വിരമിച്ച ശേഷം സുഖകരമായി ജീവിക്കാൻ മികച്ച നിക്ഷേപങ്ങൾ ജോലിക്കാലത്ത് തന്നെ ആരംഭിക്കേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിക്കുക എന്നത് ജീവതത്തിൽ ആദ്യം തന്നെ ആരംഭിക്കാവുന്നൊരു നിക്ഷേപ യാത്രയാണ്. ഇത് ദീർഘകാലത്തേക്ക് നീട്ടുകയാണെങ്കിൽ, റിട്ടയർമെന്റ് കാലത്തേക്കുള്ള കരുതലായി മാറ്റുമ്പോൾ ഇത് നല്ലൊരു തുകയായി മാറും.
എസ്ഐപി വഴി നിക്ഷേപിക്കുകയും മികച്ചൊരു ആന്യുറ്റി പ്ലാൻ തിരഞ്ഞെടുക്കുകയും ചെയ്താൽ മാസത്തിൽ നല്ലൊരു തുക വരുമാനം ഉണ്ടാക്കാനാകും. 8,500 രൂപയുടെ പ്രതിമാസ എസ്ഐപി വഴി എങ്ങനെ വിരമിച്ച ശേഷം 5 ലക്ഷം രൂപ മാസ വരുമാനം നേടാമെന്ന് നോക്കാം.
10 കോടി സമ്പാദിക്കുക
വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം 10 കോടി രൂപയാണ് ആവശ്യമായി വരുന്നത്. എന്തുകൊണ്ട് ഇത്രയും വലിയ തുക എന്ന് ചുവടെ വിശദമാക്കുന്നുണ്ട്. 60-ാം വയസിൽ 10 കോടി രൂപ നേടാൻ എത്ര രൂപയുടെ എസ്ഐപി വേണമെന്ന് നോക്കാം.
12 ശതമാനം വാര്‍ഷിക ശരാശരി റിട്ടേണ്‍ ലഭിച്ചാല്‍ 20-ാം വയസില്‍ 8416 രൂപയുടെ എസ്പിഐ തുടങ്ങുന്നൊരാള്‍കക്ക് 60-ാം വയസില്‍ 10 കോടി രൂപ സ്വന്തമാക്കാനാകും. പ്രായം കൂടുന്നതിന് അനുസരിച്ച് പ്രതിമാസ എസ്‌ഐപി ഉയരും. 25 വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ 15,396 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 30 വയസുകാരന് 60-ാം വയസില്‍ 10 കോടിയെന്ന ലക്ഷ്യത്തിലെത്താന്‍ പ്രതിമാസം 28,329 രൂപ നിക്ഷേപിക്കണം.
എന്തുകൊണ്ട് 10 കോടി
10 കോടി രൂപ വലിയ തുകയാണെന്ന് തോന്നുമെങ്കിലും പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 60-ാം വയസിൽ ആവശ്യത്തിനുള്ള തുക മാത്രമാകും. ഒരു നിശ്ചിത കാലയളവിൽ പണത്തിന്റെ മൂല്യം കുറയ്ക്കുന്നതിനാൽ വിരമിക്കൽ പ്രായമാകുമ്പോൾ ഇന്നത്തെ ചെലവ് മതിയാകില്ല. ഉദാഹരണമായി നിങ്ങളുടെ നിലവിലെ പ്രതിമാസ ചെലവുകൾ 50,000 രൂപയാണെങ്കിൽ 6 ശതമാനം കണക്കാക്കിയാൽ 2052-ൽ വിരമിക്കുമ്പോൾ നിങ്ങൾക്ക് 2.87 ലക്ഷം രൂപ പ്രതിമാസ പെൻഷൻ ആവശ്യമായി വരും.
അനുയോജ്യമായ ആന്യുറ്റി
വിരമിക്കൽ കാലത്തേക്ക് പണം സമ്പാദിച്ചാൽ ഇവ മാസ വരുമാനമാക്കി മാറ്റാനുള്ള വഴി നോക്കണം. പ്രതിമാസ വരുമാനം സൃഷ്ടിക്കുന്നതിന് റിട്ടയർമെന്റ് കോർപ്പസ് വിവിധ ഓപ്ഷനിലേക്ക് മാറ്റാം. ബാങ്ക് സ്ഥിര നിക്ഷേപത്തിലേക്കോ ആന്യുറ്റി സ്കീമോ നോക്കാം. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ആന്യുറ്റി സ്കീമായ എൽഐസി ന്യൂ ജീവൻ ശാന്തി പ്ലാൻ ഇതിനൊരു ഉദാഹരമാണ്.
കയ്യിലുള്ള 10 കോടി രൂപ എൽഐസി ന്യൂ ജീവൻ ശാന്തി പ്ലാനിലേക്ക് മാറ്റിയാൽ പ്രതിവർഷം 68 ലക്ഷം രൂപ വരുമാനം നേടാം. പ്രതിമാസത്തേക്കാണെങ്കിൽ 5.6 ലക്ഷം രൂപയിൽ കൂടുതൽ ലഭിക്കും. സിംഗിൾ ലൈഫ് പോളിസിയിൽ 1 വർഷത്തെ ഡിഫേർഡ് പിരിയഡ് തിരഞ്ഞെടുത്താൽ ലഭിക്കുന്ന മാസ വരുമാനമാണിത്.
ശ്രദ്ധിക്കേണ്ടവ
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. ഇതിനാൽ യഥാർത്ഥ വരുമാനം വിപണിക്കനുസരിച്ച് മാറിയേക്കാം. സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശത്തോടെ നിക്ഷേപം ആരംഭിക്കുന്നതാകും ഗുണകരം. ഇന്ന് ലഭ്യമായ നിക്ഷേപ ഓപ്ഷനുകൾ നിങ്ങളുടെ വിരമിക്കൽ സമയത്ത് ലഭ്യമായേക്കില്ല. എന്നിരുന്നാലും, പ്രതിമാസ പണമൊഴുക്ക് സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക് നിക്ഷേപിക്കാവുന്ന വ്യത്യസ്തമായ മറ്റ് സ്കീമുകളോ പ്ലാനുകളോ കണ്ടെത്തി നിക്ഷേപിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications