വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സമയോചിതമായി വിലയിരുത്തി അതിനോട് ബന്ധപ്പെട്ട തീരുമാനം യഥാവിധി സ്വീകരിക്കുമ്പോഴാണ് ഒരു നിക്ഷേപകന് ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകുക. അതായത്, അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെയും ഒഴിവാക്കേണ്ടവ യഥാസമയം ഒഴിവാക്കി നഷ്ടം കുറച്ചും ഏതൊരു സാധാരണക്കാരനും ഓഹരി വിപണിയില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാം. ഒരിടവേളയ്ക്കു ശേഷം വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതിയലേക്ക് വീണ്ടുമെത്തുമ്പോള്‍, ഒരു വര്‍ഷക്കാലയളവിലെ താഴ്ന്ന നിലവാരത്തിലുള്ള 4 ബഹുരാഷ്ട്ര കമ്പനികളുടെ (എംഎന്‍സി) ഓഹരികളും അവയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചുമാണ് ഈ ലേഖനം.
1) കാസ്ട്രോള്‍
വന്‍കിട ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ (ബിപി) ഉപകമ്പനിയും പ്രശസ്ത ലൂബ്രിക്കന്റ് നിര്‍മാതാക്കളുമായ കാസ്ട്രോളിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ സംരംഭമാണ് കാസ്ട്രോള്‍ ഇന്ത്യ (BSE: 500870, NSE: CASTROLIND). വിവിധതരം ഓയില്‍, ഗ്രീസ്, സമാനമായ ലൂബ്രിക്കന്റ് ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ലൂബ്രിക്കന്റ് വിപണിയിലെ ആധിപത്യം കാസ്ട്രോളിനാണ്. പറയത്തക്ക കടബാധ്യതകളില്ല. മുടങ്ങാതെ ലാഭവിഹതവും നല്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 154.90 രൂപയും കുറഞ്ഞ വില 112.95 രൂപയുമാണ്. വെള്ളിയാഴ്ച 115.15 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
2) കോള്‍ഗേറ്റ് പാമോലീവ്
വ്യക്തിഗത ആരോഗ്യ പരിചരണ ഉത്പന്നങ്ങളുടെ വിഭാഗത്തിലെ മുന്‍നിര കമ്പനിയാണ് കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ (BSE: 500830, NSE: COLPAL). പ്രധാനമായും ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഇവ കൂടാതെ ത്വക്ക് സംരംക്ഷണത്തിനും ഹെയര്‍ ഓയില്‍, പാത്രം വൃത്തിയാക്കുന്ന സോപ്പ്, ഷേവിങ് ക്രീം തുടങ്ങിയവയും പുറത്തിറക്കുന്നു. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,823.40 രൂപയും കുറഞ്ഞ വില അടുത്തിടെ രേഖപ്പെടുത്തിയ 1,375.60 രൂപയുമാണ്. വെള്ളിയാഴ്ച 1,410.45 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
3) ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
രാജ്യത്തെ പ്രശസ്തമായ കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (BSE: 500696, NSE : HINDUNILVR). ഭക്ഷ്യവസ്തുക്കള്‍, ഡിറ്റര്‍ജന്റ്സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, എഫ്എംസിജി, വാട്ടര്‍ പ്യൂരിഫൈയേര്സ് എന്നിങ്ങനെ 14 വിഭാഗങ്ങളിലായി കമ്പനിക്ക് 44 ഉത്പന്നങ്ങളുണ്ട്. യാതൊരു കടബാധ്യതകളുമില്ലാത്ത കമ്പനി മുടങ്ങാതെ ലാഭവിഹിതവും നല്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 2,859.30 രൂപയും കുറഞ്ഞ വില 2,120 രൂപയുമാണ്. വെള്ളിയാഴ്ച 2,312.55 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
4) ഹണിവെല്‍ ഓട്ടോമേഷന്‍
രാജ്യത്തെ പ്രമുഖ ടെക് കമ്പനികളിലൊന്നാണ് ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ (BSE: 517174, NSE: HONAUT). സംയോജിത ഓട്ടോമേഷന്‍, സോഫ്റ്റ്വേയര് സംവിധാനങ്ങളിലൂടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ സൗകര്യപ്രദവും സുരക്ഷയും ഉറപ്പാക്കാനും ഗാര്‍ഹിക, വ്യാവസായിക മേഖലയിലെ നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിലും മുന്‍നിരയിലാണ്. വിവിധ രംഗങ്ങളില്‍ ഭാവിയുടെ ബിസിനസ് സാധ്യകയായ ഐഒടി സേവനങ്ങളും നല്‍കുന്നുണ്ട്. കമ്പനിയുടെ വളര്‍ച്ച, സാമ്പത്തിക പശ്ചാത്തലവും ഭേദപ്പെട്ട നിലയിലാണ്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 49,990 രൂപയും കുറഞ്ഞ വില 38,130.05 രൂപയുമാണ്. വെള്ളിയാഴ്ച 40,565.40 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
എന്തുകൊണ്ട് വിലയിടിവ് ?
പ്രധാനമായും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് എഫ്എംസിജി വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. വിലക്കയറ്റത്തിന്റെ ഭാരം എഫ്എംസിജി കമ്പനികള്‍ക്ക് വേഗംത്തില്‍ ഉപഭോക്താക്കളിലേക്ക് പകരാന്‍ സാധിക്കില്ല. കാരണം, വില പൊടുന്നനെ വര്‍ധിപ്പിച്ചാല്‍ ഗാമീണ മേഖലയില്‍ നിന്നുള്ള കച്ചവടത്തെ ബാധിച്ചേക്കാം. കൂടാതെ, ഈ കമ്പനികളെല്ലാം അവരവരുടെ വിഭാഗങ്ങളില്‍ ഒന്നാമതാണെങ്കിലും അടുത്തിടെയായി വിപണിയില്‍ കടുത്ത മത്സരം നേരിടുന്നിടുണ്ട്. ഹണിവെല്‍ ഓട്ടോമേഷന്റൈ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വരുമാന വളര്‍ച്ച 4 ശതമാനം മാത്രമാണ്. കോവിഡ് പ്രതിസന്ധിയില്‍ കാസ്ട്രോളിന്റെ വരുമാനത്തില്‍ ചോര്‍ച്ച സംഭവിച്ചെങ്കിലും കഴിഞ്ഞ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് ശുഭസൂചനയാണ്.
എന്തു ചെയ്യണം ?
അടിസ്ഥാനപരമായി വിലയിരുത്തിയാലും ദീര്‍ഘകാല നിക്ഷേപത്തിന് കാസ്ട്രോള്‍ പരിഗണിക്കാവുന്നതാണ്. കടബാധ്യതകളില്ലാത്തതും മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്നതും ആകര്‍ഷമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതും ഓഹരിക്ക് ഗുണകരമാണ്. കോള്‍ഗേറ്റിന് വിലക്കയറ്റമാണ് തലവേദന. ശക്തമായ ബ്രാന്‍ഡായതിനാല്‍ ചെറിയ തോതില്‍ വാങ്ങുന്നത് പരിഗണിക്കാം. ഹണിവെല്‍ ഓട്ടോമേഷന്‍ ഓഹരികള്‍ വീഴുന്നതിന് അറിയപ്പെടുന്ന കാരണങ്ങളില്ല. എങ്കിലും ഓഹരിയില്‍ ന്യൂട്രല്‍ നിലപാട് തുടരാം. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 3-5 വര്‍ഷ കാലയളവ് കണക്കാക്കി നിക്ഷേപത്തിന് പരിഗണിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications