സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും പുതിയ പദ്ധതിയാണ് സ്ത്രീ സുരക്ഷാ പദ്ധതി. കേരളത്തിലെ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ പെൻഷൻ വാഗ്ദാനം ചെയ്യുന്ന സ്കീമാണിത്. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി നവംബറിൽ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നടപ്പിലാക്കാൻ അൽപം താമസം വന്നു. ഇന്ന് ഡിസംബർ 22 മുതലാണ് ഈ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നത് ആരംഭിച്ചത്.
കേരളത്തിൽ സ്ഥിരതാമസമാക്കിയ സ്ത്രീകൾക്കാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങൾ കേരളത്തിന് പുറത്തേക്ക് താമസം മാറുകയോ കേന്ദ്ര, സംസ്ഥാന, സ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനത്തിലോ സ്കീമിലോ സ്ഥിരമായോ താൽക്കാലികമായോ ആയ ജോലി ലഭിക്കുകയോ ചെയ്താൽ ഈ പദ്ധതിക്ക് അർഹതയുണ്ടായിരിക്കില്ല.
35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളും ട്രാൻസ് സ്ത്രീകളും സ്ത്രീ സുരക്ഷേ പദ്ധതിയിൽ അപേക്ഷിക്കാം. വിധവ, അവിവാഹിതരായ സ്ത്രീകൾ, വികലാംഗ പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷൻ, സർവീസ് കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ, ഇപിഎഫ് പെൻഷൻ തുടങ്ങിയ മറ്റ് ക്ഷേമ പദ്ധതികളിൽ അംഗമായവർക്ക് ഈ പദ്ധതിയ്ക്ക് അർഹതയില്ല. നിങ്ങൾക്ക് മഞ്ഞ റേഷൻ കാർഡ്, പിങ്ക് റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ഈ സ്കീമിൽ അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷയ്ക്ക് ഏതൊക്കെ രേഖകൾ വേണം?
- നിങ്ങൾ കേരളത്തിലെ സ്ഥിര താമസക്കാരനാണെന്ന് സ്ഥിരീകരിക്കുന്ന ഒരു രേഖ.
- ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ പ്രായം തെളിയിക്കാൻ സമർപ്പിക്കാം. മറ്റ് രേഖകളൊന്നും ലഭ്യമല്ലെങ്കിൽ, സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം ഒരു ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കാം.
- ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം.
- ആധാർ വിവരങ്ങൾ സമർപ്പിക്കണം.
- അന്ത്യോദയ അന്ന യോജന (AAY - മഞ്ഞ കാർഡ്) അല്ലെങ്കിൽ മുൻഗണനാ കുടുംബം (PHH - പിങ്ക് കാർഡ്) എന്നീ കാർഡുകൾ ഉള്ളവർ ഇവ സമർപ്പിക്കണം. മറ്റു റേഷൻ കാർഡ് ഉടമകൾക്ക് ഈ സ്കീമിൽ അപേക്ഷിക്കാൻ യോഗ്യതയില്ല.
- അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം കൂടി ഉൾപ്പെടുത്തണം.
വയസായാലും പണത്തിന് ബുദ്ധിമുട്ടില്ല, ഇതാ 5 നിക്ഷേപ പദ്ധതികൾ, എല്ലാമാസവും മികച്ച വരുമാനം ഉറപ്പാക്കാം
അപേക്ഷിക്കാനുള്ള പ്രക്രിയ
1) ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി പൂരിപ്പിച്ച അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്ക് സമർപ്പിക്കണം .
2) സമർപ്പിച്ച ശേഷം എൽഎസ്ജിഐ സെക്രട്ടറിമാർ അപേക്ഷകൾ പരിശോധിച്ച് തിരഞ്ഞെടുത്ത ആളുകളുടെ പട്ടിക കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് അയയ്ക്കും.
ക്ഷേമ പെൻഷൻ വിതരണ മാതൃകയ്ക്ക് സമാനമായി, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഈ സ്കീമിന് അപേക്ഷിക്കുമ്പോൾ തട്ടിപ്പ് നടത്തുന്നവർക്കും പണി കിട്ടും. അതായത് നൽകിയത് തെറ്റായ വിവരങ്ങളാണെന്ന് കണ്ടെത്തിയാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications