ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നാണ് സ്ഥിര നിക്ഷേപം. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ ആശങ്കയില്ലാതെ ഉറപ്പായ വരുമാനം നേടാൻ സ്ഥിര നിക്ഷേപം ഉപഭോക്താക്കളെ സഹായിക്കുന്നു. ഭാവിയിലെ സാമ്പത്തിക ചിലവുകൾ മുന്നിൽകണ്ട് അതിനനുസരിച്ച് സാമ്പത്തിക ആസൂത്രണം ചെയ്യുന്നവർക്ക് അനുയോജ്യമാണ് സ്ഥിര നിക്ഷേപം.
രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ എല്ലാം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപം നടത്തുന്നത് കൂടുതൽ ലാഭം നേടാൻ സഹായിക്കും.

വിവിധ ബാങ്കുകൾ നൽകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വിശദമായി പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3 ശതമാനത്തിൽ നിന്ന് 3.50 ശതമാനമായി എസ്ബിഐ ഉയർത്തി. അതായത് 50 ബേസിസ് പോയിന്റ് വർധന. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 4.50 ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി വർദ്ധിപ്പിച്ചു.
5.25 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായാണ് 180 ദിവസം മുതൽ 210 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ വർദ്ധിപ്പിച്ചത്.
180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 5.25 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർദ്ധിപ്പിച്ചത്. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തി. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50 ശതമാനത്തിൽ നിന്ന് 6.75 ആയി ഉയർത്തി.
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 400 ദിവസത്തെ നിക്ഷേപ കാലാവധിയുള്ള അമൃത കലാഷ് സ്പെഷ്യൽ സ്കീമിനാണ് 7.10 ശതമാനം പലിശ ലഭിക്കുക.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശ നിരക്കാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്
വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ പലിശ ലഭിക്കും.
സാധാരണ പൗരന്മാരുടെ നിക്ഷേപത്തിൽ 55 മാസത്തെ ( 4 വർഷം 7 മാസം ) കാലാവധിയുള്ള നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 7.20 ശതമാനം ലഭിക്കുക.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിന് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 3.50 ശതമാനം മുതൽ 7.65 ശതമാനം വരെ പലിശ ലഭിക്കും.
സാധാരണ പൗരന്മാരുടെ 15 മാസം മുതൽ 2 വർഷം കാലാവധിയുള്ള നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 7.10 ശതമാനം ലഭിക്കുക.
ആക്സിസ് ബാങ്ക്
2023 ഡിസംബർ 26-ന് പുനരവലോകനം ചെയ്തതിന് ശേഷം ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് ആക്‌സിസ് ബാങ്ക് 3.50 മുതൽ 7.10 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 3.50 മുതൽ 7.75 ശതമാനം പലിശ ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 മുതൽ 7.25 ശതമാനം വരെ പലിശ നിരക്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അതേസമയം മുതിർന്ന പൗരന്മാരുടെ തിര നിക്ഷേപങ്ങൾക്ക് 4 മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും.
സാധാരണ പൗരന്മാരുടെ 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 7.25 ശതമാനം ലഭിക്കുക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications