ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് സ്ഥിര നിക്ഷേപങ്ങൾ. ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസുകൾ, കോർപ്പറേറ്റുകൾ എന്നിവ പോലുള്ള വിവിധ സ്ഥാപനങ്ങൾ വ്യത്യസ്ത കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾ നൽകുന്നുണ്ട്. ഹൗസിങ് ഫിനാൻസ് കമ്പനികളും (എച്ച്എഫ്‌സി) നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളും (എൻബിഎഫ്‌സി) കോർപറേറ്റ് എഫ്ഡികൾ നൽകുന്നുണ്ട്. അത്തരം എഫ്ഡികൾ സാധാരണയായി ബാങ്ക് എഫ്ഡി പലിശ നിരക്കുകളേക്കാൾ ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നു. സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന മികച്ച അഞ്ച് കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ശ്രീറാം ഫിനാൻസ്
ശ്രീറാം ഫിനാൻസ് 1 വർഷം, 3 വർഷം, 5 വർഷ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾ നൽകുന്നുണ്ട്. സാധാരണ പൗരന്മാർക്കുള്ള 5 വർഷത്ത എഫ്ഡികളുടെ പലിശ നിരക്ക് 8.47 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 8.97% ആണ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. 3 വർഷത്തെ എഫ്ഡികൾക്ക് സാധാരണ പൗരന്മാർക്ക് 8.38 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.88 ശതമാനവുമാണ് പലിശ നിരക്ക്. 1 വർഷത്തെ നിക്ഷേപങ്ങളിൽ സാധാരണ പൗരന്മാർക്ക് 7.09 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.59 ശതമാനവുമാണ് ബാങ്ക് നൽകുന്ന പലിശ.

മുത്തൂറ്റ് ക്യാപിറ്റൽ
ബാങ്കിങ് ഇതര സ്ഥാപനമായ മുത്തൂറ്റ് ക്യാപിറ്റൽ 1 മുതൽ 5 വർഷ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 7.21% മുതൽ 8.38% വരെയാണ് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.71% മുതൽ 8.88% വരെയാണ് പലിശയായി നൽകുന്നത്.
ബജാജ് ഫിനാൻസ്
ബജാജ് ഫിനാൻസ് സാധാരണ പൗരന്മാർക്ക് പ്രതിവർഷം 7.40% മുതൽ 8.60% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.65% മുതൽ 8.85% വരെയുമാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. 1 വർഷം മുതൽ 5 വർഷം വരെയുള്ള എഫ്ഡികൾക്കാണ് ഈ പലിശ നിരക്ക് ലഭിക്കുക. എൻആർഐ നിക്ഷേപകർക്ക് ബജാജ് ഫിൻസെർവ് എഫ്ഡികൾ എന്നറിയപ്പെടുന്ന ബജാജ് ഫിനാൻസ് എഫ്ഡികൾ 1 മുതൽ 3 വർഷം വരെയുള്ള കാലയളവിലേക്ക് 7.35% മുതൽ 8.05% വരെ പലിശ നിരക്കിൽ ബുക്ക് ചെയ്യാം.
5 വർഷം കൊണ്ട് സമ്പാദ്യം വളർത്താം, സ്ഥിര നിക്ഷേപത്തിന് നേടം മികച്ച പലിശ, പണം ഈ ബാങ്കിന് നൽകു
മഹീന്ദ്ര ഫിനാൻസ്
മഹീന്ദ്ര ഫിനാൻസ് സാധാരണ പൗരന്മാർക്ക് പ്രതിവർഷം 7.4% മുതൽ 8.1% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.65% മുതൽ 8.35% വരെയും 1 മുതൽ 5 വർഷം വരെ എഫ്ഡികൾക്ക് പലിശയായി നൽകുന്നു.
സുന്ദരം ഹോം ഫിനാൻസ്
1 മുതൽ 5 വർഷം വരെ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സുന്ദരം ഹോം ഫിനാൻസ് സാധാരണ പൗരന്മാർക്ക് 7.45% മുതൽ 7.90% വരെയും മുതിർന്ന പൗരന്മാർക്ക് 7.95% മുതൽ 8.25% വരെയും പലിശ വാഗ്‌ദാനം ചെയ്യുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications