മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് ഏത് സ്കീം തിരഞ്ഞെടുക്കണമെന്നത് ഒരു ആശയകുഴപ്പമാണ്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ ധാരാളം ഓപ്ഷനുകളുള്ളതിനാൽ തെറ്റായൊരു ഫണ്ട് തിരഞ്ഞെടുക്കുന്നത് നിക്ഷേപ ലക്ഷ്യത്തെ പൂർണമായും തകരാറിലാകും.
അതേസമയം, അധിക റിസ്കില്ലാതെ അധിക ചെലവില്ലാത്തതെ നിക്ഷേപിക്കാൻ പറ്റിയൊരു ഇടമാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്). ഒരു സൂചികയോ സെക്ടറിനെയോ ട്രാക്ക് ചെയ്യുന്ന ഒരു തരം മ്യൂച്വൽ ഫണ്ടുകളാണ് ഇടിഎഫുകൾ. ഓഹരിക്ക് സമാനമായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യാൻ സാധിക്കും എന്നതിനാൽ എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കും.
ഇടിഎഫുകൾ
നിശ്ചിത സൂചികയെ ട്രാക്ക് ചെയ്യുന്ന ഒരു കൂട്ടം സെക്യൂരിറ്റികളിലാണ് ഇടിഎഫ് നിക്ഷേപിക്കുന്നത്. അതിനാൽ നിഷ്ക്രിയ നിക്ഷേപ രൂപമാണ് ഇടിഎഫ് എന്ന് പറയാം. സൂചികയെ സെക്ടറുകളെയോ ആണ് ഇടിഎഫ് പിന്തുടരുന്നത്. നിഫ്റ്റി സൂചികയെ പിന്തുടരുന്ന ഇടിഎഫുകളിലൊന്നാണ് നിഫ്റ്റി ബിഇഎസ്. നിഫ്റ്റിയുടെ മുന്നേറ്റത്തിന് അനുസരിച്ചുള്ള റിട്ടേൺ നിഫ്റ്റി ബിഇഎസിൽ നിന്ന് ലഭിക്കും.

ആഭ്യന്തര സ്വർണ വിലയെ പിന്തുടരുന്ന ഇടിഎഫുകളും വിപണിയിലുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇന്ത്യയുടെ ഡാറ്റ പ്രകാരം ആകെ 180 സ്കീമുകളാണ് ഇടിഎഫിലുള്ളത്. ഗോൾഡ് ഇടിഎഫ്, മറ്റ് ഇടിഎഫ് വിഭാഗങ്ങളിലാണ് 180 സ്കീമുകൾ ട്രേഡ് ചെയ്യുന്നത്. 13 ഗോൾഡ് ഇടിഎഫുകളും 167 മറ്റ് ഇടിഎഫുകളും അടക്കമാണ് ഈ കണക്ക്. ഗോൾഡ് ഇടിഎഫിന് കീഴിൽ 23,329 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. രണ്ടാമത്തേതിന്റെ മൊത്ത ആസ്തി 5,54,108 കോടിയുമാണ്.
ഇടിഎഫിൽ നിക്ഷേപിച്ചാലുള്ള നേട്ടം
വൈവിധ്യവൽക്കരണം തന്നെയാണ് പ്രധാനം. മ്യൂച്വൽ ഫണ്ട് സ്കീമുകൾ പോലെ ഇടിഎഫുകളും സെക്യൂരിറ്റികളുടെ ഒരു ബാസ്‌ക്കറ്റ് ആണ്. ഇടിഎഫ് വഴി ട്രാക്ക് ചെയ്യുന്ന സൂചികയുടെയോ മേഖലയുടെയോ ഭാഗമായ നിരവധി സെക്യൂരിറ്റികളിലേക്ക് എക്സ്പോഷർ നേടാൻ സാധിക്കും. നിഫ്റ്റി ബിഇസിൽ നിക്ഷേപിക്കുന്നൊരാൾക്ക് നിഫ്റ്റി സൂചികയിൽ ഉൾപ്പെട്ട 50 മുൻനിര കമ്പനികളിൽ എക്സ്പോഷർ ലഭിക്കും. സ്വർണം ട്രാക്ക് ചെയ്യുന്ന ഇടിഎഫുകൾ വൈവിധ്യവൽക്കരണത്തിന്റെ പ്രയോജനം നൽകണമെന്നില്ല.
പ്രവർത്തനം മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമാണെങ്കിലും തത്സമയ ട്രേഡിംഗ് ഇടിഎഫുകളിൽ നടക്കും. നിക്ഷേപകന് ഇടിഎഫ് യൂണിറ്റുകൾ ഇഷ്ടമുള്ളപ്പോൾ നിക്ഷേപിക്കുകയോ വീണ്ടെടുക്കുകയോ ചെയ്യാം. കുറഞ്ഞ ചെലവാണ് മറ്റൊരു ആകർഷണം. പാസീവ് ഇൻവെസ്റ്റ്മെന്റായതിനാൽ ഫണ്ട് മാനേജർമാരുടെ വലിയ ചെലവുകൾ ഇടിഎഫിൽ വഹിക്കേണ്ടതില്ല. എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ നിക്ഷേപകർക്ക് ഇടിഎഫുകൾ കുറഞ്ഞ ചെലവിൽ വാങ്ങാം. അതിനാൽ വിതരണച്ചെലവ് വളരെ കുറവാണ്.
ശ്രദ്ധിക്കാം
ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ട്രേഡിംഗ് വോളിയം. മാർക്കറ്റ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ 15-30 മിനിറ്റിനുള്ളിൽ ഇടിഎഫുകളുടെ ട്രേഡിംഗ് വോളിയം കുറവായിരിക്കും. അതിനാൽ വിപണി ആരംഭത്തിൽ ഇടിഎഫ് വാങ്ങുന്നതും വിൽക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഇടിഎഫുകൾ വാങ്ങുമ്പോൾ മാർക്കറ്റ് ഓർഡർ നൽകുകയാണെങ്കിൽ, അവസാനം ട്രേഡ് ചെയ്ത വിലയിൽ നിന്ന് വളരെ വ്യത്യാസത്തിൽ യൂണിറ്റുകൾ ലഭിച്ചേക്കാം. അതിനാൽ, ഇടിഎഫുകൾ വാങ്ങുമ്പോൾ ലിമിറ്റ് ഓർഡറുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
അസ്ഥിരമായ വിപണി ഘട്ടങ്ങളിൽ ഇടിഎഫുകൾ പലപ്പോഴും വിവിധ കാരണങ്ങളാൽ പ്രീമിയത്തിലും ഡിസ്കൗണ്ടുകളിലും ട്രേഡ് ചെയ്യാം. അതിനാൽ ഇടിഎഫുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ നെറ്റ് അസറ്റ് വാല്യൂ പരിശോധിക്കുക. എല്ലാ ഇടിഎഫുകളും സ്ഥിരമായി ട്രേഡ് ചെയ്യുന്നവയല്ല. അതിനാൽ ഒരു ഇടിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ, ഒരു ദിവസത്തിന്റെ വോളിയം മാത്രം പരിശോധിക്കുന്നതിന് പകരം മുൻകാല വോള്യങ്ങളും പരിശോധിക്കണം. സ്ഥിരമായി ഇടിഎഫുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, മ്യൂച്വൽ ഫണ്ടുകൾ പോലെ ഒരു സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റമെന്റ് പ്ലാൻ ഉപയോഗിക്കുക.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications