കഴിഞ്ഞ കുറച്ചു മാസങ്ങളായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കെതിരെ നടപടികളെടുക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ചില സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കിയത്. ഇത്തരത്തിൽ ലൈസൻസ് റദ്ദാക്കിയ ബാങ്കുകളിലെ ഉപഭോക്താക്കളുടെ പണവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നാൽ അധ്വാനിച്ചുണ്ടാക്കിയ പണത്തെ സംബന്ധിച്ചുള്ള ആകുലതകളായിരിക്കും ഓരോ മനുഷ്യനും. ഇത്തരം മാനസിക വിഷമങ്ങൾ ഒഴിവാക്കാൻ പണത്തിന്റെ കൈകാര്യം അല്പം ശ്രദ്ധിച്ചാൽ മതി.
ഇതിനായി കയ്യിലുള്ള പണം രണ്ടോ മൂന്നോ ബാങ്കുകളിലേക്ക് മാറ്റി നിക്ഷേപിക്കുകയാണ് വേണ്ടത്. ഒരു ബാങ്കിൽ പരമാവധി നിക്ഷേപിക്കേണ്ട തുക 5 ലക്ഷം രൂപയാണ്. 12 ലക്ഷം രൂപ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നൊരു വ്യക്തി മൂന്ന് ബാങ്കുകളിലേക്കായി തുക മാറ്റുകയാണ് വേണ്ടത്. ഇത്തരത്തിൽ പണത്തെ ക്രമീകരിച്ചാൽ ബാങ്ക് പൊളിഞ്ഞാലും ലൈസൻസ് നഷ്ടപ്പെട്ടാലും അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടില്ല. ബാങ്കിലെ നിക്ഷേപത്തിന് 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
ആര് നൽകും ഇൻഷൂറൻസ്
റിസര്‍വ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് (ഡിഐസിജിസി) ആണ് എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് ഉറപ്പാക്കുന്നത്. 2021 ലാണ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ബില്‍ ഭേദഗതി ചെയ്തത്. ഇതുപ്രകാരം ബാങ്കിന്റെ ലൈസൻസ് റദ്ദായാൽ 90 ദിവസത്തിനുള്ളില്‍ നിക്ഷേപകന്റെ പണം തിരികെ ലഭിക്കും. നേരത്തെ 1 ലക്ഷം രൂപയായിരുന്നു ഇൻഷൂറൻസ്. പിന്നീട് 2021ലാണ് 5 ലക്ഷം രൂപയാക്കിയത്.
ഏതൊക്കെ ബാങ്കിൽ ലഭിക്കും
റിസര്‍വ് ബാങ്കിന് കീഴില്‍ വരുന്ന എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. ബാങ്കുകൾ രാജ്യത്തെ 1513 അര്‍ബന്‍ സഹകരണ ബാങ്കും 6 പേയ്മെന്റ് ബാങ്കും 12 സ്മോള്‍ ഫിനാന്‍സ് ബാങ്ക്, 43 റീജിയണല്‍ റൂറല്‍ ബാങ്കുകളും ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 21 സ്വകാര്യ ബാങ്കും 39 വിദേശ ബാങ്കും ഡിഐസിജിസി പരിരക്ഷ ലഭിക്കുന്നവയാണ്. എല്ലാ ബാങ്കുകള്‍ക്കും 5 ലക്ഷമെന്ന പരിഗണന ലഭിക്കും.
നിക്ഷേപത്തിനും പലിശക്കും
മുതലും പലിശയും ചേര്‍ത്താണ് ഡിഐസിജിസി 5 ലക്ഷം രൂപ വരെ ഇൻഷൂറൻസ് നൽകുന്നത്. സ്ഥിര നിക്ഷേപം, സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ്, തുടങ്ങിയ നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസിയുടെ ഇന്‍ഷൂറന്‍സ് ലഭിക്കും. ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്യാത്തവയ്ക്ക് നിക്ഷേപം സ്വീകരിക്കാൻ സാധിക്കില്ല. അക്കൗണ്ടിലുള്ള ആകെ തുക 6 ലക്ഷം രൂപയായാലും ഡിഐസിജിസി 5 ലക്ഷം രൂപ വരെ മാത്രമെ ഇൻഷൂറൻസായി നൽകുകയുള്ളൂ.
എങ്ങനെ സേവിംഗ്സ് അക്കൗണ്ട് ക്രമീകരിക്കാം
സ്ഥിര നിക്ഷേപങ്ങളും ആവര്‍ത്തന നിക്ഷേപങ്ങളും സേവിംഗ്സ് അക്കൗണ്ട് അടക്കമുള്ള തുകയ്ക്കാണ് ഡിഐസിജിസി ഇൻഷൂറൻസ് ലഭിക്കുക. ഈ തുക ഒരു ബാങ്കില്‍ സൂക്ഷിക്കാതെ മൂന്നോ നാലോ ബാങ്കുകളിലേക്ക് മാറ്റണം. ഇതോടെ ഓരോ അക്കൗണ്ടിനും ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഇന്‍ഷൂറന്‍സ് ലഭിക്കും. സ്വകാര്യ ബാങ്കുകളും തിരഞ്ഞെടുക്കാം. പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളുടെ മിശ്രണത്തില്‍ നിക്ഷേപങ്ങള്‍ നടത്താം. നിക്ഷേപത്തിനായി ബാങ്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷയും ആവശ്യ സമയത്ത് പണം പിന്‍വലിക്കാന്‍ സാധിക്കുമോ എന്നീ കാര്യങ്ങളാണ് പരിഗണിക്കേണ്ടത്.
ഇതിനായി എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകള്‍, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയിലേക്ക് പണം മാറ്റാം. സ്വകാര്യ ബാങ്കുകളില്‍ എളുപ്പത്തിലുള്ള വിനയോ?ഗം നടത്താം. ഇതോടൊപ്പം ഓരോ ബാങ്കിലും ഡിഐസിജിസി ഇന്‍ഷൂറന്‍സ് പ്രത്യേകം കണക്കാക്കുന്നതിനാല്‍ നിക്ഷേപകന്റെ പണത്തിന് സുരക്ഷിതത്വം ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
