കോമ്പൗണ്ടിംഗിനെ എട്ടാം ലോകാത്ഭുതമെന്ന് വിളിച്ചത് ആർബർട്ട് ഐസ്റ്റീനാണ്. അദ്ദേഹത്തിന്റെ വാക്കുകൾ അടിവരയിടുകയാണ് ഇന്ന് നിക്ഷേപക ലോകം. മ്യൂച്വൽ ഫണ്ടിൽ നേരിട്ട് പണം നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് മികച്ച റിട്ടേൺസ് നേടാൻ സാധിക്കുന്ന ഒരു ദീർഘകാല നിക്ഷേപ രീതിയാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. എസ്ഐപി നിക്ഷേപം ആളുകൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ അനുവദിക്കുന്നു. കൃത്യമായി പറഞ്ഞാൽ 1000 രൂപയോ അതിൽ താഴെയാണെങ്കിൽ പോലും ഒരാൾക്ക് ഇവിടെ നിക്ഷേപിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ചെറിയ നിക്ഷേപം പോലും കാലക്രമേണ വലിയ സമ്പാദ്യമായി മാറുമെന്നതാണ്യെ മറ്റ് നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ചെറിയ നിക്ഷേപത്തിൽ നിന്ന് പോലും മികച്ച റിട്ടേൺസ് സ്വന്തമാക്കാൻ സാധിക്കുന്ന ഒരു സൂത്രവാക്യമാണ് 50 x 20 x 20 x 10.
ഉദ്ദാഹരണത്തിന് നിങ്ങൾ 20-ാം വയസിൽ വെറും 10000 രൂപ ശമ്പളം ലഭിക്കുന്ന ഒരു ജോലിയിൽ പ്രവേശിക്കുകയാണെന്ന് കരുതുക. മാതാപിതക്കൾക്കൊപ്പമാണ് താമസിക്കുന്നതെങ്കിലും എല്ലാ ചെലവുകളും കഴിഞ്ഞ് ഒരു തുക നിങ്ങൾക്ക് നിക്ഷേപത്തിലേക്ക് വകയിരുത്താൻ സാധിക്കും. പ്രത്യേകിച്ചും നിങ്ങൾ ഒരു നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ. ഇത്രയും കുറഞ്ഞ ശമ്പളത്തിൽ പോലും നിക്ഷേപിക്കാനുള്ള അവസരമാണ് മ്യൂച്വൽ ഫണ്ട് എസ്ഐപികൾ നൽകുന്നത്. ഈ സൂത്രവാക്യം ഉപയോഗിച്ച്, ശമ്പളത്തിന്റെ 50 ശതമാനം പതിവ് ചെലവുകൾക്കും ആവശ്യങ്ങൾക്കും മാറ്റിവെക്കുന്നു. 20 ശതമാനം വിനോദ പരിപാടികൾക്കും 20 ശതമാനം പുതിയ കാർ വാങ്ങുന്നത് പോലുള്ള വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മാറ്റിവെക്കാം. അവശേഷിക്കുന്ന 10 ശതമാനം ഒരു മ്യൂച്വൽ ഫണ്ട് എസ്ഐപി ആരംഭിക്കാൻ ഉപയോഗിക്കാം.

ഇത്തരത്തിൽ ശമ്പളത്തിന്റെ 10 ശതമാനം അല്ലെങ്കിൽ 1000 രൂപ പ്രതിമാസം മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിലവിലത്തെ കണക്കനുസരിച്ച് 12 ശതമാനം വരെ റിട്ടേൺസ് പ്രതീക്ഷിക്കാം. കഴിഞ്ഞ പത്ത് വർഷത്തെ ഇക്വിറ്റി വിഭാഗത്തിലെ മ്യൂച്വൽ ഫണ്ട് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള നിരക്കാണിത്. ഇതനുസരിച്ച്, നിങ്ങളുടെ വിരമിക്കൽ പ്രായം 60 വയസ് ആകുമ്പോഴേക്കും നിങ്ങൾക്ക് ഒരു കോടീശ്വരനാകാം. അതേസമയം, 15 ശതമാനം റിട്ടേൺസ് എന്ന നിരക്കിൽ നോക്കിയാൽ 1,000 രൂപ മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിലൂടെ നിങ്ങൾക്ക് 1,19,000,00 രൂപ വരെ ആകെ റിട്ടേൺസ് നേടാം. ഇതാണ് കോമ്പൗണ്ടിംഗിന്റെ ശക്തി അഥവ കരുത്ത് എന്ന് പറയുന്നത്.
വരുമാന വർധനവിന് അനുസരിച്ച് നിക്ഷേപത്തിലും തുക ഉയർത്തുന്നത് നിങ്ങളുടെ നേട്ടം ഇരട്ടിയിലധികമാക്കും. ഉദ്ദാഹരണത്തിന് പ്രതിവർഷം 10 ശതമാനത്തിന്റെ വർധനവ് നിക്ഷേപ തുകയിലേക്ക് നടത്തിയാൽ ഓരോ വർഷവും നിങ്ങളുടെ വരുമാനം. അതേകാരണത്താൽ 40 വർഷം കൊണ്ട് എസ്ഐപിയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന 3.5 കോടി രൂപയായിരിക്കും.
250 രൂപ നിക്ഷേപം 24 ലക്ഷമാകും, പോസ്റ്റ് ഓഫീസിന്റെ ഈ കിടിലൻ പദ്ധതിയിൽ; വിശദമായി അറിയാം
എന്നിരുന്നാലും, നിങ്ങൾ തുടക്കത്തിൽ എസ്ഐപിയിൽ 3,000 രൂപ നിക്ഷേപിക്കുകയും അടുത്ത 40 വർഷത്തേക്ക് നിങ്ങൾ ഇത് തുടരുകയും ചെയ്തുകൊണ്ട് എല്ലാ വർഷവും നിങ്ങളുടെ സംഭാവന 10 ശതമാനത്തിന്റെ വർധനവും വരുത്തിയാൽ, വിരമിക്കുമ്പോൾ നിങ്ങളുടെ കോർപ്പസ് 10.5 കോടി രൂപയായിരിക്കും. ഈ കോർപ്പസിൽ എത്താൻ, നിങ്ങളുടെ നിക്ഷേപങ്ങളിൽ 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
