ദുര്‍ബല ആഗോള സൂചനകളും വ്യാപാര ആഴ്ചയുടെ അവസാന ഘട്ടത്തിലുള്ള ലാഭമെടുപ്പും വിദേശ നിക്ഷേപകര്‍ മാറി നിന്നതുമൊക്കെയാണ് വിപണിയിലെ തിരിച്ചടിക്ക് കാരണമായത്. പൊതുബജറ്റ് കഴിഞ്ഞതോടെ അതു സംബന്ധിച്ച അനിശ്ചിതത്വവും മാറിക്കിട്ടി. തുടര്‍ച്ചയായ മാസങ്ങളില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി നികുതിയിനത്തില്‍ പിരിച്ചെടുക്കാനാകുന്നത് രാജ്യത്തിന്റെ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമാണെന്നതിന്റെ സൂചനയുമാണ്. അതിനാല്‍ ചാഞ്ചാട്ടത്തിന്റെ വേളയിലും മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ച തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുളള മുന്നേറ്റത്തിനും ഇനി സാധ്യത നിലനില്ക്കുന്നു. അത്തരത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് എസ്ബിഐ ഓഹരികള്‍ പരിഗണിക്കാമെന്ന് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് പൊതുമേഖലാ സ്ഥാപനം കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മുംബൈയാണ് ആസ്ഥാനം. 46 കോടി ഉപഭോക്താക്കളും 22,000-ത്തിലധികം ശാഖകളും എസ്ബിഐക്കുണ്ട്. ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-ാം സ്ഥാനത്താണ്. രാജ്യത്തെ ബാങ്കിംഗ് രംഗത്തെ 23 ശതമാനം വിപണി വിഹിതവും ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്തിയുടെ 25 ശതമാനവും എസ്ബിഐയ്ക്കു കീഴിലാണ്. 2.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ബങ്ക്, ഇന്തയിലെ ഏറ്റവും വലിയ അഞ്ചാമത്തെ തൊഴില്‍ ദാതാവുമാണ്.
മൂന്നാം പാദഫലം
ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ബാങ്കിംഗ് മേഖലയിലെ അതികായനായ എസ്ബിഐ പുറത്തുവിട്ടത്. കഴിഞ്ഞ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 62 ശതമാനം ഉയര്‍ന്ന് 8,431.9 കോടി രൂപയിലെത്തി. ഡിസംബര്‍ കാലയളവില്‍ പലിശയില്‍ നിന്നുള്ള വരുമാനം 6.5 ശതമാനം വര്‍ധിച്ച് 30,687 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ മെച്ചപ്പെട്ട് 3.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. മൂന്നാം പാദത്തില്‍ വായ്പ വിതരണം വര്‍ധിച്ചതായും എസ്ബിഐ അറിയിച്ചു.
അനുകൂല ഘടകം
റീട്ടെയില്‍ വായ്പകളുടെ വളര്‍ച്ചയാണ് സ്റ്റേറ്റ് ബാങ്കിനെ (BSE: 500112, NSE : SBIN) മികച്ച പ്രവര്‍ത്തനഫലം പുറത്തെടുക്കാന്‍ സഹായിച്ചത്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ ഭവന വായ്പയില്‍ മാത്രം 11.2 ശതമാനം വളര്‍ച്ച കൈവരിച്ചു. കോര്‍പ്പറേറ്റ്, ചെറുകിട ബിസിനസ് വിഭാഗങ്ങളിലും വളര്‍ച്ച നേടി. അതുപോലെ നിഷ്ക്രിയ ആസ്തികളുടെ തോത് കുറഞ്ഞതും നിര്‍ണായക ഘടകമായി. ബാങ്കിന്റെ കിട്ടാക്കടം രണ്ടാം പാദത്തിലെ 4.9 ശതമാനത്തില്‍ നിന്നും മൂന്നാം പാദത്തില്‍ 4.5 ശതമാനമായി കുറഞ്ഞു. ഇതോടെ ബാങ്കിന്റെ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടതായും ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ലക്ഷ്യവില 600
വെള്ളിയാഴ്ച വ്യാപാരത്തിനിടെ 52 ആഴ്ചക്കാലയളവിലെ പുതിയ ഉയര്‍ന്ന നിലവാരമായ 546.4 രൂപ കുറിച്ചെങ്കിലും 530.30 രൂപയിലാണ് എസ്ബിഐ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇതിനു ശേഷം മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെ തിങ്കളാഴ്ച 5- 10 രൂപ വരെ ഉയര്‍ന്ന് വ്യാപാരം പുനഃരാരംരഭിക്കാനുള്ള സാധ്യതയുമുണ്ട്. ഈ നിലവാരത്തില്‍ നിന്നാണെങ്കിലും 580- 600 രൂപ വരെ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 525 രൂപയില്‍ ക്രമീകരിക്കണമെന്നും ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗഡിയ നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ചോയിസ് ബ്രോക്കിങ് പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
