നികുതി നൽകുന്നവർ അതിലെ ലാഭത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്താറുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി അത്തരത്തിൽ നികുതി ലാഭിക്കാനുള്ള ഒരു മാർഗമാണ്. ഈ നിയമമനുസരിച്ച് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ നിക്ഷേപങ്ങൾക്ക് 1.50 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം. അങ്ങനെ നികുതി ലാഭിക്കാൻ നിരവധി പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. പ്രത്യേകിച്ചും പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ. അവ നിക്ഷേപകർക്ക് ഉറപ്പുള്ള വരുമാനം വാഗ്ദാനം നൽകുന്നതോടൊപ്പം, സെക്ഷൻ 80 സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും നൽകുന്നു. അത്തരത്തിൽ നികുതി ആനുകൂല്യമുള്ള ചില പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം..
പുതിയ ഉയരം താണ്ടാൻ സ്വർണം, ഈ രണ്ട് ഓഹരി വാങ്ങിയാൽ ലാഭം കീശയിലാക്കാം, വിശദമായി അറിയാം
ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പുള്ള വരുമാനം തേടുന്ന നിക്ഷേപകർക്കിടയിലെ ഒരു പ്രമുഖ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). പല നിക്ഷേപകരും ഇതൊരു റിട്ടയർമെന്റ് സ്കീമായി ഉപയോഗിക്കുന്നു. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവുകൾക്കൊപ്പം, 7.1 ശതമാനം നിരക്കിൽ വാർഷിക പലിശ നൽകുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയായ ഈ പദ്ധതിയിൽ ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപം 1,50,000 രൂപയാണ്. ഈ പദ്ധതിയിൽ ഒറ്റത്തവണയായോ അല്ലെങ്കിൽ തവണകളായോ നിക്ഷേപം നടത്താവുന്നതാണ്. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമാണ് (എസ്. സി. എസ്. എസ് ) നികുതി ആനുകൂല്യമുള്ള മറ്റൊരു പദ്ധതി. മുതിർന്ന പൗരന്മാർക്ക്, ത്രൈമാസികമായി വരുമാനം നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 8.2 ശതമാനം പലിശ നിരക്ക് എസ്. സി. എസ്. എസ് വാഗ്ദാനം നൽകുന്നു. 1000 രൂപയോ അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളോ ഒറ്റത്തവണയായിട്ട് ഇതിൽ നിക്ഷേപിക്കാം. പദ്ധതിയിലെ പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്.

ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും ലക്ഷ്യമിട്ടുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (എസ്. എസ്. വൈ). ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയായ ഈ പദ്ധതിയിൽ 8.2 ശതമാനം വാർഷിക പലിശ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതിയിലെ പരമാവധി നിക്ഷേപം 1,50,000 രൂപയാണ്. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 15 വർഷം വരെ ഒരാൾക്ക് നിക്ഷേപം നടത്താം. പദ്ധതിയിൽ ഒരാൾ പരമാവധി തുക നിക്ഷേപിക്കുമ്പോൾ, ഏകദേശം 70 ലക്ഷം രൂപ വരെ മെച്യൂരിറ്റി തുകയായി അയാൾക്ക് ലഭിക്കുന്നു. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള മറ്റൊരു പദ്ധതിയാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്സ് (എൻ. എസ്. സി ). പരമാവധി പരിധിയില്ലാത്ത ഈ പദ്ധതിയിൽ, കുറഞ്ഞത് 1000 രൂപയോ 100 രൂപയുടെ ഗുണിതങ്ങളായോ ഒറ്റത്തവണയായിട്ട് നിക്ഷേപിക്കുന്നതിലൂടെ അക്കൗണ്ട് തുറക്കാവുന്നതാണ്. വർഷത്തിൽ 7.7 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം നൽകുന്നത്. എന്നാൽ കാലാവധി പൂർത്തിയാകുമ്പോഴേ അത് നൽകുകയുള്ളൂ.
പോസ്റ്റ് ഓഫീസ് ആർഡി എന്നറിയപ്പെടുന്ന, പ്രതിമാസം നിക്ഷേപം നടത്താവുന്നതും നികുതി ആനുകൂല്യമുള്ളതുമായ മറ്റൊരു പദ്ധതിയാണ് നാഷണൽ സേവിങ്സ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് (ആർ. ഡി). ഈ പദ്ധതിയിൽ പ്രതിവർഷം 6.7 ശതമാനം പലിശ പോസ്റ്റ് ഓഫീസ് വാഗ്ദാനം നൽകുന്നു. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം പ്രതിമാസം 100 രൂപയാണെങ്കിലും, പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 12 ഗഡുക്കൾ നിക്ഷേപിച്ച് 1 വർഷത്തേക്ക് അക്കൗണ്ട് തുടരുന്നതിന് ശേഷം ഒരാൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നിക്ഷേപകന് അക്കൗണ്ടിലെ ആർഡി ബാലൻസ് ക്രെഡിറ്റിന്റെ 50 ശതമാനം വരെ വായ്പാ സൗകര്യം ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
