നിക്ഷേപം നടത്താനായി വലിയ തുക ഇല്ലാത്ത ശമ്പളക്കാരാണെങ്കില്‍ തിരഞ്ഞെടുക്കാവുന്ന അനുയോജ്യമായ മാര്‍ഗമാണ് സ്ഥിര നിക്ഷേപങ്ങള്‍. സ്ഥിരമായ നിക്ഷേപപത്തിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ വലിയൊരു സമ്പത്തുണ്ടാക്കാന്‍ ആവര്‍ത്തന നിക്ഷേപത്തിന് സാധിക്കും.
ഏറ്റവും കുറഞ്ഞ റിസ്കില്‍, കാലാവധിയില്‍ പലിശയും നിക്ഷേപിച്ച തുകയും ആവര്‍ത്തന നിക്ഷേപത്തില്‍ നിന്ന് തിരികെ ലഭിക്കും. ഹ്രസ്വകാലത്തേക്ക് നിശ്ചിത ലക്ഷ്യം വെച്ച് നിക്ഷേപിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്പെടുന്നതാണ് ആവര്‍ത്തന നിക്ഷേപം.
സ്ഥിര നിക്ഷേപത്തിന് സമാനമായി ആവര്‍ത്തന നിക്ഷേപത്തിലും ബാങ്കും നിക്ഷേപ കാലാവധി അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെടും.രാജ്യത്തെപ്രധാന ബാങ്കുകള്‍ ആവര്‍ത്തന നിക്ഷേപത്തിന് നല്കുന്ന പലിശ നിരക്കുകള്‍ താരതമ്യം ചെയ്യാം.
എസ്ബിഐ ആവര്‍ത്തന നിക്ഷേപം
എസ്ബിഐയില്‍ ആവര്‍ത്തന നിക്ഷേപമിടാന്‍ ചുരുങ്ങിയ കാലയളവ് 12 മാസവും പരമാവധി 120 മാസവുമാണ്. മാസത്തില്‍ 100 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കും.
സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് തന്നെയാണ് ആവര്‍ത്തന നിക്ഷേപത്തിനും ലഭിക്കുന്നത്. 6.80 ശതമാനം മുതല്‍ 7 ശതമാനം പലിശയാണ് സാധാരണ നിക്ഷേപകര്‍ക്ക് എസ്ബിഐ നല്‍കുന്നത്.
മുതിര്‍ന്ന പൗരന്മാരാണെങ്കില് 7.30 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്കില്‍ 6 മാസം മുതല്‍ 120 മാസസത്തേക്ക് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാം. സാധാരണ നിക്ഷേപകര്‍ക്ക് 6 ശതമാനം മുതല്‍ 7.20 ശതമാനം വരെ പലിശ ലഭിക്കും.
ഇവിടെ മുതിര്‍ന്ന പൗരന്മാര്ക്ക് 6.50 ശതമാനം മുതല്‍ 7.70 ശതമാനം വരെ പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കില്‍ 6 മാസമാണ് ആവര്‍ത്തന നിക്ഷേപത്തിന്റെ ചുരുങ്ങിയ കാലയളവ്. 3 മാസത്തിന്റെ ഗുണിതങ്ങളായി കാലാവധി 120 മാസം വരെ ഉയര്‍ത്താം.
സാധരാണ നിക്ഷേപകര്‍ക്ക് 4.75 ശതമാനം മുതല്‍ 7.10 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് 5.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയുമാണ് പലിശ നിരക്ക്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് 6 മാസം മുതല്‍ 120 മാസത്തേക്ക് ആവര്‍ത്തന നിക്ഷേപം സ്വീകരിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 4.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്ക്ക് 5 ശതമാനം മുതല്‍ 7.75 ശതമാനം പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ്
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങളുടെ കാലാവധി 5 വര്‍ഷമാണ്. ഇതിന് 5.8 ശതമാനം പലിശയാണ് ലഭിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കാറുണ്ട്. നിക്ഷേപം 3 വര്‍ഷം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാന്‍ അനുവദിക്കും.
യെസ് ബാങ്ക് ആവര്‍ത്തന നിക്ഷേപം
6 മാസം മുതല്‍ 10 വര്‍ഷത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് യെസ് ബാങ്ക് 6 ശതമാനം മുതല്‍ 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 6.50 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക് ആവര്‍ത്തന നിക്ഷേപം
6 മാസം മുതല്‍ 10 വര്‍ഷത്തേക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് ആവര്‍ത്തന നിക്ഷേപത്തിന് 5.5 ശതമാനം മുതല്‍ 7.25 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 6 ശതമാനം മുതല്‍ 7.50 ശതമാനം പലിശ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
