നവംബർ മാസം ആരംഭിക്കുമ്പോൾ, ഓഹരി വിപണിയിലെ നിക്ഷേപകർ പൊതുവെ ശ്രദ്ധിക്കുന്നത് ഈ മാസത്തെ ട്രേഡിങ് അവധികളെ കുറിച്ചാണ്. ഒക്ടോബറിലെതുപോലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള നിരവധി അവധി ദിനങ്ങൾ നവംബറിൽ ഇല്ല. അതിനാൽ, ഈ മാസം കൂടുതൽ പ്രവർത്തി ദിവസങ്ങൾ പ്രതീക്ഷിക്കാം.
പൊതുവെ, ദേശീയ അവധി ദിനങ്ങളും ചില പ്രത്യേക പ്രാദേശിക ദിനങ്ങളുമാണ് ഓഹരി വിപണിയെ ബാധിക്കാറുള്ളത്. ഈ ദിവസങ്ങളിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) എന്നിവയുടെ വ്യാപാരം പൂർണ്ണമായി നിർത്തിവയ്ക്കാറുണ്ട്. അങ്ങനെയെങ്കിൽ നാളെ നവംബർ 5ന് വിപണി തുറക്കുമോ?
നവംബർ 5ന് അവധിയുണ്ടോ?
സാധാരണയായി തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിലെ എല്ലാ 5 ദിവസവും ഓഹരി വിപണി തുറന്നു പ്രവർത്തിക്കാറുണ്ട്. നാളെ ബുധനാഴ്ചയാണ്. സാധാരണഗതിയിൽ നാളെയും വിപണി സജീവമായിരിക്കണം. എനനാൽ നാളെ മറ്റൊരു പ്രത്യേകതയുണ്ട്. നവംബർ 5 ബുധനാഴ്ച ഗുരുനാനാക്ക് ജയന്തി ദിനം ആഘോഷിക്കുന്നു. ആയതിനാൽ നവംബർ 5ന് ഇന്ത്യയിലെ ഓഹരി വിപണി അവധിയായിരിക്കും.
ഇക്വിറ്റി, ഡെറിവേറ്റീവുകൾ, സെക്യൂരിറ്റീസ് ലെൻഡിംഗ്, കറൻസി ഡെറിവേറ്റീവുകൾ തുടങ്ങിയ യാതൊരു സ്റ്റോക്ക് മാർക്കറ്റ് ഇടപാടുകളും നവംബർ 5ന് ഉണ്ടായിരിക്കുന്നതല്ല എന്നതും അറിഞ്ഞിരിക്കണം. നവംബർ 5നു ശേഷം അടുത്ത അവധി ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലായിരിക്കും.

ഗുരു നാനാക് ജയന്തിയുടെ പ്രാധാന്യം
ഗുരുപുരാബ് അല്ലെങ്കിൽ പ്രകാശ് പർവ് എന്നത് സിഖ് മതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ ആഘോഷങ്ങളിൽ ഒന്നാണ്. സിഖ് മതത്തിന്റെ സ്ഥാപകനും, ആദ്യത്തെ ഗുരുവായ ശ്രീ ഗുരു നാനാക് ദേവ് ജിയുടെ ജന്മദിനമാണ് ഈ ദിനത്തിൽ ആഘോഷിക്കുന്നത്. ഗുരു നാനാക് ദേവിന്റെ ജീവിതം, ദർശനം, പൈതൃകം എന്നിവയെ ആദരിക്കുന്ന ഒരു ദിനം കൂടിയാണ് ഇത്.
ഗുരു നാനാക് ജയന്തി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും ഭജനകളും നടത്താറുണ്ട്. മാത്രമല്ല ഘോഷയാത്രകൾ, സേവന പ്രവർത്തനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഈ ദിവസത്തിൽ ആളുകൾ ചെയ്യാറുണ്ട്. ഈ ആഘോഷങ്ങളെല്ലാം ലോകമെമ്പാടുമുള്ള സിഖ് വിശ്വാസികൾക്ക് ആത്മീയമായി ഏറെ പ്രാധാന്യം നൽകുന്നു.
നവംബർ 5 ന് എംസിഎക്സ് തുറക്കുമോ?
എംസിക്സ് അഥവാ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ വ്യാപാരം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ അടച്ചിരിക്കും. എന്നാൽ വൈകുന്നേരം 5 മുതൽ രാത്രി 11:30/11:55 വരെയും സാധാരണഗതിയിൽ പ്രവർത്തിക്കും. ഗുരു നാനാക് അവധി എംസിക്സിനെ ബാധിക്കുന്നില്ല.
ബാങ്ക് അവധി
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, തെലങ്കാന, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ഡൽഹി, ഛത്തീസ്ഗഡ്, ഹിമാ ജാർഖ് പ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പ്രകാശ് ഗുർപുർബ് ശ്രീ ഗുരുനാനാക്ക് ദേവ്, കാർത്തിക പൂർണിമ, രഹസ് പൂർണിമ എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ നവംബർ 5 ന് ബാങ്കുകൾക്ക് അവധിയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ജി വി ഇലക്ട്രിക്കൽസ് ഐപിഒ ലിസ്റ്റിംഗ് ഇന്ന്: വൻ ഡിമാൻഡിന് പിന്നാലെ വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications