ചെലവുകള്‍ ഉയരുന്ന കാലത്ത് മക്കളുടെ ഭാവിയെ പറ്റി ചിന്തിക്കുന്നവര്‍ അതിന് വേണ്ടിയുള്ള നിക്ഷേപങ്ങളെ പറ്റിയും ആലോചിക്കണം. വിദ്യാഭ്യാസ ചെലവുകള്‍ തൊട്ട് വിവാഹ ചെലവുകള്‍ക്ക് വരെ വലിയ തുക ആവശ്യമാകുന്ന കാലത്ത് ചെലവുകള്‍ മുന്‍കൂട്ടി കണ്ട് നിക്ഷേപിക്കുക മാത്രമാണ് പ്രതിവിധി. സുരക്ഷിതത്വം പരിഗണിച്ച് ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വലിയ പലിശ ലഭിക്കുന്നില്ലെന്നതാണ് നിക്ഷേപകരെ അലട്ടുന്നത്.
ഇതിന് പകരമായി കുട്ടികളുടെ ആവശ്യങ്ങൾക്കായി തയ്യാറാക്കിയ സുരക്ഷിതമായ നിക്ഷേപമാണ് സര്‍ക്കാര്‍ സമ്പാദ്യ പദ്ധതികളിൽ വരുന്ന സുകന്യ സമൃദ്ധി യോജന. മ്യൂച്വൽ ഫണ്ട് വഴി കുട്ടികൾക്കായി സമ്പാദിക്കാൻ തിരഞ്ഞടുക്കാവുന്നൊരു പദ്ധതിയാണ് എസ്ബിഐ മാഗ്നം ചില്‍ഡ്രന്‍സ് ബെനിഫിറ്റ് ഫണ്ട്. രണ്ട് പദ്ധതികളുടെയും താരതമ്യം പരിശോധിക്കാം.
സുകന്യ സമൃദ്ധി യോജന
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പെണ്‍കുട്ടികൾക്ക് മാത്രമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. പെണ്‍കുട്ടിക്ക് 21 ആകുമ്പോഴാണ് കാലാവധിയെത്തുക.15 വർഷം നിക്ഷേപം നടത്തണം.
പൊതുമേഖലാ ബാങ്കുകളിൽ നിന്നോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ പദ്ധതിയിൽ ചേരാം. സാമ്പത്തിക വര്‍ഷത്തില്‍ 250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാൻ സാധിക്കുക. തവണകളായും നിക്ഷേപം നടത്താം. 7.6 ശതമാനമാണ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. നിക്ഷേപത്തിനും കാലാധിയിൽ പിൻവലിക്കുന്ന തുകയ്ക്കും ആദായ നികുതി ഇളവ് ലഭിക്കും.
സുകന്യ സമൃദ്ധി കാല്‍ക്കുലേറ്റര്‍
2022 ല്‍ അഞ്ച് വയസുള്ള പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചാല്‍ ലഭിക്കുന്ന ആദായം നോക്കാം. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 22.50 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടി വരുന്നത്. 2043 ല്‍ കാലാവധിയെത്തുമ്പോള്‍ 63.65 ലക്ഷം രൂപ നേടാന്‍ സാധിക്കും. പലിശയായി 41.15 ലക്ഷം രൂപ ലഭിക്കും.
എസ്ബിഐ മാഗ്നം ചിൽഡ്രൻസ് ബെനഫിറ്റ് ഫണ്ട്
2020 തില്‍ ആരംഭിച്ച എസ്ബിഐ മാഗ്നം ചില്‍ഡ്രന്‍സ് ബെനിഫിറ്റ് ഫണ്ട് സോലൂഷ്യന്‍ ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ടാണ്. പ്രത്യേക ലക്ഷ്യത്തിനായുള്ള നിക്ഷേപങ്ങളാണ് സോലൂഷ്യന്‍ ഓറിയന്റഡ് മ്യൂച്വൽ ഫണ്ടുകളിൽ വരുന്നത്. സേവിംഗ്‌സ് പ്ലാന്‍, നിക്ഷേപ പ്ലാൻ (Investment plan) എന്നിങ്ങനെ 2 ഓപ്ഷനുകൾ എസ്ബിഐ മാഗ്നം ചില്‍ഡ്രന്‍സ് ബെനിഫിറ്റ് ഫണ്ടിലുണ്ട്.
സേവിംഗ്‌സ്പ്ലാന്‍ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട് വിഭാഗത്തില്‍പ്പെടുന്ന ഫണ്ടാണ്. ഡെബ്റ്റ് ഇന്‍സ്ട്രുമെന്റിലും ഇക്വിറ്റിയിലുമാണ് കൂടുതൽ നിക്ഷേപം വരുന്നത്. നിക്ഷേപം ആരംഭിച്ചത് മുതല്‍ സേവിംഗ്‌സ് പ്ലാൻ 10 ശതമാനം ആദായം നൽകി. മൂന്ന് വര്‍ഷത്തിനിടെ 12 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനെട 5.3 ശതമാനം ആദായവും ലഭിച്ചു.
നിക്ഷേപ പ്ലാന്‍ അഗ്രസീവ് ഹൈബ്രിഡ് ഫണ്ട് വിഭാഗത്തിലുള്ളതാണ്. 65 ശതകമാനം നിക്ഷേപം ഇക്വിറ്റിയിലാണ്. കഴിഞ്ഞ വര്‍ഷത്തിനിടെ 13 ശതാനം ആദായം നല്‍കി. 2020 സെപ്റ്റംബറിൽ ഫണ്ട് ആരംഭിച്ചത് മുതല്‍ 56 ശതമാനം ആദായം നിക്ഷേപ പ്ലാൻ നൽകി.
ഏത് നിക്ഷേപം ഉചിതം
ആണ്‍ കുട്ടികൾക്കായുള്ള നിക്ഷേപത്തിന് സുകന്യ സമൃദ്ധി യോജന ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് പെൺകുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതിയാണ്. ഇവര്‍ക്ക് എസ്ബിഐ മാഗ്നം ചിൽഡ്രൻസ് ബെനഫിറ്റ് ഫണ്ട് ഉപയോഗിക്കാം. ദീർഘ കാലത്തേക്ക് സുകന്യ സമൃദ്ധി യോജനയേക്കാള്‍ ആദായം ഇവ നല്‍കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
