കോവിഡ് കാലം എത്രയോ പേരുടെ തൊഴില്‍ സാഹചര്യമാണ് ഇല്ലാതാക്കിയത്. പലരുടേയും വരുമാനം വലിയ അളവില്‍ തന്നെ കുറയുകയുകയും ചെയ്തു. സ്ഥിര വരുമാനം ലഭിക്കുന്ന തൊഴിലില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ അധിക വരുമാന സാധ്യതകളിലേക്ക് തിരിയണമ
കോവിഡ് കാലം എത്രയോ പേരുടെ തൊഴില്‍ സാഹചര്യമാണ് ഇല്ലാതാക്കിയത്. പലരുടേയും വരുമാനം വലിയ അളവില്‍ തന്നെ കുറയുകയുകയും ചെയ്തു. സ്ഥിര വരുമാനം ലഭിക്കുന്ന തൊഴിലില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ അധിക വരുമാന സാധ്യതകളിലേക്ക് തിരിയണമെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. അതുകൊണ്ടു തന്നെ കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിച്ച് അധിക പരിശ്രമങ്ങളൊന്നുമില്ലാതെ മികച്ച ആദായം നേടുവാന്‍ സാധിക്കുന്ന ബിസിനസ് സംരഭ സാധ്യതകളെക്കുറിച്ചും പലരും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. അത്തരം വ്യക്തികള്‍ക്കായി ഏറെ അനുയോജ്യമായ ഒരു ബിസിനസ് സാധ്യതയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യാണ് ഈ ബിസിനസ് അവസരം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എസ്ബിഐയുടെ എടിഎമ്മില്‍ നിക്ഷേപം നടത്തിയാല്‍ മാസം ശരാശരി 60,000 രൂപ വരെ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ ഒരു എസ്ബിഐ എടിഎം ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കില്‍ നിങ്ങളുടെ അടുത്തുള്ള ബാങ്ക് ശാഖയില്‍ നിന്ന് ഏത് പ്രദേശത്താണ് എടിഎം ആവശ്യമായി വരുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 50 അടി മുതല്‍ 80 അടി വരെ വിസ്തീര്‍ണമാണ് എടിഎമ്മിന് വേണ്ടത്. താത്പര്യമുള്ള വ്യക്തികള്‍ക്ക് 2 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിക്കൊണ്ട് എസ്ബിഐ എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കാം.
എസ്ബിഐ എടിഎം ഫ്രാഞ്ചൈസി വാങ്ങുവാന്‍
അതിന് പുറമേ 3 ലക്ഷം രൂപ പ്രവര്‍ത്തന മൂലധന (വര്‍ക്കിംഗ് ക്യാപിറ്റല്‍) മായും നിക്ഷേപം നടത്തേണ്ടതുണ്ട്. ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട കാര്യം, മേല്‍പ്പറഞ്ഞിരിക്കുന്ന ഈ നിക്ഷേപങ്ങളെല്ലാം തിരിച്ചു ലഭിക്കുന്ന തുകകളാണ്. എപ്പോഴാണോ നിങ്ങള്‍ എസ്ബിഐ എടിഎം ഫ്രാഞ്ചൈസി അവസാനിപ്പിക്കുവാന്‍ തയ്യാറെടുക്കുന്നത് അപ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച തുകകളും നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നതാണ്.
എടിഎം ഫ്രാഞ്ചൈസി എങ്ങനെ വാങ്ങിക്കാം?
എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ നല്കുന്ന എന്നതാണ്. എന്നിരുന്നാലും യഥാര്‍ഥത്തില്‍ എടിഎം സ്ഥാപിക്കുന്ന കമ്പനികള്‍ ബാങ്കില്‍ നിന്നും വ്യത്യസ്തമായിരിക്കും. ടാറ്റ ഇന്‍ഡി ക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്‍ഡ്യ വണ്‍ എടിഎം തുടങ്ങിയവയില്‍ ഏതെങ്കിലും കമ്പനിയായിരിക്കും എസ്ബിഐയുടെ എടിഎം സ്ഥാപിക്കുന്നത്. ഇതിനായി ഈ കമ്പനികളുടെ വെബ്സൈറ്റിലും ലോഗ് ഇന്‍ ചെയ്ത് എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
ആവശ്യമായ രേഖകള്‍
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയും, വിലാസം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ വൈദ്യുതി ബില്‍ എന്നിവയുടെ പകര്‍പ്പോ, ഇവയ്ക്കൊപ്പം ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ഫോട്ടോഗ്രാഫ്, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ജിഎസ്ടി നമ്പര്‍ എന്നിവയാണ് എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുവാനാവശ്യമായ രേഖകള്‍.
വരുമാനം ഇങ്ങനെ
കമ്മീഷന് അടിസ്ഥാനത്തിലാണ് എസ്ബിഐ എടിഎം ഫ്രാഞ്ചൈസിയില്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കുക. എല്ലാ പണ ഇടപാടുകള്‍ക്കും 8 രൂപയും, ഓരോ പണ ഇതര ഇടപാടുകള്‍ക്ക് 2 രൂപയും വീതമാണ് കമ്മീഷന്. വാര്‍ഷികാടിസ്ഥാനത്തില്‍ 33 മുതല്‍50 ശതമാനം വരെയാണ് റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റ്. ഉദാഹരണത്തിന് ഒരു ദിവസം 250 ഇടപാടുകള്‍ നടന്നാല്‍ നിങ്ങളുടെ പ്രതിമാസ വരുമാനം ഏകദേശം 45,000 രൂപയ്ക്കടുത്തായിരിക്കും. അതേ സമയം ഓരോ ദിവസവും 500 ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കില്‍ കമ്മീഷന് ഇനത്തില്‍ നിങ്ങള്‍ക്ക് 88,000 രൂപ മുതല്‍ 90,000 രൂപ വരെ നേടാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications