മെയ്ഡ് ഇൻ ചെെന വഴി വിപണി പിടിച്ച ബോട്ട്; ഒരു ചാർട്ടേട് അക്കൗണ്ടന്റിന്റെ ബുദ്ധി
ഒപ്പം നടക്കുന്ന കൂട്ടുകാരെ പോലെയാണ് മൊബൈൽ ഫോണും ഇയർഫോണും. ഒന്നില്ലാതെ മറ്റൊന്നിന് ഉപയോഗമില്ല. ഇക്കാലത്ത് പുതിയ തരത്തിലുള്ള ഇയർഫോണുകൾ കമ്പനികൾ അവതരിച്ചിട്ടുണ്ട്. ഇതിൽ പ്രധാനിയാണ് ബോട്ട് എന്ന ഇന്ത്യൻ കമ്പനി. ചെെനീസ് ഉത്പ്പന്നങ്ങൾ ഉയർന്നു നിന്ന ഇന്ത്യൻ ഇയർഫോൺ വിപണി ഇരുചെവി അറിയാതെ ബോട്ട് തങ്ങളുടെ കയ്യിലാക്കി.. അതും ചെെനയിൽ നിന്ന് ഉത്പ്പന്നങ്ങളിറക്കി തന്നെ. ഇനി നിങ്ങളുടെ ചെവിയിലെ ഇയർഫോൺ ഒന്ന് മാറ്റിവെയ്ക്കാം, ബോട്ടിന്റെ കഥ വായിക്കാം.
തുടക്കം
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അമന്‍ ഗുപ്ത സിറ്റി ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നതിനിടെയാണ് 2012 ല്‍ ജെബിഎല്ലിലേക്ക് (JBL) മാറുന്നത്. മാര്‍ക്കറ്റിംഗില്‍ തല്‍പരനായ അമന്‍ സെയില്‍സ് ഹെഡ് ആയാണ് ജെബിഎല്ലില്‍ എത്തുന്നത്. ജെബിഎല്‍ കമ്പനിയിലൂടെ മാര്‍ക്കറ്റിംഗില്‍ നിന്ന് ഇഷ്ടം ഓഡിയോ ഇന്‍ഡസ്ട്രീസിലേക്ക് മാറി. ഇവിടെ നിന്നാണ് സുഹൃത്തായ സമീര്‍ മെഹ്ത്തയ്‌ക്കൊപ്പം ചേര്‍ന്ന് 2014 ല്‍ ബോട്ട് ലൈഫ്‌സ്റ്റൈല്‍ ആരംഭിക്കുന്നത്. ഇരുവരുടെയും കയ്യിലെ 30 ലക്ഷമാണ് കമ്പനിയുടെ മൂലധനം.
ലക്ഷ്യം ചെറുപ്പക്കാർ
2018 വര്‍ഷത്തില്‍ 60 ലക്ഷം വിദ്യാര്‍ഥികളായിരുന്നു ബിരുദം കഴിഞ്ഞ് ഇറങ്ങിയത്. ഇതില്‍ പകുതി പേര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണുണ്ട്. എല്ലാവര്‍ക്കും ഒരു ഇയര്‍ഫോണ്‍ അത്യാവശ്യവുമാണ്. ഈ വലിയ മാര്‍ക്കറ്റിനെയാണ് ബോട്ട് സമര്‍ഥമായി ഉപയോഗിപ്പെടുത്തിയത്. ഇതിനോടൊപ്പം കോവിഡിന് ശേഷം വന്ന വര്‍ക്ക് ഫ്രം ഹോം രീതിയുടെ ഭാഗമായി ഓണ്‍ലൈന്‍ മീറ്റിംഗിനും ഇയര്‍ഫോണ്‍ ആവശ്യമായി വന്നു. ഈ അവസരവും ബോട്ടിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി.
ആദ്യം ചാർജർ
അക്കാലത്താണ് ഐ ഫോണ്‍ ചാര്‍ജറുകള്‍ ഗുണനിലവാര പ്രശ്‌നത്തെ തുടര്‍ന്ന് മുറിഞ്ഞു പോകുന്ന പ്രശ്‌നം വ്ന്നത്. മുറിയാത്ത ഐഫോണ്‍ ചാര്‍ജറുകളാണ് ബോട്ട് ആദ്യം നിര്‍മിച്ചത്. ഇ- കോമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വഴിയാണ് ഇവ വിറ്റഴിച്ചത്. കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള കേബിളുകള്‍ മറ്റു കമ്പനികള്‍ വില്ക്കാഞ്ഞതിനാല്‍ മാര്‍ക്കറ്റ് എളുപ്പം നേടാന്‍ സാധിച്ചു.
ഓഡിയോ ഇന്‍ഡസ്ട്രിയോടുള്ള ഇഷ്ടം വിടാതെ തുടര്‍ന്നതോടെ ബോട്ട മെല്ലേ അതിലേക്ക് കാലെടുത്തു വെച്ചു. അക്കാലത്ത് കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ വില്ക്കുന്ന കമ്പനികളില്ലെന്നതാണ് വിപണിയിൽ ബോട്ടിന് തുണയായത്. അക്കാലത്ത് ആപ്പിളിന്റെ ഇയര്‍ഫോണിന് 15,000 രൂപയും, ജെബിഎല്ലിന് 10,000 രൂപയുമായിരുന്നു വില. ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളാണ് ഇക്കാലത്ത് വിപണിയിലുണ്ടായിരുന്നത്. ഇതോടെ ഇവയുടെ വിപണി താഴ്ന്നു.
ഐ ഫോണ്‍ ചാര്‍ജറില്‍ തുടങ്ങിയ ബോട്ട് ഇന്ന് വയര്‍ലെസ് ഇയര്‍ഫോണും സ്പീക്കരും, ഹെഡ്‌ഫോണും, സ്മാര്‍ട്ട് വാച്ചും അടക്കം നിര്‍മിക്കുന്നുണ്ട്. ഇയര്‍വെയര്‍ കാറ്റഗറിയില്‍ ബോട്ട് ലൈഫ് സ്റ്റൈലിന് 27.3 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട്. ഈ വിഭാഗത്തില്‍ ബോട്ട് ഉത്പ്പന്നങ്ങളാണ് മുന്നിൽ നി്ല്‍ക്കുന്നത്. 2021 സാമ്പത്തിക വര്‍ഷത്തിൽ 1,531 കോടിയുടെ വിറ്റുവരവാണ് കമ്പനിക്കുണ്ടായത്. 127.1 കോടി ലാഭം ഇതേ സാമ്പത്തിക വർഷത്തിൽ കമ്പനി നേടി.
വിജയകാരണങ്ങൾ
ന്യായ വിലയിലുള്ള ഇന്ത്യക്കാരുടെ താൽപര്യമാണ് കമ്പനിയുടെ വിജയകാരണം. സാധാരണ ഇയര്‍ ഫോണുകള്‍ 350-550 രൂപ വരെയുള്ള വിലയില്‍ കമ്പനി വിൽക്കുന്നുണ്ട്. ആദ്യം ഓണ്‍ലൈന്‍ വില്പനയ്ക്കാണ് ബോട്ട് പ്രാധാന്യം നല്‍കുന്നത്. ഇതുവഴി ഉപഭോക്താക്കളിലേക്ക് എളുപ്പമെത്താന്‍ സാധിക്കുമെന്നതാണ് ഗുണം.
ഇതോടൊപ്പം ഇന്ത്യയില്‍ നിര്‍മാണത്തില്‍ വൈദഗ്ദ്യം ഉള്ളവരുടെ അഭാവം കാരണം ബോട്ട് ചൈനയില്‍ നിന്നാണ് നിര്‍മാണം നടത്തുന്നത്. ഇല്‌ക്ടോണിക്‌സ് നിര്‍മാണത്തില്‍ ഹബ്ബായ ചെെനിയിൽ നിന്ന് ചെറിയ വിലയിൽ ഉത്പ്പന്നങ്ങൾ നിർമിക്കാൻ കമ്പനിക്ക് സാധിക്കുന്നു. കോവിഡും ഇന്ത്യ- ചെെനാ പ്രശ്നങ്ങളും ചെെനീസ് നിർമാണത്തിൽ കുറവു വരുത്തിയിട്ടുണ്ട്. ഡിസൈനും മാർക്കറ്റിംഗും വില്പനയുമാണ് ബോട്ട് നേരിട്ട് ചെയ്യുന്നത്.


Click it and Unblock the Notifications


