ചൂട് ചായയും അതിൽ മുക്കി ഒരു ബിസ്ക്കറ്റും, ആ ബിസ്ക്കറ്റ് മിക്കപ്പോഴും ബ്രിട്ടാനിയായിരിക്കും. വെറും 295 രൂപയിൽ തുടങ്ങി ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയുടെ 38 ശതമാനവും കരസ്ഥമാക്കി ഇന്ത്യൻ വിപണിയിലെ രാജാവാണ് ബിട്ടാനിയ. 1892 ല്‍ കൊല്‍ക്കത്തയിലെ ഒരു ചെറിയ മുറിയിലിരുന്ന് ബ്രിട്ടീഷ് ബിസിനസുകാരുടെ ചര്‍ച്ചയില്‍ നിന്നാണ് ആദ്യ കാലത്തെ ബ്രിട്ടാനിയ ജനിക്കുന്നത്. പിന്നീട് ഗുപ്ത സഹോദരന്മാരിൽ നിന്നാണ് ബിസ്ക്കറ്റ് നിർമാണം ആരംഭിക്കുന്നത്.
തുടക്കം
നളിന്‍ ചന്ദ്ര ഗുപ്തയുടെ നേതൃത്വത്തില്‍ വിഎസ് ബ്രദേഴ്സ് എന്ന പേരില്‍ 1910 ബിസ്ക്കറ്റ് വി്ലപന ആരംഭിച്ചു. ഇക്കാലത്ത് കമ്പനി യന്ത്രങ്ങളുപയോഗിച്ച് ബിസ്ക്കറ്റ് നിർമിച്ചിരുന്നു. 1918 ല്‍ കൊല്‍ക്കത്തയില്‍ തമാസക്കാരനായ ബ്രിട്ടീഷ് കച്ചവടക്കാരന് സിഎച്ച് ഹോള്‍മ്സ് ഗുപ്ത സഹോദരന്മാരോടൊപ്പം ബിസിനസില്‍ പങ്കാളിയായി. ഇങ്ങനെയാണ് ബ്രിട്ടാണിയ ബിസിനസ് കമ്പനി ആരംഭിക്കുന്നത്.1918ൽ ഇത് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. 1921 ൽ വ്യാസായിക ഗ്യാസ് ഓവൻ ഉപയോഗിക്കുന്ന ആദ്യ കമ്പനി എന്ന ഖ്യാതി ബ്രിട്ടാനിയ നേടി.
1924 ലാണ് പീക്ക് ഫ്രാൻസ് എന്ന് ബ്രിട്ടീഷ് കമ്പനി ബ്രിട്ടാനിയ ബിസ്ക്കറ്റ് കമ്പനിയുടെ നിയന്ത്രണാധികാരം ലഭിക്കുന്ന ഓഹരികൾ കൈക്കലാക്കുന്നത്. ശേഷം ലോക മഹായുദ്ധ കാലത്ത് യുദ്ധത്തിലേർപ്പെട്ട സൈനികർക്കുള്ള ബിസ്ക്കറ്റ് വിതരണ കരാർ ബ്രിട്ടാനിയ നേടി. ഇക്കാലത്ത് ബ്രിട്ടാനിയക്ക് 8 ശതമാനം വിലപന കൂടിയെന്നാണ് കണക്ക്.
1952-ല്‍ കൊല്‍ക്കത്തയിലും 1954-ല്‍ മുംബൈയിലും ഓട്ടോമാറ്റിക്ക് പ്ലാന്റുകള്‍ സ്ഥാപിച്ചു. 1954 ല്‍ ബ്രിട്ടാനിയ റൊട്ടി അവതരിപ്പിച്ച കാലത്ത് ഡല്‍ഹിയിലും പ്ലാന്റ് സ്ഥാപിച്ചു. 1963-ല്‍ ബ്രിട്ടാനിയ കേക്കും കമ്പനി പുറത്തിറക്കി. 1979ലാണ് ബ്രിട്ടാനിയ ബിസ്ക്കറ്റ് കമ്പനി ലമിറ്റഡ് എന്ന് പേര് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്ന പേരിലേക്ക് മാറ്റുന്നത്.
1997-ല്‍ നഗരങ്ങളിലായിരുന്നു ബ്രിട്ടാണിയയ്ക്ക് ജനപ്രീതി. ഇത് ഗ്രാമങ്ങളിലേക്ക് വിപുലമാക്കുന്നതിന് കൂടുതല്‍ ഉത്പന്നങ്ങൾ കമ്പനി അവതിരിപ്പിച്ചു. ഇതിനായി ബ്രിട്ടാനിയ പ്ലാന്റുകള്‍ സ്ഥാപിച്ചു. ഇതിന്റെ ഭാഗമായാണ് ടൈഗര്‍ ബിസ്ക്കറ്റ്, ചെക്കേഴ്സ്, ജിം ജാം എന്നി ഉത്പ്പനങ്ങള്‍ കമ്പനി അവതരിപ്പിക്കുന്നത്.
ഏറ്റെടുക്കൽ
1987 ല്‍ നബിസ്കോ എന്ന അമേരിക്കന്‍ കമ്പനി പീക്ക് ഫ്രാന്‍സില്‍ നിന്നും കമ്പനിയുടെ നിയന്ത്രണാധികാരം ഏറ്റെടുത്തു. ഈ സമയത്താണ് മലയാളിയായ രാജൻ പിള്ള കമ്പനിയുടെ തലപ്പത്തെത്തുന്നത്. പിന്നീട് അസോസിയേറ്റ് ബിസിനസ് ഇന്റർ നാഷണലിൽ തുല്യ പങ്കാളിത്തതോടെ വാഡിയ ഗ്രൂപ്പും ഫ്രഞ്ച് കമ്പനിയായ ഡാണോനും ബ്രിട്ടാനിയയിൽ ഓഹരി പങ്കാളിത്തം നേടി. 2009-തിൽ ഫ്രഞ്ച് കമ്പനിയായ ഡോണന്റെ ഓഹരി വാങ്ങിയാണ് ഇന്നത്തെ ഉടമകളായ വാഡിയ ഗ്രൂപ്പ് ബ്രിട്ടാനിയയുടെ തലപ്പത്തേക്ക് എത്തുന്നത്.
ഉത്പന്നങ്ങൾ
1983-ൽ കമ്പനി 100 കോടിയുടെ വിറ്റുവരവ് നേടി. 1986 ലാണ് ബ്രിട്ടാനിയ ഗുഡ് ഡേ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. 1993 ല്‍ ലിറ്റില്‍ ഹെര്‍
ട്ടും 1997 ല്‍ 50-50 യും കമ്പനി പുറത്തിറക്കി. 1998-2001 വരെ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 18 ശതമാനം ഉയര്‍ന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിടങ്ങിലേക്ക് കമ്പനി ഇന്ന് ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
60 രാജ്യങ്ങളിൽ ബ്രിട്ടാനിയയ്ക്ക് മാർക്കറ്റുണ്ട്. ബിസ്ക്കറ്റ്, റൊട്ടി, റസ്ക്, ഡയറി ഉത്പ്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. 11 തരം ബിസ്ക്കറ്റുകളും 4 തരം റൊട്ടിയും 7 തരം കേക്കുമായി ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് ബ്രിട്ടാനിയ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
