പണ സമാഹരണത്തിനുള്ള 2 മാർഗങ്ങളാണ് വായ്പയും ചിട്ടിയും. വായ്പയെടുത്തവരാണെങ്കിൽ പലിശ അനുസരിച്ച് ഉയർന്ന തുക തിരിച്ചടയ്ക്കേണ്ടി വരും. എന്നാൽ ഈ പലിശ ബാധ്യത ഒഴിവാക്കാൻ വേണ്ടി പലരും ഉപയോഗിക്കുന്ന രീതികളാണ് ചിട്ടികൾ. ചിട്ടിയിൽ ചേർന്ന് ആവശ്യമായ സമയത്ത് ലേലം വിളിച്ചെടുത്ത് കാര്യങ്ങൾ നടത്തുകയും ചിട്ടി കൃത്യമായി അടച്ചു പോവുകയും ചെയ്താൽ മതി.
വാഹനങ്ങൾ വാങ്ങാനും വിവിധ ആവശ്യങ്ങൾക്കും പണ സമാഹരണത്തിന് പലരു ചിട്ടി ചേരുന്നുണ്ട്. ആവശ്യത്തിന് വായ്പയെടുക്കുന്നതാണോ ചിട്ടി ചേരുന്നതാണോ ലാഭകരമെന്ന് പലരും ചിന്തിക്കുന്ന ചോദ്യമാണ്. ചിട്ടി ലാഭകരമാണോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ ചിട്ടി ലേലം വിളിച്ചെടുത്താലും ലേലം വിളിച്ച് സ്ഥിര നിക്ഷേപമിട്ടാലും ചിട്ടി കാലാവധി വരെ തുടർന്നാലും എന്ത്ണ് ലാഭമാണ് ഉണ്ടാകുന്നത് എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ചിട്ടി ഉദാഹരണം
1 ലക്ഷം രൂപയുടെ 40 മാസം കാലായളവുള്ള 2,500 രൂപ മാസ അടവുള്ള ചിട്ടിയാണ് ഇവിടെ ഉദാഹരണമായി എടുക്കുന്നത്. ആദ്യ മാസത്തില്‍ 2,500 രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ട്. പിന്നീട് ലേല കിഴിവിന് അനുസരിച്ച് മാസ അടവ് വരും. മാസ അടവ് പൂർത്തിയാക്കിയൊരു ചിട്ടി ഉദാഹരണമാക്കിയാൽ, 86,000 രൂപയാണ് ആകെ അടച്ചത്. 14,000 രൂപ കുറവിലാണ് ചിട്ടിയിൽ അടച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിട്ടി ലേലം വിളിച്ചെടുത്താലും ലേലം വിളിച്ച് സ്ഥിര നിക്ഷേപമിട്ടാലും ചിട്ടി കാലാവധി വരെ തുടർന്നാലും എന്ത് ലാഭം കിട്ടുമെന്ന് നോക്കാം.
കാലാവധി വരെ കാത്തിരുന്നാൽ
1 ലക്ഷത്തിന്റെ ചിട്ടിയില്‍ ഫോർമാൻ കമ്മീഷൻ, ജിഎസ്ടി, മറ്റു ചാർജുകൾ എന്നിവ കുറച്ചാൽ കാലാവധിയിൽ ലഭിക്കുന്നത് 94,250 രൂപ ലഭിക്കും. ഫോര്‍മാന്‍സ് കമ്മീഷന്‍, ജിഎസ്ടി മറ്റു ചാര്‍ജുള്‍ കിഴിച്ചാണ് ഈ തുക ലഭിക്കുന്നത്. ഇവിടെ അധികമായി ലഭിക്കുന്നത് 8,250 രൂപയാണ്. അതായത് ചിട്ടി അവസാന മാസം വരെ തുടർന്നയാൾക്ക് ലഭിക്കുന്നത് 8,250 രൂപയുടെ ലാഭമാണ്.

സ്ഥിര നിക്ഷേപമിട്ടാൽ
15-ാം മാസത്തില്‍ ലേലത്തില്‍ പിടിച്ച വ്യക്തിക്ക് കിഴിവുകള്‍ക്ക് ശേഷം 82,000 രൂപയാണ് ലഭിക്കുന്നത്. ഈ തുക സ്ഥിര നിക്ഷേപമായി കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ചാൽ എത്ര രൂപ ലഭിക്കുമെന്ന് ആദ്യം കണക്കാക്കാം. ഇന്നത്തെ 8 ശതമാനം പലിശ പ്രകാരം 25 മാസത്തേക്ക് ഏകദേശം 13,650 രൂപ പലിശയായി ലഭിക്കും. കാലാവധിയിൽ കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കുന്ന തുക 95,650 രൂപയാണ്. 86,000 രൂപയാണ് 40 മാസം കൊണ്ട് ചിട്ടിയിലേക്ക് അടച്ചിരിക്കുന്നത്. ഇതുപ്രകാരം 9,650 രൂപയുടെ ലാഭം നേടാനായി.
ചിട്ടി പണം ഉപയോഗിച്ചാൽ
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടി 10-ാം മാസത്തിൽ ലേലം വിളിച്ചെടുത്ത വ്യക്തി സ്കൂട്ടർ വാങ്ങാനാണ് ചിട്ടി തുക ഉപയോഗിച്ചത്. 10-ാം മാസത്തിൽ 78,500 രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈ തുകയും കയ്യിലുള്ള തുകയും ചേർത്താണ് അദ്ദേഹം വാഹനം വാങ്ങിയത്. ഇദ്ദേഹവും 86,000 രൂപയാണ് ചിട്ടിയിലേക്ക് അടച്ചിരുന്നത്. ഇതുപ്രകാരം ഇവിടെ 7,500 രൂപ അധികമായി ചിട്ടിയിലേക്ക് അടച്ചു. വായ്പ എടുത്ത് പലിശയായി കണക്കാക്കുമ്പോൾ ഇത് എത്ര രൂപ വരും എന്നു കൂടെ പരിശോധിക്കാം.
വായ്പ കാൽക്കുലേറ്റർ
നിലവിൽ വാഹന വായ്പയ്ക്ക് 8.50 ശതമാനത്തിന് മുകളിൽ ഈടാക്കുന്നുണ്ട്. 8.50 ശതമാനം നിരക്കിൽ 75,000 രൂപ 40 മാസത്തേക്ക് വായ്പയെടുത്ത വ്യക്തിക്ക് പലിശയായി മാത്രം 11,390 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഇതുപ്രകാരം മാസത്തിൽ 2,160 രൂപയാണ് ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്നത്. 86,390 രൂപ 40 മാസത്തിന് ശേഷം അടയ്ക്കേണ്ടതായി വരുന്നു. 78,000 രൂപ വായ്പയെടുത്ത വ്യക്തി 89,845 രൂപ കാലാവധിയിൽ അടയ്ക്കേണ്ടി വരുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
