ചിട്ടയായ നിക്ഷേപ ശീലമാക്കിയാൽ മാസത്തിൽ അമിത ചെലവുകളിലേക്ക് മാറ്റുന്ന തുകയെ നിക്ഷേപത്തിലേക്ക് മാറ്റാൻ സാധിക്കും. ഇതിനായി തുട്ർച്ചയായി മാസങ്ങളിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതികളിൽ ചേരേണ്ടതുണ്ട്. അല്പം റിസ്കെടുക്കാൻ സാധിക്കുന്നവർക്ക് എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം.
ഇതിന് സാധിക്കാത്തവരാണെങ്കിൽ റിസ്കെടുക്കാതെ ചിട്ടയായ നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്ന ആവർത്തന നിക്ഷേപം (ആർഡി) തുടങ്ങാവുന്നതാണ്. വിവിധ ബാങ്കുകൾ ആവർത്തന നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കും 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ ലഭിക്കുന്ന ആദായവും വിശദമായി നോക്കാം.
ആവര്‍ത്തന നിക്ഷേപം
മാസത്തിൽ നിശ്ചിത തുകകളായി തിരഞ്ഞെടുക്കുന്ന കാലാവധിയോളം നിക്ഷേപിക്കുന്ന രീതിയാണ് ആവർത്തന നിക്ഷേപം. ബാങ്ക് ആവര്‍ത്തന നിക്ഷേപങ്ങള്‍ക്ക് 6 മാസം മുതല്‍ 120 മാസമാണ് കാലവധി. ചുരുങ്ങിയത് 1,000 രൂപ മുതല്‍ ബാങ്കിൽ നിക്ഷേപം നടത്താം. മാസ തവണ ഒരിക്കല്‍ നിശ്ചയിച്ചാല്‍ കാലാവധിയോളം ഇതേ തുക തുടരണം. എസ്ഐപി രീതിയിലാണ് നിക്ഷേപം നടത്തുന്നത്.

മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി ചെയ്യുന്നതിലെ റിട്ടേൺ വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ചിരിക്കും. ആവർത്തന നിക്ഷേപത്തിലെ റിട്ടേൺ കാലാവധിയോളം സ്ഥിരമായി തുടരുന്നതിനാൽ നിക്ഷേപത്തിന്റെ മൂല്യം നഷ്ടമാകുമെന്ന ആശങ്കയില്ല. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് നോക്കാം.
ഡിസിബി ബാങ്ക്
സ്വകാര്യ മേഖലാ ബാങ്കായ ഡിസിബി ബാങ്ക് 5 വര്‍ഷ കാലയളവിലേക്ക് 7.6 ശതമാനം പലിശയാണ് ആവര്‍ത്തന നിക്ഷേപത്തിന് നല്‍കുന്നത്. 2 വര്‍ഷത്തെ നിക്ഷേപത്തിനാണ് ഈ നിരക്ക്.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനം പലിശയാണ് ആവര്‍ത്തന നിക്ഷേപത്തിന് ലഭിക്കുന്നത്. 5 മുതല്‍ 10 വര്‍ഷത്തേക്കുള്ള നിരക്കാണിത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.5 ശതമാനം പലിശ ലഭിക്കും.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
36 മാസം മുതല്‍ 60 മാസത്തേക്ക് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആവര്‍ത്തന നിക്ഷേപത്തിന് 7.2 ശതമാനം പലിശ നല്‍കും. 63 ദിവസം മുതല്‍ 120 ദിവസത്തേക്ക് 6.5 ശതമാനമാണ് പലിശ നിരക്ക്.
ഡാങ്ക്ചെ ബാങ്ക്
വിദേശ ബാങ്കായ ഡാങ്ക്ചെ ബാങ്ക് മികച്ച പലിശ ആവര്‍ത്തന നിക്ഷേപത്തിന് നല്കുന്നു. 60 മാസത്തേക്ക് 7.25 ശതമാനം പലിശ നിക്ഷേപകര്‍ക്ക് നേടാം.
ആക്സിസ് ബാങ്ക്
5 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5 വര്‍ഷ കാലയളവില്‍ 7 ശതമാനാമാണ് ആക്സിസ് ബാങ്ക് നല്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.75 ശതമാനം അധിക പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
മുന്‍നിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 7 ശതമാനം പലിശയാണ് 5 വര്‍ഷത്തേക്ക്് ആവര്‍ത്തന നിക്ഷേപത്തിന് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് ഇതേ കാലയളവില്‍ 7.50 ശതമാനം പലിശ ലഭിക്കും.
കാൽക്കുലേറ്റർ
7.50 ശതമാനം പലിശ നൽകുന്ന ബാങ്കിൽ പ്രതിമാസം വ്യത്യസ്ത തുകകൾ നിക്ഷേപിക്കുന്നൊരാൾക്ക് 5 വർഷ കാലയളവിൽ ലഭിക്കുന്ന ആദായം പരിശോധിക്കാം. 1,000 രൂപ മാസത്തിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 60,000 രൂപയാണ് നിക്ഷേപം. ഇതിൽ പലിശയായി 12,886 രൂപ ലഭിക്കും. കാലാവധിയിൽ 72,886 രൂപ നേടാം.
മാസം 2,500 രൂപ നിക്ഷേപിക്കുന്ന വ്യക്തി 1,50,000 രൂപയാണ് നിക്ഷേപിക്കുന്നത്. കാലാവധിയിൽ 1,82,228 രൂപ ലഭിക്കും. പലിശയായി 32,228 രൂപ ലഭിക്കും. മാസത്തിൽ 5,000 രൂപ ആർഡിയിലേക്ക് നിക്ഷേപിക്കുന്നൊരാളുടെ ആകെ നിക്ഷേപം 3 ലക്ഷമാണ്. ഇതിൽ നിന്നുള്ള പലിശ വരുമനം 64,448 രൂപയാണ്. കാലാവധിയിൽ 3,64,448 രൂപ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
