18,750 രൂപ മുതൽ മാസ അടവ്; പ്രവാസികൾക്ക് ലക്ഷങ്ങൾ നേടാൻ ഈയൊരു ചിട്ടി മതി; പ്രവാസി ചിട്ടിയെ അറിയാം

ചുരുങ്ങിയ ചെലവിൽ ധന സമാഹരണത്തിന് അനുയോജ്യമായൊരു വഴിയാണ് ചിട്ടികൾ. കെഎസ്എഫ്ഇ പ്രവാസികൾക്ക് ചേരാൻ സാധിക്കുന്ന രീതിയിൽ ആരംഭിച്ച ചിട്ടികളാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി. സാധാരണ ചിട്ടികളോട് സാമ്യമുള്ളതും എന്നാൽ ചിട്ടി നടപടികൾ ഓൺലൈനായി നടക്കുന്നു എന്ന പ്രത്യേകതയും പ്രവാസി ചിട്ടികൾക്കുണ്ട്. മാസത്തിൽ 18750 രൂപ മുതൽ മാസ അടവ് വരുന്ന 10 ലക്ഷത്തിന്റെ പ്രവാസി ചിട്ടിയുടെ നേട്ടങ്ങളും എങ്ങനെ ചേരാം എന്നുള്ള കാര്യങ്ങളുമാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്. 

എന്താണ് പ്രവാസി ചിട്ടി

കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ജോലി ചെയ്യുന്ന പ്രവാസികൾക്കായി കെഎസ്എഫ്ഇ ആരംഭിച്ച ചിട്ടിയാണ് പ്രവാസി ചിട്ടി. ചിട്ടിയിൽ ചേരുന്നതും പണം അടയ്ക്കുന്നതും ലേലവും അടക്കം എല്ലാ നടപടികളും പൂർണമായും ഓൺലൈൻ എന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. ഇതിനായി ആപ്പും പ്രത്യേക വെബ്സൈറ്റും കെഎസ്എഫ്ഇ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും കസ്റ്റര്‍ സപ്പോര്‍ട്ടും ഇന്‍ഷൂറന്‍സ് പരിരക്ഷയും പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കും.

18,750 രൂപ മുതൽ മാസ അടവ്; പ്രവാസികൾക്ക് ലക്ഷങ്ങൾ നേടാൻ ഈയൊരു ചിട്ടി മതി; പ്രവാസി ചിട്ടിയെ അറിയാം

എങ്ങനെ ചേരും

പ്രവാസി ചിട്ടിയിൽ ഓൺലൈൻ വഴി മാത്രമാണ് ചേരാൻ സാധിക്കുക. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർക്ക് പാസ് ബുക്ക്, വിസ, ലേബര്‍ കാര്‍ഡ് കോപ്പി എന്നിവ ആവശ്യമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് അതാത് സംസ്ഥാനത്തെ മേൽവിലാസം തെളിയിക്കുന്ന രേഖയപം ആധാർ കാർഡും മതിയാകും. ഉപയോ​ഗത്തിലുള്ള മൊബൈൽ, ഇ-മെയിൽ, ഫോട്ടോ എന്നിവ ആവശ്യമാണ്. 

pravasi.ksfe.com എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. പേര് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ- മെയിൽ എന്നിവ നൽകി ഒടിപി സ്വീകരിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയായൽ ഇ-മെയിലായി യൂസർ നെയിമും പാസ്‍വേർഡും ലഭിക്കും. ലോ​ഗിൻ ചെയ്ത് പാസ് ബുക്ക്, വിസ, ലേബര്‍ കാര്‍ഡ് കോപ്പി, ചെക്ക്, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് കെവൈസി പൂര്‍ത്തിയാക്കണം. 2-3 ദിവസത്തിനുള്ളില്‍ കെവൈസി നടപടികൾ പൂര്‍ത്തിയാകും. ഇതോടെ അക്കൗണ്ട് സജീവമാകും.  

18,750 രൂപ മുതൽ മാസ അടവ്; പ്രവാസികൾക്ക് ലക്ഷങ്ങൾ നേടാൻ ഈയൊരു ചിട്ടി മതി; പ്രവാസി ചിട്ടിയെ അറിയാം

ഏതൊക്കെ ചിട്ടികൾ ലഭിക്കും

നിലവില്‍ ചേരാൻ സാധിക്കുന്ന ചിട്ടികളുടെ വിവിരങ്ങൾ പ്രൈഫലിൽ ലഭിക്കും. 2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ചിട്ടി മുതൽ 4,00,000 ലക്ഷം രൂപ മാസ അടവിൽ 25 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ പ്രവാസി ചിട്ടികൾ വരെ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. ഇതിൽ അനുയോജ്യമായവ തിരഞ്ഞെടുത്ത് പണം അടയ്ക്കാം.

10 ലക്ഷത്തിന്റെ ചിട്ടി

25,000 രൂപ പരമാവധി മാസ അടവുള്ള 40 മാസ കാലയളവുള്ള 10 ലക്ഷത്തിന്റെ പ്രവാസി ചിട്ടിയിൽ ചേർന്നാൽ ലഭിക്കുന്ന നേട്ടം പരിശോധിക്കാം. ചിട്ടിയിലെ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. അത്യാവശ്യക്കാർക്ക് 30 ശതമാനം കിഴിവിൽ ലേലം വിളിക്കാം. ഈ സാഹചര്യത്തിൽ 10 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് ലേല കിഴിവായ 3 ലക്ഷം രൂപ കുറച്ച് 7 ലക്ഷം രൂപ ലഭിക്കും.

ഇവിടെ 5 ശതമാനം ഫോർമാൻസ് കമ്മീഷൻ (50,00 രൂപ) കിഴിച്ചാൽ 2.50 ലക്ഷം രൂപ ചിട്ടിയുടെ ലാഭ വിഹിതമായി ലഭിക്കും. ഈ തുക ചിട്ടിയിലെ 40 അം​ഗങ്ങൾക്കുമായി വീതിച്ചാൽ മാസത്തിൽ ഒരു വ്യക്തിക്ക് 6,250 രൂപ ലഭിക്കും.

18,750 രൂപ മുതൽ മാസ അടവ്; പ്രവാസികൾക്ക് ലക്ഷങ്ങൾ നേടാൻ ഈയൊരു ചിട്ടി മതി; പ്രവാസി ചിട്ടിയെ അറിയാം

ഈ മാസങ്ങളിൽ, അതായത് ചിട്ടി പരമാവധി ലേല കിഴിവിൽ പോകുമ്പോൾ 18,750 രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. കുറഞ്ഞത് 18750 രൂപയ്ക്കും 25000 രൂപയ്ക്കും ഇടയിലുള്ള സംഖ്യയാണ് മാസ തവണയായി വരുന്നത്. ആയിരം ദിർഹം മാസത്തിൽ മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് ഈ ചിട്ടി ചേരാൻ സാധിക്കും. ഇതോടൊപ്പം പത്ത് ലക്ഷത്തിന്റെ ഈ ചിട്ടിയിൽ മികച്ച ലാഭ വിഹിതം ചിട്ടി കാലാവധിയോളം ലഭിക്കും. 20 മാസകാലയളവിൽ ചിട്ടിയിൽ ലേലം കുറയുകയും ആവശ്യമുള്ള വിലയ്ക്ക് വിളി്തെടുക്കാനും സാധിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X