കഴിഞ്ഞ 6 മാസം കൊണ്ട് 100 ശതമാനത്തിലേറെ നേട്ടം കുറിച്ച 5 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 6 മാസം കൊണ്ട് ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 32.50 ശതമാനം നേട്ടം കുറിച്ചിരിക്കുന്നു. ബിഎസ്ഇ 100 സൂചികയാകട്ടെ, 32.50 ശതമാനം നേട്ടവും കയ്യടക്കിയത് കാണാം. വരുന്ന ആഴ്ച്ച നിഫ്റ്റി, സെന്‍സെക്‌സ് സൂചികകള്‍ ഏറ്റവും കുറഞ്ഞത് 14750, 50000 പോയിന്റ് നില രേഖപ്പെടുത്തുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ പ്രവചനം. കാര്യങ്ങള്‍ അനുകൂലമെങ്കില്‍ നിഫ്റ്റി/സെന്‍സെക്‌സ് സൂചികകള്‍ 15,150/51,200 നിലയിലേക്ക് ചുവടുവെയ്ക്കുമെന്നും ഇവര്‍ പറയുന്നു.

100 ശതമാനത്തിലേറെ നേട്ടം

എഫ്എംസിജി, ഓട്ടോ കമ്പനികളുടെ ഓഹരികളായിരിക്കും പുതിയ വാരം മുന്നേറാന്‍ സാധ്യത കൂടുതല്‍. കണക്കുപുസ്തകം പരിശോധിച്ചാല്‍ കഴിഞ്ഞ 6 മാസം കൊണ്ട് ബിഎസ്ഇ 100 സൂചികയിലുള്ള അഞ്ച് ഓഹരികള്‍ 100 ശതമാനത്തിലേറെ വളര്‍ച്ചയാണ് കാഴ്ച്ചവെക്കുന്നത്. ഈ ഓഹരികളെ ചുവടെ പരിചയപ്പെടാം.

ടാറ്റ മോട്ടോര്‍സ് ലിമിറ്റഡ്

കഴിഞ്ഞ 6 മാസം കൊണ്ട് 130 ശതമാനം നേട്ടമാണ് വിപണിയില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിന് 147.75 രൂപ വിലയുണ്ടായിരുന്ന ടാറ്റ മോട്ടോര്‍സ് ഓഹരി 2021 മാര്‍ച്ച് നാല് ആയപ്പോഴേക്കും 339.20 രൂപയിലെത്തി. വെള്ളിയാഴ്ച്ച 3.76 ശതമാനം ഇടിവോടെ 326.45 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോര്‍സ് വ്യപാരം അവസാനിപ്പിച്ചത്.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്

കഴിഞ്ഞ 6 മാസം കൊണ്ട് അദാനി ഗ്രീന്‍ എനര്‍ജി ഓഹരി 118 ശതമാനം മുന്നേറി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിന് 545 രൂപ വിലയുണ്ടായിരുന്ന അദാനി ഗ്രീന്‍ എനര്‍ജി ഓഹരി 2021 മാര്‍ച്ച് നാല് ആയപ്പോഴേക്കും 1,118.15 രൂപയിലെത്തി. വെള്ളിയാഴ്ച്ച 1.26 ശതമാനം ഇടിവോടെ 1,169.70 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോര്‍സ് വ്യപാരം അവസാനിപ്പിച്ചത്. ഡിസംബര്‍ പാദത്തില്‍ വിദേശ സ്ഥാപന നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളും അദാനി ഗ്രീന്‍ എനര്‍ജിയിലുള്ള ഓഹരി പങ്കാളിത്തം യഥാക്രമം 22.43 ശതമാനമായും 22.78 ശതമാനമായും കൂട്ടുന്നത് വിപണി കണ്ടു.

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്

കഴിഞ്ഞ 6 മാസം കൊണ്ട് 113 ശതമാനം നേട്ടമാണ് വിപണിയില്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്ഇസി ഓഹരികള്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിന് 353 രൂപ വിലയുണ്ടായിരുന്ന ഓഹരി 2021 മാര്‍ച്ച് നാല് ആയപ്പോഴേക്കും 752.10 രൂപയിലെത്തി. വെള്ളിയാഴ്ച്ച 0.37 ശതമാനം ഇടിവോടെ 749.65 രൂപ നിലവാരത്തിലാണ് അദാനി പോര്‍ട്‌സ് വ്യാപാരം അവസാനിപ്പിച്ചത്.

ഡിഎല്‍എഫ് ലിമിറ്റഡ്

ഡിഎല്‍എഫ് ലിമിറ്റഡ്

കഴിഞ്ഞ 6 മാസം കൊണ്ട് 111 ശതമാനം നേട്ടമാണ് വിപണിയില്‍ ഡിഎല്‍എഫ് ഓഹരികള്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിന് 155 രൂപ വിലയുണ്ടായിരുന്ന ഓഹരി 2021 മാര്‍ച്ച് നാല് ആയപ്പോഴേക്കും 326.25 രൂപയിലെത്തി. വെള്ളിയാഴ്ച്ച 2.45 ശതമാനം ഇടിവോടെ 318.40 രൂപ നിലവാരത്തിലാണ് ഡിഎല്‍എഫ് വ്യപാരം അവസാനിപ്പിച്ചത്.

മതര്‍സണ്‍ സുമി സിസ്റ്റംസ് ലിമിറ്റഡ്

കഴിഞ്ഞ 6 മാസം കൊണ്ട് 107 ശതമാനം നേട്ടമാണ് വിപണിയില്‍ മതര്‍സണ്‍ സുമി ഓഹരികള്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിന് 113 രൂപ വിലയുണ്ടായിരുന്ന ഓഹരി 2021 മാര്‍ച്ച് നാല് ആയപ്പോഴേക്കും 233.85 രൂപയിലെത്തി. വെള്ളിയാഴ്ച്ച 3.10 ശതമാനം ഇടിവോടെ 226.50 രൂപ നിലവാരത്തിലാണ് മതര്‍സണ്‍ സുമി വ്യപാരം അവസാനിപ്പിച്ചത്.

 

Read more about: stock market share market
English summary

Stock Market: 5 Stocks Which Recorded 100 Per Cent Gain In Just 6 Months

Stock Market: 5 Stocks Which Recorded 100 Per Cent Gain In Just 6 Months. Read in Malayalam.
Story first published: Saturday, March 6, 2021, 16:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X