സാമ്പത്തിക സ്ഥിതി എല്ലാ സമയവും ഒരു പോലെയായിരിക്കില്ല. ജോലി നഷ്ടം, അപകടങ്ങൾ, പെട്ടന്നുണ്ടാകുന്ന അധിക ചെലവുകൾ എന്നിവ സാമ്പത്തിക നിലയിൽ മാറ്റമുണ്ടാക്കാൻ തക്ക വിഷയങ്ങളാണ്. വായ്പയെടുത്തവരെയും മാസ തവണകളായി നിക്ഷേപിക്കുന്നവരെയുമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. എസ്ഐപി പോലുള്ള മാസ അടവുകൾ നിർത്തി വെയ്ക്കാനുള്ള സൗകര്യം അസറ്റ് മാനേജ്മെന്റ് കമ്പനികൾ അനുവദിക്കുന്നുണ്ട്. എന്നാൽ ചിട്ടിയിൽ ചേർന്നൊരാൾക്ക് ചിട്ടി ഒഴിയുക മാത്രമാണ് മുന്നിലുള്ള വഴി. ചിട്ടി ഒഴിഞ്ഞാൽ എന്താണ് സംഭവിക്കുക. തുടർന്ന് വായിക്കാം.
ചിട്ടി അവസാനിപ്പിക്കാം
വിളിച്ചെടുക്കാത്ത ചിട്ടിയാണെങ്കിൽ മാസ അടവ് മുടങ്ങുന്ന പക്ഷം നിബന്ധനകളില്ലാതെ അവസാനിപ്പിക്കാൻ സാധിക്കും. ഇതിനായി ചിട്ടിയുള്ള ശാഖയിൽ ചിട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നുള്ള അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ചിട്ടി മാസ അടവ് മുടങ്ങുകയാണെങ്കിൽ കെഎസ്എഫ്ഇ ചിറ്റാളനെ മാറ്റി നിർത്തും. ഇത്തരത്തിൽ ഒഴിഞ്ഞ ചിട്ടിയിൽ നിന്ന് പണം ലഭിക്കണമെങ്കിൽ ചിട്ടി കാലാവധിയെത്തുകയോ മറ്റൊരാൾ ചിട്ടി ഏറ്റെടുക്കാൻ എത്തുകയോ വേണം. ഒഴിഞ്ഞ ചിട്ടി മറ്റൊരാൾ ഏറ്റെടുക്കുന്നതിനെയാണ് മുടക്ക ചിട്ടി എന്ന് പറയുന്നത്.
മുടക്ക ചിട്ടികൾ
മുടക്ക ചിട്ടിയിൽ ചേർന്നൊരാൾ അത്രയും കാലം ചിട്ടിയിലേക്ക് അടച്ച പണം മുഴുവനും അടക്കണം. ലാഭ വിഹംത കിഴിച്ചുള്ള തുകയാണ് അടയ്ക്കേണ്ടത്. 100 മാസ കാലാവധിയുള്ള ചിട്ടിയിൽ 10 ലക്ഷത്തിന്റെ ചിട്ടി 56ാം മാസത്തിൽ മുടക്ക ചിട്ടിയായി ലഭിക്കുമ്പോൾ ലേല കിഴിവ് കഴിച്ച് അത്രയും നാൾ ചിട്ടിയിലേക്ക് അടച്ച തുകയാണ് ഒടുക്കേണ്ടത്. ഇതോടെ പകരക്കാരനായി ചിട്ടിയിലെത്തും.
ചിട്ടിയിലേക്ക് അടയ്ക്കേണ്ട തുക രണ്ട് ലക്ഷത്തിൽ കൂടുതലാണെങ്കിൽ ബാങ്ക് വഴി ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, ഓൺലൈൻ ഇടപാട് വഴി പണം അടയ്ക്കണം. പണം അടയ്ക്കുന്നതോടെ ചിട്ടി ഒഴിഞ്ഞയാൾക്ക് അടച്ച പണം കെഎസ്എഫ്ഇ മടക്കി നൽകും.
മുടക്ക ചിട്ടിയുടെ പ്രത്യേകതകൾ
സാധാരണ ഗതിയിൽ 30 മാസം മുതല്‍ 120 മാസം വരെ ചിട്ടികളാണ് കെഎസ്എഫ്ഇ ആരംഭിക്കുന്നത്. 40, 50, 60 മാസ കാലാവധിയുള്ള മുടക്ക ചിട്ടികളാണ് പകരക്കരനായി തിരഞ്ഞെടുക്കാന്‍ കൂടുതൽ പേരും തയ്യാറാകുന്നത്. 100 മാസ ചിട്ടിയാണെങ്കില്‍ 60-ാം മാസത്തെ അടവിന് മുൻപായി ചിട്ടിയിൽ പകരക്കാരനെത്തിയിരിക്കണം.
60 മാസ ചിട്ടികളില്‍ 36 മാസത്തിനുള്ളിലും 50 മാസ ചിട്ടികളില്‍ 30 മാസത്തിനുള്ളിലും 40 മാസ ചിട്ടികളാണെങ്കില്‍ 24 മാസത്തെ അടവിന് മുന്‍പായും മുടക്ക ചിട്ടികൾ ഏറ്റെടുക്കേണ്ടതാണ്. ചിട്ടി തീയതിക്ക് രണ്ടാഴ്ച മുൻപ് എങ്കിലും പണം അടച്ച് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതാണ് അനുയോജ്യം. മുടക്ക ചിട്ടികൾ ഏറ്റെടുക്കുമ്പോൾ 100 രൂപ ഫീസായി അടയ്ക്കണം.
ഗുണം
മുടക്കചിട്ടിയിൽ ചേരുന്നൊരാൾക്ക് ലാഭ വിഹിതം ഒന്നും നഷ്ടപ്പെടുന്നില്ല. ഒറ്റ അടവിലൂടെ അത്രയും കാലം ചിട്ടി അംഗങ്ങൾക്ക് ലഭിക്കുന്ന ലാഭ വിഹിതം മുഴുവൻ മുടക്ക ചിട്ടി ഏറ്റെടുക്കുന്നയാൾക്കും ലഭിക്കുന്നുണ്ട്. ആവശ്യമുള്ളതിന്റെ പകുതി പണം കൈവശമുള്ളവർ ആണെങ്കിൽ മുടക്ക ചിട്ടി ഏറ്റെടുക്കുന്നത് വഴി ലാഭകരമാണ്.
ഉദാഹരണമായി 9 ലക്ഷം ആവശ്യമുള്ളൊരാൾക്ക് 4.5 ലക്ഷം കയ്യിലുണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് നോക്കാം. ബാക്കി തുകയ്ക്കായി വായ്പയിലേക്ക് പോകുന്നതിന് പകരം 10 ലക്ഷത്തിന്റെ മുടക്ക ചിട്ടി ലഭ്യമാണെങ്കിൽ അതിൽ ചേർന്ന് ലാഭകരമായി വിളിച്ചെടുക്കുകയാണ് വേണ്ടത്.
പണത്തിന് ആവശ്യമുള്ളതിന് അല്പം മുൻപ് മുടക്ക ചിട്ടിയിൽ ചേരാൻ ശ്രദ്ധിക്കണം. കയ്യിലെ പണം അടച്ച ശേഷം ലേലം വിളിച്ചെടുത്താല്‍ ഉദ്യേശിക്കുന്ന കാര്യം നടത്താൻ സാധിക്കുമോയെന്നതും പരിശോധിക്കണം. ഇതോടൊപ്പം ചേരുന്ന ചിട്ടിയിലെ മാസ തവണ അടച്ച് പോകാൻ സാധിക്കുന്ന തുക ആണോയെന്ന് മനസിലാക്കണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
