കെഎസ്എഫ്ഇ ചിട്ടികളെ കാലാവധി അനുസരിച്ച് ഹ്രസ്വകാല ചിട്ടികളെന്നും ദീര്‍ഘകാല ചിട്ടികളെന്നും തരം തിരിച്ചിട്ടുണ്ട്. 60 മാസത്തില്‍ താഴെയുള്ളവയാണ് ഹ്രസ്വകാല ചിട്ടികള്‍. പൊതുവെ പെട്ടന്നുള്ള പണ സമാഹരണത്തിന് ഉപയോഗിക്കുന്നവയാണ് ഇവ. എന്നാല്‍ നിക്ഷേപമായും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ് 60 മാസം മുതല്‍ 120 മാസം വരെ കാലാവധിയുള്ള ദീര്‍ഘകാല ചിട്ടികള്‍.
കൂടുതല്‍ പേര് വിളിച്ചെടുക്കാനുള്ളതിനാല് ഉയര്‍ന്ന ലാഭ വിഹിതം ലഭിക്കുന്ന ഈ ചിട്ടികളില്‍ ചെറിയ തുക മാസ അടവില്‍ വലിയ ആദായം നേടിയെടുക്കാം. ഇത്തരത്തില്‍ 100 മാസ ചിട്ടിയില്‍ ചേരുന്നൊരാള്‍ക്ക് എങ്ങനെ ചിട്ടി ലാഭകരമായി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടാമെന്നാണ് ഈ ലേഖനത്തിലൂടെ പരിശോധിക്കുന്നത്.
100 മാസ ചിട്ടികള്‍
100 മാസ കാലാവധിയുള്ള റെഗുലര്‍ ചിട്ടികളില്‍ നൂറു പേരാണ് ഉണ്ടാവുക. ഓരോരുത്തര്‍ക്കും ഒരു മാസത്തില്‍ ചിട്ടി തുക ലഭിക്കുന്ന തരത്തിലാണ് റെഗുലര്‍ ചിട്ടി പ്രവര്‍ത്തിക്കുന്നത്. 100 മാസം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്ക്കും ചിട്ടി ലഭിക്കും. 100 മാസ മള്‍ട്ടി ഡിവിഷന് ചിട്ടിയാണെങ്കില്‍ 4 ഡിവിഷനുകൡലായി 400 പേരുണ്ടാകും. മാസത്തില്‍ 4 പേര്‍ക്ക് വീതം 100 മാസം കൊണ്ട് മുഴുവന്‍ പേര്‍ക്കും ചിട്ടി ലഭിക്കും.
ചിട്ടി വിളിക്കുന്നവര്‍
100 മാസത്തെ ദീര്‍ഘകാല ചിട്ടിയില്‍ ചേര്‍ന്നവരില്‍ ചിട്ടി വിളിക്കുന്നവരുടെ സ്വഭാവത്തെ നാലായി തിരിക്കാം. പണത്തിനുള്ള അത്യാവശ്യം കൊണ്ട് പരമാവധി ലേല കിഴിവായ 30 ശതമാനത്തില്‍ വിളിച്ചെടുക്കുന്നവരുണ്ട്. ഇതോടൊപ്പം ചിട്ടി സ്ഥിര നിക്ഷേപമിടാന്‍ പരവമാധി ലേല കിഴിവില്‍ ചിട്ടി വിളിച്ചെടുക്കാം.
ലേലം ആരംഭിച്ച ശേഷം ചിട്ടി ചെറിയ ലേല കിഴിവിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ചിട്ടി വിളിക്കാന്‍ തയ്യാറെടുക്കുന്നവരും കാലാവധി വരെ കാത്തിരിക്കുന്നവരും ചിട്ടിയിലുണ്ടാകാം. അത്യാവശ്യക്കാരൊഴിച്ച് ബാക്കിയുള്ളവര്‍ എങ്ങനെ ചിട്ടി വിളിക്കണമെന്ന് നോക്കാം.
ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിടുന്നത്
ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തില്‍ വിളിച്ചെടുത്താല്‍ ലാഭകരമാണോയെന്ന് നോക്കാം. 5,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള ചിട്ടി ഉദാഹരണമായെടുക്കാം. 30 ശതമാനം കിഴിവില്‍ വിളിച്ചെടുത്താല്‍ 1.5 ലക്ഷം രൂപ ലേല കിഴിവിന് ശേഷം 3.50 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷന് ചാര്‍ജ് എന്നിവ കുറച്ച് 3.46.776 രൂപ സ്ഥിര നിക്ഷേപമിടാന്‍ ലഭിക്കും.
ഇപ്പോള്‍ ലഭിക്കുന്ന 7 ശതമനം പലിശ നിരക്ക് പ്രകാരം വര്‍ഷത്തില്‍ 24.274 രൂപ പലിശ ലഭിക്കും. മാസത്തില്‍ 2022 രൂപയും പലിശയായി ലഭിക്കും. ഇത് 98 മാസത്തേക്ക് കണക്കാക്കിയാല്‍ 1,98,240 രൂപ ലഭിക്കും. കാലാവധിയില്‍ ചിട്ടി വിളിച്ച തുകയും പലിശയും ചേര്‍ത്ത് 5.45 ലക്ഷം രൂപ ലഭിക്കും. കാലാവധിയോളം കാത്തിരുന്നാല്‍ ലഭിക്കുന്ന 4.75 ലക്ഷം രൂപയേക്കാള്‍ 70,016 രൂപ ലാഭം നേടാനാകും.
കാലാവധി കുറഞ്ഞ ചിട്ടികള്‍ 30 ശതമാനം കിഴിവില്‍ വിളിച്ച് സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാകില്ല. എന്നാല്‍ ദീര്‍ഘകാല ചിട്ടിയില്‍ ഓരോ മാസവും ചിട്ടി 30 ശതമാനത്തില്‍ വിളിക്കാം. 5 മാസത്തിന് ശേഷം ചിട്ടി ലഭിച്ച് സ്ഥിര നിക്ഷേപമിട്ടാല്‍ 58,357 രൂപ ലാഭം നേടാം. 10-ാം മാസത്തില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ 48,204 രൂപ ലഭിക്കും.
19-ാം മാസത്തില്‍ 30,649 രൂപയും ലാഭം നേടാം. ഓരോ മാസം കൂടുന്നതിന് അനുസരിച്ച് ലേല കിഴിവ് കുറയ്ക്കണം. 50-ാം മാസം ചിട്ടി വിളിക്കുന്നൊരാള്‍ 20 ശതമാനം കിഴിവില്‍ വിളിച്ചാല്‍ മാത്രമാണ് കാലാവധിയില്‍ 5 ലക്ഷത്തില്‍ കൂടുതല്‍ തുക നേടാനാവുക.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications