രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പയ്ക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. എസ്‌ബിഐയിൽ ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന വായ്പക്കാർക്ക് മൂന്ന് ആനുകൂല്യങ്ങളാണ് ലഭിക്കുക. ഒന്ന് പ്രോസസ്സിംഗ് ഫീസ് ഇല്ല, രണ്ട് 30 ലക്ഷത്തിൽ കൂടുതലുള്ള വായ്പകൾക്ക് സിബിൽ സ്കോർ കൂടുതലുണ്ടെങ്കിൽ വായ്പക്കാർക്ക് 0.10 ശതമാനം പലിശ ഇളവ് ലഭിക്കും. മൂന്നാമത്തെ ഓഫർ ഒരു കോടിയിൽ താഴെയുള്ള വായ്പയ്ക്ക് എസ്‌ബിഐയുടെ യോനോ ആപ്പ് വഴി അപേക്ഷിച്ചാൽ 0.5 ശതമാനം അധിക ഇളവ് ലഭിക്കും.
നിലവിലെ പലിശ നിരക്ക്
കൊവിഡ് -19 മഹാമാരിയെ തുടർന്ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 4 ശതമാനമായി കുറച്ചതോടെ ഭവന വായ്പകളുടെ പലിശ നിരക്ക് ഒരു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. എസ്‌ബിഐയിലെ എല്ലാ പുതിയ ഭവനവായ്പകളും ബാഹ്യ ബെഞ്ച്മാർക്ക് ലിങ്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് നിലവിൽ 6.65% ആണ്. നിലവിൽ, എസ്‌ബിഐ ഭവന വായ്പകളുടെ പലിശ നിരക്ക് ശമ്പളക്കാരായ ഉപഭോക്താക്കൾക്ക് 6.95% മുതൽ 7.45% വരെ വ്യത്യാസപ്പെടുന്നു. സ്വയംതൊഴിൽ ചെയ്യുന്നവരുടെ നിരക്ക് 7.10% മുതൽ 7.60% വരെ വ്യത്യാസപ്പെടുന്നു.
ഇളവുകൾ
പ്രോസസ്സിംഗ് ഫീസ് ഇളവ് വായ്പക്കാരെ വായ്പ തുകയുടെ 0.40% വരെ ലാഭിക്കാൻ സഹായിക്കും. എംസിഎൽആർ അല്ലെങ്കിൽ ബിപിഎൽആർ-ലിങ്ക്ഡ് നിരക്കിൽ ഇപ്പോഴും പണമടയ്ക്കുന്ന മറ്റ് വായ്പക്കാരുടെ ഭവന വായ്പക്കാർക്ക് റിപോ-ലിങ്ക്ഡ് നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലേക്ക് വായ്പ കൈമാറുന്നതിനുള്ള നല്ലൊരു അവസരമാണ് ഇപ്പോഴത്തെ സാഹചര്യം എന്ന് സാമ്പത്തിക ആസൂത്രകർ പറയുന്നു. എംസിഎൽആറുമായോ ബിപിഎൽആറുമായോ ലിങ്ക് ചെയ്തിട്ടുള്ള ഭവനവായ്പയുള്ള വായ്പക്കാർക്ക് ആർബിഐയുടെ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന്റെ മുഴുവൻ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വായ്പ എസ്ബിഐയിലേയ്ക്ക് മാറ്റിയാൽ
15 വർഷത്തിൽ കൂടുതൽ ശേഷിക്കുന്ന ഭവനവായ്പയും നിലവിലുള്ള ഭവനവായ്പയ്ക്ക് 7.50 ശതമാനത്തിൽ കൂടുതൽ പലിശയും അടയ്ക്കുന്നവർ, ഭവനവായ്പകൾ എസ്‌ബിഐയിലേയ്ക്ക് മാറ്റിയാൽ നേട്ടമുണ്ടാകും. 15 വർഷത്തെ ശേഷിക്കുന്ന കാലാവധിയും 7.50% പലിശനിരക്കും ഉള്ള 30 ലക്ഷം രൂപയുടെ വായ്പയെടുത്തയാൾക്ക് വായ്പ എസ്‌ബിഐയിലേയ്ക്ക് മാറ്റുന്നതിലൂടെ 1.52 ലക്ഷം രൂപ വരെ ലാഭിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
