കൂടുതൽ വരുമാനം കണ്ടെത്തിയാൽ ജീവിതം കൂടുതൽ സുഗമവും സുന്ദരവുമാക്കാം എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ എന്നുമുതൽ മനുഷ്യൻ പണം സമ്പാദിക്കാൻ തുടങ്ങിയോ അന്ന് മുതൽ അത് വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളും തേടുന്നുണ്ട്. കയ്യിലുള്ള പണം ബാങ്കുകളിൽ നിക്ഷേപിച്ച് അതിന്റെ പലിശ ഉപയോഗിക്കുന്ന എന്ന വഴിയാണ് മുൻപ് എല്ലാവരും ഉപയോഗിച്ചിരുന്നത്. എന്നാൽ ആ വഴി ഇപ്പോഴുമുണ്ടെങ്കിലും പുതിയ കാലത്ത് മറ്റ് പല വഴികളും കടന്നെത്തി. കുറഞ്ഞ കാലത്തിനുള്ളിൽ കൂടുതൽ വരുമാനമെന്നതാണ് പുതിയ കാലത്തെ വരുമാന ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രധാന രണ്ട് വഴികളാണ് മ്യൂച്വൽ ഫണ്ടും ഓഹരി വിപണിയും.
മ്യൂച്വൽ ഫണ്ടിലേയും ഓഹരി വിപണിയുടേയും വരുമാനം വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. അതുകൊണ്ടുതന്നെ അവയിൽ ഏത് തിരഞ്ഞെടുക്കണമെന്ന് നിക്ഷേപകർക്ക് എന്നും ആശയ കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മ്യൂച്ചൽ ഫണ്ടിനെക്കുറിച്ചും ഓഹരി വിപണിയെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

എന്താണ് മ്യൂച്വൽ ഫണ്ടുകൾ
ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതൽ പണം തിരികെ ലഭിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഓഹരികളിൽ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങളുടെ നിക്ഷേപം ചെറുതാണെങ്കിലും നേരത്തെ തന്നെ ആരംഭിക്കുകയും വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ക്രമേണ നിക്ഷേപം ചേർക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനത്തിന്റെ മികച്ച സാധ്യതകൾ നൽകുന്നു.
വ്യത്യസ്ത തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്
1. ഡെബ്റ്റ് ഫണ്ട്
ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച റിട്ടേൺ ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ഡെബ്റ്റ് ഫണ്ട് തെരഞ്ഞെടുക്കാം. ബോണ്ട്, കടപ്പത്രം, ഫിക്സഡ് ഡിപ്പോസിറ്റ്, സർക്കാർ സെക്യൂരിറ്റികൾ എന്നിവയിലാണ് ഇത്തരം മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തേണ്ടത്.
2. ഇക്വിറ്റി ഫണ്ട്
നിക്ഷേപകരിൽ നിന്നും ലഭിക്കുന്ന ഭൂരിഭാഗം പണവും നിക്ഷേപിക്കുന്നത് ഓഹരി വിപണിയിലാണ്. രണ്ട് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. വിവിധ കമ്പനികൾ പ്രഖ്യാപിക്കുന്ന ഡിവിഡന്റുകൾ സ്വീകരിച്ചുകൊണ്ടുള്ള ഡിവിഡന്റ് ഓപ്ഷനും, കൂടാതെ ലാഭവിഹിതം വാങ്ങാതെയുള്ള ഗ്രോത്ത് ഓപ്ഷനും.
3. ലിക്വിഡ് ഫണ്ട്
ട്രഷറി ബിൽ, സർക്കാർ ബോണ്ടുകൾ എന്നിവയിലേക്ക് ചെറിയ കാലയളവിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു എന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത.
4. ബാലൻസ്ഡ് ഫണ്ട്
ഇക്വിറ്റിയും ഡെറ്റും ചേർന്നതാണ് ബാലൻസ്ഡ് ഫണ്ടുകൾ. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണിവ.
5. ഗിൽറ്റ് ഫണ്ടുകൾ
പലിശ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. കൂടുതലായും സർക്കാർ സെക്യൂരിറ്റികളിലാണ് ഗിൽറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്.
എന്താണ് ഓഹരി വിപണി അഥവാ ഷെയർ മാർക്കറ്റ്
ഒരു കമ്പനിയുടെ ഷെയറുകൾ അഥവാ ഓഹരി വാങ്ങുക എന്നതാണ് ഓഹരി വിപണി. നിക്ഷേപിക്കുന്ന പണം നഷ്ടപ്പെടാനുള്ള ഉയർന്ന സാധ്യത ഓഹരി വിപണിക്കുണ്ട്. അതേസമയം തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വരുമാനം നേടാനുള്ള സാധ്യതകളും ഷെയർ മാർക്കറ്റിൽ ഉണ്ട്. വ്യത്യസ്ത നിക്ഷേപ രീതികളും ഷെയർ മാർക്കറ്റിൽ ഉണ്ട്. ഒരു ദിവസത്തിനുള്ളിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതിയാണ് ഇൻട്രാഡേ ട്രേഡിംഗ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇൻട്രാഡേ ട്രേഡിംഗ് എന്നാൽ മാർക്കറ്റ് അവസാനിക്കുന്നതിനുമുമ്പ് എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശത്തിൽ മാറ്റമില്ലാതെ നിലനിൽക്കുന്ന വ്യാപാരം ആണ്.
മ്യൂച്വൽ ഫണ്ട് Vs ഓഹരി വിപണി
മ്യൂച്ചൽ ഫണ്ടുകൾക്കും ഓഹരി വിപണിക്കും അപകട സാധ്യതയുണ്ട്. അതായത് നിക്ഷേപിച്ച പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട് എന്നർത്ഥം. എന്നാൽ ഓഹരി വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ മ്യൂച്വൽ ഫണ്ട് കുറച്ചുകൂടി സുരക്ഷിതമാണ്. വിപണിയുടെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ, ഒരാൾക്ക് ഓഹരി വാങ്ങലുകളിൽ നെഗറ്റീവ് റിട്ടേൺ ലഭിക്കും. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ, ഫണ്ട് മാനേജർമാർ അപകടസാധ്യത ലഘൂകരിക്കുന്നതിനായി അസറ്റ് ക്ലാസുകളിലുടനീളം നിക്ഷേപിക്കുന്നു.
ശരിയായ രീതിയിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർഗങ്ങളാണ് മ്യൂച്വൽ ഫണ്ടുകളും ഓഹരി വിപണിയും. മ്യൂച്വൽ ഫണ്ടുകളിലെ വരുമാനം നിക്ഷേപത്തെ ആശ്രയിച്ചിരിക്കും. മ്യൂച്വൽ ഫണ്ടുകൾ സാധാരണയായി ഫണ്ട് മാനേജറാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം ഓഹരി വിപണി നിക്ഷേപകന് തന്നെ കൈകാര്യം ചെയ്യാം.
വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ചാണ് ഓഹരി വിപണിലെ വരുമാനം. അതിന് നിരവധി ഘടകങ്ങൾ ഉണ്ട്. അതേസമയം മ്യൂച്വൽ ഫണ്ടുകളുടെ വില ട്രേഡിങ്ങ് ദിവസത്തിന്റെ അവസാനത്തിൽ നെറ്റ് അസറ്റ് വാല്യൂ (NAV) യുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ, ELSS ഫണ്ടുകൾ 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഇളവുകളുണ്ട്. എന്നാൽ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് നികുതി ഇളവുകളില്ല.
അതായത് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ഓഹരി വിപണിയിൽ നിന്നും നിക്ഷേപകന് ഉയർന്ന വരുമാനം കണ്ടെത്താൻ സാധിക്കും. എന്നാൽ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകാത്ത ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതാണ് ഏറ്റവും നല്ലത്. അവ താരതമ്യേന സുരക്ഷിതവും സ്ഥിരതയുള്ളതും ഓഹരികളേക്കാൾ അപകടസാധ്യത കുറഞ്ഞതുമാണ്.
More From GoodReturns

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications