ഈ ബാങ്ക് ശാഖകളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു; ഉപയോക്താക്കള്‍ അറിയണം ഇക്കാര്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം നമ്മുടെ ജീവിതത്തില്‍ വരുത്തിയിരിക്കുന്ന വലിയ മാറ്റങ്ങളിലൊന്ന് നമുക്ക് ചുറ്റും സംഭവിക്കുന്നതെല്ലാം ഫോട്ടോകളും വീഡിയോകളുമായി പകര്‍ത്തിയെടുത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണ്. എവിടെ ചെന്നാലും ഫോട്ടോകളും വീഡിയോകളും ഫോണില്‍ പകര്‍ത്തുന്നത് ഇന്ന് നമ്മുടെ ശീലത്തിന്റെ ഭാഗമെന്നോണം ആയി മാറിയിരിക്കുന്നു. ബാങ്കുകളില്‍ ചെല്ലുമ്പോഴും ഇത്തരത്തില്‍ ഫോട്ടോകളും വീഡിയോകളും പകര്‍ത്തുന്ന ശീലമുണ്ടെങ്കില്‍ അതിനി ഒഴിവാക്കാം.

 

Also Read : എച്ച്ഡിഎഫ്‌സി ബാങ്കിനുമേലുള്ള വിലക്ക് ആര്‍ബിഐ നീക്കി; ഉപഭോക്താക്കള്‍ക്ക് എങ്ങനെ നേട്ടമാകുമെന്നറിയാം

നിങ്ങള്‍ ബാങ്കില്‍ ചെല്ലുകയും അതിനകത്തു നിന്ന് ഫോട്ടോ അല്ലെങ്കില്‍ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തിരിച്ചടിയായേക്കാം. അതിനാല്‍ തന്നെ ബാങ്കില്‍ നിന്ന് എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായാലും ഫോട്ടോ പകര്‍ത്തുന്നത് ഒഴിവാക്കാം. പകരം ബാങ്ക് നിര്‍ദേശിക്കുന്ന രീതിയില്‍ നിങ്ങളുടെ പരാതി ഫയല്‍ ചെയ്യാവുന്നതാണ്. ബാങ്ക് ജീവനക്കാരുടെ ഫോട്ടോകളോ വീഡിയോകളോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എസ്ബിഐ ട്വിറ്ററില്‍ സന്ദേശം പങ്കുവച്ചിട്ടുണ്ട്.

ഈ ബാങ്ക് ശാഖകളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു; ഉപയോക്താക്കള്‍ അറിയണം ഇക്കാര്യം

അടുത്തിടെ, എസ്ബിഐയുടെ ഒരു ഉപഭോക്താവ് ഒരു ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട പരാതിയില്‍ ബാങ്കിന്റെ ചിത്രങ്ങള്‍ എസ്ബിഐയെ ടാഗ് ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ചിരുന്നു. അതിനുശേഷം ഉപയോക്താവിന്റെ പരാതി തങ്ങളുടെ ശ്രദ്ധയില്‍പെട്ടു കഴിഞ്ഞുവെന്ന് അറിയിച്ചുകൊണ്ട് എസ്ബിഐ ട്വിറ്ററില്‍ സന്ദേശം പങ്കുവച്ചിരുന്നു.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

പ്രിയ ഉപഭോക്താവേ, നിങ്ങള്‍ക്ക് സംഭവിച്ച അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ബാങ്കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടെങ്കില്‍ https://crcf.sbi.co.in/ccf/ under Existing Customer - MSME/ Agri/ Other Grievance >> General Banking >> എന്ന ലിങ്കില്‍ പരാതി സമര്‍പ്പിക്കാം. ബാങ്കിന്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ പരാതികള്‍ പരിഗണിക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.

 

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെയുള്ള സമയങ്ങളില്‍ ബാങ്കിന്റെ ഹെല്‍പ് ലൈന്‍ നമ്പറായ 1800 11 2211, 1800 425 3800 080-26599990 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലേക്ക് വിളിച്ചും പരാതി സമര്‍പ്പിക്കാം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ബാങ്ക് ശാഖാ പരിസരങ്ങളിലെ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിരോധിച്ചിരിക്കുകയാണ് എന്ന കാര്യവും ഉപയോക്താക്കള്‍ ഓര്‍ക്കണം. നിങ്ങള്‍ നിയമ ലംഘനം നടത്തിയതായാണ് ബാങ്ക് വിലയിരുത്തുക. അതിനാല്‍ എത്രയും വേഗത്തില്‍ അവ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യണം. - ബാങ്ക് വ്യക്തമാക്കി.

Also Read : അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം

വൈകുന്നേരം വൈകിയും എസ്ബിഐ ശാഖകളില്‍ ജീവനക്കാര്‍ ജോലി തുടരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതിനര്‍ഥം ഈ സമയം മുഴുവന്‍ നിങ്ങള്‍ക്ക് ബാങ്കില്‍ ഇടപാടുകളും സേവനങ്ങളും നടത്തുവാന്‍ സാധിക്കും എന്നതല്ല. ഉപയോക്താക്കള്‍ക്കായുള്ള ബാങ്കിന്റെ പ്രവര്‍ത്തന സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് 4 മണി വരെയാണ് ഉപയോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാവുക.

Read more about: sbi
English summary

State Bank of India has issued an alert on Photography prohibition in bank branch | ഈ ബാങ്ക് ശാഖകളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു; ഉപയോക്താക്കള്‍ അറിയണം ഇക്കാര്യം

State Bank of India has issued an alert on Photography prohibition in bank branch
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X