷം രൂപയാണ്. 1977-1979 എന്ന് ആലേഖനം ചെയ്ത ഒരു രൂപ നോട്ട് 45,000 രൂപ നേടിത്തരും. 

എങ്ങനെ വില്പന നടത്താം

എങ്ങനെ വില്പന നടത്താം

നോട്ടുകൾ കയ്യിലുള്ളവർക്ക് വിവിധ ഓൺലൈൻ സൈറ്റുകൾ വഴി വില്പന നടത്താം. ഓണ്‍ലൈനില്‍ വില്പന നടത്തുന്നത് വഴിയാണ് പരമാവധി നേട്ടമുണ്ടക്കാന്‍ സാധിക്കുന്നത്. വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയ ശേഷം അവശ്യക്കാർ ഫോണ്‍ കോളുകളിലൂടെ നാണയത്തിന്റെ ഉടമസ്ഥരെ ബന്ധപ്പെടുകയാണ് പതിവ്. ഇതിന് അനുസരിച്ച് വില സംസാരിച്ച് നാണയം വില്പന നടത്താം.

1. ഒഎൽഎക്സ, ക്വിക്കർ,കോയിൻ ബസാർ തുടങ്ങിയ വെബ്സൈറ്റുകളിൽ വില്പന നടത്താം.
2. ഇത്തരം വെബ്സൈറ്റുകളിൽ സെല്ലറായി രജിസ്റ്റർ ചെയ്യാം.
3. രജിസ്റ്റർ ചെയ്തയാളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ നല്‍കുക.
4. നാണയത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയുന്ന വിധം ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക.
5. നൽകിയ വിവരങ്ങൾ വെബ്സൈറ്റ് പരിശോധിച്ച ശേഷം പരസ്യമായി വെബ്സൈറ്റിൽ ഉൾപ്പെടുത്തും. 

 ഫോട്ടോ കടപ്പാട് Zee News

അറിയിപ്പ്

പഴയ നാണയങ്ങളും കറൻസികളും വിൽക്കാൻ എന്ന പേരിൽ നിരവധി തട്ടിപ്പും ഈ മേഖലയിൽ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവർ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X