ഇന്ത്യൻ ഓഹരി വിപണിയുടെ കഴിഞ്ഞ കുറച്ച് നാളുകൾ എടുത്തു നോക്കിയാൽ കൃത്യമായി മനസ്സിലാകും അതിന്റെ ഉയർച്ച താഴ്ചകൾ വലിയ രീതിയിലാണ് നിക്ഷേപകരെ സ്വാധീനിച്ചിട്ടുള്ളത് എന്ന്. ട്രംപ് യുഎസ് പ്രസിഡന്റ് ആയതു മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്. കൃത്യമായ ഒരു സ്ഥിരത കഴിഞ്ഞ കുറച്ചു നാളുകൾ ആയിട്ട് ഓഹരി വിപണി സൂക്ഷിക്കുന്നില്ല. ചാഞ്ചാടി ചാഞ്ചാടി കൊണ്ട് തന്നെയാണ് ഓഹരി വിപണി നിൽക്കുന്നത്.
ഡോണൾഡ് ട്രംപ് ലോകവ്യാപകമായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കർശനമായ താരിഫുകൾ പ്രഖ്യാപിച്ചതോടെയാണ് വിപണിയിൽ ഈ വലിയ അലയൊലികൾ രൂപപ്പെട്ടത്. ഇന്ത്യയിലെ സെൻസെക്സും നിഫ്റ്റി 50ഉം ഏകദേശം 3 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. എങ്കിലും പിന്നീട് ആ വലിയ നഷ്ടങ്ങൾ വലിയൊരു അളവിൽ വീണ്ടെടുക്കാനും വിപണിയ്ക്ക് സാധിച്ചു. എങ്കിലും കൃത്യമായ ഒരു സ്ഥിരത ഇവിടെ കൈവരുന്നില്ല എന്നത് പ്രസക്തമായ കാഴ്ചപ്പാടാണ്.
വിപണി ഇടിഞ്ഞു താഴ്ന്നിട്ടും ധനകാര്യ ഉപദേശകർ മ്യൂച്വൽ ഫണ്ട് നിക്ഷേപകരോട് കാത്തിരിക്കാൻ ആണ് പറയുന്നത്. ദീർഘകാല നിക്ഷേപ ദിശയാണ് അവർ നിർദേശിക്കുന്നത്. വിവിധ വിദഗ്ധർ ഈ സന്ദർഭത്തിൽ പറഞ്ഞ വാക്കുകളും ആശയങ്ങളും ആണ് താഴെ ചർച്ച ചെയ്യുന്നത്.
പാനിക് ആവരുത്, എസ്.ഐ.പി തുടരുക
"വിപണി ഇടിയുന്നു എന്നത് പാനിക്ക് ആവേണ്ട കാര്യമല്ല; മറിച്ച്, വിജ്ഞാനപൂർവമായ നിക്ഷേപങ്ങൾക്കുള്ള അവസരമാണ്. നിങ്ങളുടെ മ്യൂച്വൽ ഫണ്ട് എസ്.ഐ.പികൾ തുടരുമെന്ന് ഉറപ്പാക്കുക. ദീർഘകാല പ്രതീക്ഷകൾ നിലനിർത്തുക," എന്ന് ഫിൻവെസ്റ്റ് മെൻ്റ് പ്രോയുടെ സ്ഥാപകനായ സി.എ ദീപക് ഗുപ്ത പറയുന്നു.
ഇത് താൽക്കാലികം മാത്രം
'കൊവിഡ് ശേഷം ഓഹരി വിപണിയിൽ കയറിയ പുതിയ നിക്ഷേപകർ ഇതുപോലുള്ള കനത്ത കാലഘട്ടം മുൻപ് നേരിട്ടിട്ടില്ല. അതിനാലാണ് ചിലർക്ക് ആശങ്കയുണ്ടാകുന്നത്. എന്നാൽ, ഇത്തരത്തിൽ മാറ്റങ്ങൾ ഓഹരി വിപണിയുടെ സ്വാഭാവിക ഭാഗമാണ് എന്ന് ഓർക്കണം', എന്നാണ് ഫിനാൻഷ്യൽ പ്ലാനർ പ്രീതി സെന്ദേ പറയുന്നത്.
ആഗോളതലത്തിൽ ഇന്ത്യൻ വിപണി 'ആകർഷണീയ' മേഖലയിൽ
കഴിഞ്ഞദിവസം പുറത്തുവന്ന യൂണിയൻ മ്യൂച്വൽ ഫണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇന്ത്യൻ ഓഹരി വിപണി 'ആകർഷണീയ' മേഖലയിൽ എത്തിയതായി വിലയിരുത്തുന്നു. ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക അടിസ്ഥാനം ഉറപ്പുള്ളതാണെന്നും പുതിയ സ്വകാര്യ ക്യാപെക്സ് ചക്രം തുടങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

കുറച്ച് നഷ്ടം ഉണ്ടായാലും ദീർഘകാലം കാത്തിരിക്കുക
"ഇപ്പോൾ നിക്ഷേപിച്ചവർക്കാണ് കൂടുതൽ വിഷമം. എന്നാൽ, ഓരോ കറക്ഷനും നിക്ഷേപത്തിന് ഒരു അവസരമാണ്," എന്ന് വെൽത്ത് ലാഡർ ഡയറക്ടിന്റെ സ്ഥാപകനായ ശ്രീധരൻ എസ് പറയുന്നു. "പോർട്ട് ഫോളിയോയിൽ കുറവ് കാണുമ്പോൾ തന്നെ പിന്മാറരുത്. 3-5 വർഷം കാത്തിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും." എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തീരുമാനിക്കുന്നത് ലക്ഷ്യത്തിന്റെ കാലാവധിയാണ്
"റിട്ടയർമെൻറ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്‌ക്കായുള്ള ദീർഘകാല ലക്ഷ്യങ്ങൾക്കായാണ് നിക്ഷേപം ചെയ്യുന്നത് എങ്കിൽ, നിർഭാഗ്യങ്ങൾ വരുമ്പോഴും ദൈർഘികമായ കാഴ്ചപ്പാടോടെ തുടർന്നുകൊണ്ടിരിക്കുക. എന്നാൽ, മൂന്ന് വർഷത്തിനുള്ളിൽ ലക്ഷ്യമുള്ളവക്ക് ഓഹരി ആധാരമായ ഫണ്ടുകൾ ഒഴിവാക്കുകയും സ്ഥിരതയുള്ള ഇൻക്കം ഓപ്ഷനുകൾ തിരഞ്ഞെടുക്കുകയും ചെയ്യണം," പ്രീതി സെന്ദേ കൂട്ടിച്ചേർക്കുന്നു. എന്തായാലും ബുദ്ധിപൂർവ്വമായി തീരുമാനമെടുത്തു മുന്നോട്ട് പോവുക.
ശ്രദ്ധിക്കുക: മ്യൂച്ചൽ ഫണ്ടുകളും എസ്ഐപികളും മാർക്കറ്റ് റിസ്കിനെ അപേക്ഷിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ട് കൃത്യമായി പഠിച്ചതിനുശേഷം മാത്രം ഇവയിൽ നിക്ഷേപിക്കുക. അല്ലെങ്കിൽ വിദഗ്ധരുടെ അഭിപ്രായം തേടുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications