2021- 22 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദഫലം ഒട്ടുമിക്ക കമ്പനികളും പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രധാനപ്പെട്ട കമ്പനികളെല്ലാം പ്രതീക്ഷയ്ക്കൊത്ത പ്രവര്‍ത്തന ഫലമാണ് കാഴ്ചവച്ചത്. ആഭ്യന്തര വിപണിയിലെ പ്രധാന 100 കമ്പനികളില്‍ 5 എണ്ണം ഡിസംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 150 ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ ഓഹരികളിലെല്ലാം പ്രമുഖ വിപണി വിദഗ്ധര്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവ സമീപകാല ഭാവിയില്‍ 19 മുതല്‍ 25 ശതമാനം വരെ നേട്ടം നല്‍കിയേക്കാമെന്ന് വിദഗ്ധര്‍ക്കിടെയിലെ പൊതു അഭിപ്രായം.
1) ഡോ റെഡ്ഡീസ് ലാബ്
ഫാര്‍മ മേഖലയിലെ ലാര്‍ജ് കാപ് ഓഹരിയായ ഡോ റെഡ്ഡീസ് ലാബോറട്ടറീസിന് (BSE: 500124, NSE: DRREDDY) 38 അനലിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 5,264 രൂപയാണ്. ഇത് നിലവിലെ വിലയില്‍ നിന്നും 25 ശതമാനം ഉയരത്തിലാണ്. ചൊവ്വാഴ്ച 4,218.50 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 5,614.60 രൂപയും കുറഞ്ഞ വില 4,135 രൂപയുമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 691 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 12.8 കോടി രൂപയായിരുന്നു അറ്റാദായം. അതായത് ലാഭത്തില്‍ 54 മടങ്ങ് (5,300%) വര്‍ധന.
2) ഒഎന്‍ജിസി
ഓയില്‍ & ഗ്യാസ് മേഖലയിലെ ലാര്‍ജ് കാപ് ഓഹരിയായ ഒഎന്‍ജിസിക്ക് (BSE: 500312, NSE: ONGC) വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ടാര്‍ഗറ്റ് പ്രൈസ് 204.5 രൂപയാണ്. ഇത് നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 25 ശതമാനം മുകളിലാണ്. ചൊവ്വാഴ്ച 164.95 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 176.35 രൂപയും കുറഞ്ഞ വില 97.45 രൂപയുമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 10,936 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 3,386 കോടി രൂപയായിരുന്നു അറ്റാദായം. അതായത് അറ്റാദായത്തില്‍ 222 ശതമാനം വര്‍ധന.
3) ആക്സിസ് ബാങ്ക്
സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ലാര്‍ജ് കാപ് ഓഹരിയായ ആക്സിസ് ബാങ്കിന് (BSE: 532215, NSE: AXISBANK) 47 അനലിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 944 രൂപയാണ്. ഇത് നിലവിലെ ഓഹരി വിലയേക്കാള്‍ 21 ശതമാനത്തിലധികം ഉയരത്തിലാണ്. ചൊവ്വാഴ്ച 779.15 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 866.90 രൂപയും കുറഞ്ഞ വില 626.65 രൂപയുമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 3,973 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 1,335 കോടി രൂപയായിരുന്നു അറ്റാദായം. അതായത് ലാഭത്തില്‍ 197 ശതമാനം വര്‍ധന.
4) ഇന്‍ഫോ എഡ്ജ്
വിവിധ ഓണ്‍ലൈന്‍ സേവനങ്ങളൊരുക്കുന്ന ലാര്‍ജ് കാപ് ഓഹരിയായ ഇന്‍ഫോ എഡ്ജിന് (BSE: 532777, NSE: NAUKRI) വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 5,456 രൂപയാണ്. ഇത് നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 22 ശതമാനത്തിലേറെ മുകളിലാണ്. ചൊവ്വാഴ്ച 4,460.80 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 7,465.40 രൂപയും കുറഞ്ഞ വില 4,023.90 രൂപയുമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 2,224 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 773 കോടി രൂപയായിരുന്നു അറ്റാദായം. അതായത് അറ്റാദായത്തില്‍ 187 ശതമാനം വര്‍ധന.
5) മഹീന്ദ്ര & മഹീന്ദ്ര
ഓട്ടോ വിഭാഗം ഓഹരിയിലെ ലാര്‍ജ് കാപ് കമ്പനിയായ മഹീന്ദ്ര & മഹീന്ദ്രയ്ക്ക് (BSE: 500520, NSE: M&M) 40 അനലിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 1,046 രൂപയാണ്. ഇത് നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 23 ശതമാനത്തോളം മുകളിലാണ്. ചൊവ്വാഴ്ച 853.25 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 979 രൂപയും കുറഞ്ഞ വില 724.65 രൂപയുമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 2,066 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 726 കോടി രൂപയായിരുന്നു അറ്റാദായം. അതായത് ലാഭത്തില്‍ 185 ശതമാനം വര്‍ധന.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
