നിക്ഷേപത്തിനായി മ്യൂച്വൽ ഫണ്ടുകളെ ഇന്നും പലർക്കും സ്വീകരിക്കുന്നില്ല. സെക്യൂരിറ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടത്തിയ ഒരു സർവേയും പറയുന്നത് ഇക്കാര്യമാണ്. രാജ്യത്ത് ജനങ്ങൾക്കിടയിൽ സ്വീകാര്യമായ നിക്ഷേപമാർഗങ്ങളിൽ ആറാം സ്ഥാനത്താണ് മ്യൂച്വൽ ഫണ്ടുകൾ. 95 ശതമാനം ഇന്ത്യക്കാരും ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കുമ്പോൾ 9.7 ശതമാനമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളത്. ആവശ്യം അറിഞ്ഞ് മികച്ചവ തിരഞ്ഞെടുത്താൽ മികച്ച ആദായം ലഭിക്കുന്ന ഫണ്ടുകൾ വിപണിയിലുണ്ട്. എസ്ഐപി വഴി മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വാര്‍ഷികമായോ മ്യൂച്വല്‍ ഫണ്ടില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ സാധിക്കും. ഭാവിയിൽ വരുന്ന അത്യാവശ്യങ്ങളെ നിറവേറ്റാനുള്ള തുക ഇത്തരം നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കും.
1,000 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങി 1 കോടിയിലെത്തിക്കാൻ സാധിക്കുമോയെന്നാണ് പലരുടെയും സംശയം. ഇത്തരത്തിൽ കോടിയിലെത്തിക്കാൻ മികച്ച ആദായം തിരികെ നൽകുന്ന ഫണ്ടുകളുണ്ടാകും. ചാടികയറി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് നമ്മുടെ പണം ഏത് രീതിയിൽ ക്രമീകരിക്കണമെന്ന് സ്വയം ധാരണയുണ്ടാക്കണം. ഇതിനുള്ള ചില തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
എസ്ഐപിയിൽ തുടങ്ങാം
കരിയറിന്റെ തുടക്കത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഇറങ്ങുന്നവര്‍ക്ക് എസ്ഐപി മികച്ച മാര്‍ഗമാണ്. വരുമാനം കൂടുന്നതിന് അനുസരിച്ച് എസ്ഐപിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വർഷത്തിൽ എസ്ഐപി തുക നിശ്ചിത ശതമാനം ഉയര്‍ത്താം. 1000 രൂപയില്‍ എസ്ഐപി ആരംഭിച്ച് 1 കോടിയിലെത്താന്‍ നിക്ഷേപം 25 മുതല്‍ 30 വര്‍ഷം വരെ തുടരേണ്ടതുണ്ട്. ഇതിനൊപ്പം വര്‍ഷത്തില്‍ 10-15 ശതമനം വരെ എസ്ഐപി തുക ഉയര്‍ത്തുക എന്നത് മികച്ച തീരുമാനമാകും. ഇക്വുറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നൊരാൾക്ക് 15 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാൽ 25 മുതല്‍ 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം.
ആയിരം രൂപ കോടിയായി ഉയരുന്നത് എങ്ങനെ
ഇക്വുറ്റി ഫണ്ടില്‍ മാസം 1,000 രൂപ എസ്ഐപി ചെയ്യുന്ന നിക്ഷേപകന് 15 ശതമാനം വാർഷിക ആദായം പ്രതീക്ഷിച്ചാൽ 30 വര്‍ഷത്തേക്ക് 63,55,414 രൂപയാണ് ലഭിക്കുക. എന്നാല്‍ വര്‍ഷത്തില്‍ 10 ശതമാനം എസ്ഐപിയില്‍ വര്‍ധന വരുത്തിയാല്‍ 30 വര്‍ഷത്തേക്ക് 15 ശതമാനം വാര്‍ഷിക ആദായം ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് 1.27 കോടി രൂപയോളം പ്രതീക്ഷിക്കാം. പത്ത് ശതമാനം എസ്ഐപി തുക ഉയർത്തുമ്പോൾ രണ്ടാം വർഷം മുതൽ മാസത്തിൽ 1,100 രൂപയും മൂന്നാം വർഷത്തിൽ 1,210 രൂപയും അടക്കേണ്ടതായി വരുന്നു. മാസത്തില്‍ 1000 രൂപ എസ്ഐപി ചെയ്ത് തുടങ്ങുന്നയാൾ നിക്ഷേപകാലത്ത് വര്‍ഷത്തില്‍ 15 ശതമാനം എസ്ഐപി തുക ഉയര്‍ത്തിയാല്‍ 30 വര്‍ഷത്തിന് ശേഷം 2.25 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
നിക്ഷേപിക്കാവുന്ന ചില മ്യൂച്വല്‍ ഫണ്ടുകള്‍
എസബിഐ സ്മോള്‍ കാപ് ഫണ്ട്- റെഗുലര്‍ ഗ്രോത്ത് ഇത്തരത്തിൽ മികച്ച ആദായം നൽകുന്ന ഫണ്ടാണ്. ഫണ്ടിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച നിരക്ക് (സിഎജിആര്‍)-20.66 % ആണ്. 89.46 ശതമാനം നിക്ഷേപവും ഇന്ത്യൻ ഓഹികളിലാണ് ഫണ്ട് നിക്ഷേപിച്ചിട്ടുള്ളത്. 56.76 ശതമാനം സോള്‍ കാപ് ഓഹരികളിലും 7.02 ശതമാനം മിഡ് കാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുളളത്. ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന ആദായം പ്രതീക്ഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടാണിത്. ഉയര്‍ന്ന നഷ്ട സാധ്യതയും ഫണ്ടിനുണ്ട്. മിഡ് കാപ് ഫണ്ട് ആദിത്യ ബിര്‍ല സണ്‍ ലൈഫ് മിഡ് ഫണ്ട് പ്ലാന്‍ റെഗുലര്‍ ഗ്രോത്ത് നൽകുന്ന സിഎജിആര്‍ 15.26 % ആണ്. 96.88 ശതമാനവും ഇന്ത്യന്‍ ഓഹരികളിലാണ് ഫണ്ടിന്റെ നിക്ഷേപം. 62.7 ശതമാന മിഡ് കാപിലും 4.58 ശതമാനം ലാര്‍ജ് കാപിലും 8.84 ശതമാനം സ്മോള്‍ കാപിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ലാര്‍ജ് കാപ് ഫണ്ട് എച്ച് ഡി എഫ് സി ടോപ്പ് 100 ഫണ്ട് റെഗുലര്‍ ഗ്രോത്ത് നൽകുന്ന സിഎജിആര്‍ 15.38 % ആണ്. 83.2 ശതമാനം ലാര്‍ജ് കാപിലും 5.5 മിഡ് കാപിലുമാണ് നിക്ഷേപിച്ചിട്ടുളളത്. റിലയന്‍സ് , ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളിലാണ് ഫണ്ട് പ്രധാനമായും നിക്ഷേപിച്ചിട്ടുള്ളത്.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications