ഇന്ത്യയില്‍ വിജയിച്ച ബിസിനസുകാരുടെ പേരടുത്താൽ ടാറ്റയും റിലയന്‍സും പോലെ അദാനി ഗ്രൂപ്പും മുൻപന്തിയിലുണ്ട്. ടാറ്റയെയും റിലയൻസിനെയും പോലെ കുടുംബ ബിസിനസിലെ പിന്തുടർച്ചയല്ല ഗൗതം അദാനിയെ ഇന്ത്യൻ കോടീശ്വരനാക്കിയത്. സ്വന്തം കഴിവുകളെ ഉപയോഗിച്ച് സ്വന്തം പ്രയത്നത്തിൽ ഗൗതം അദാനി വളർത്തിയതാണ് അദാനി ഗ്രൂപ്പ്. കോളേജിൽ നിന്ന് പാതി വഴിയിലിറങ്ങി മുംബൈയിലേക്ക് വണ്ടി കയറിയ ഗൗതം അദാനിയുടെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്.
1962 ജൂണിൽ അഹമ്മദാബാദിലാണ് ഗൗതം അദാനി ജനിക്കുന്നത്. വസ്ത്ര വ്യാപാരിയായ പിതാവിന്റെ ഏഴ് മക്കളിലൊരാളായിരുന്നു ഗൗതം. പിതാവിന്റെ വസ്ത്ര വ്യാപാരം അത്രകണ്ട് വിജയമായിരുന്നില്ല. ഈ വ്യാപാരത്തിൽ ചേരാതെയാണ് അദ്ദേഹം ബി.കോം പഠന കാലത്ത് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ മുംബൈയിലേക്ക് ജോലിക്കായി പോവുന്നത്. മുബൈയില്‍ ഡയമണ്ട് സോര്ട്ടറായാണ് ഗൗതം അദാനി ജോലി ചെയ്തത്.
2 വര്‍ഷത്തിന് ശേഷം ഡയമണ്ട് ബ്രോക്കറേജിംഗ് ആരംഭിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ബിസിനസ്. പിന്നീട് സഹോദരന് ആരംഭിച്ച പ്ലാസ്റ്റിക്ക് കമ്പനിയിലേക്ക് സഹായത്തിനായി അദ്ദേഹം അഹമ്മദാബാദിലേക്ക തിരിച്ചെത്തി. .
അദാനി ഗ്രൂപ്പ്
1998 ലണ് ഗൗതം അദാനി അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നത്. തുടക്കത്തിൽ കാര്‍ഷിക ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന ചരക്ക് വ്യപാര സ്ഥാപനമായിരുന്നു അദാനി ഗ്രൂപ്പ്. 1991ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാറ്റത്തിന്റെ പാദയിലേക്ക് മാറിയപ്പോഴാണ് അദാനി ഗ്രൂപ്പും വൈവിധ്യമാകുന്നത്. വൈദ്യുതി ഉത്പ്പാദനവും വിതരണവും, കല്‍ക്കരി വ്യാപാരം, ഖനനവും, വാതക വിതരണം, എണ്ണ, വാതകം, തുറമുഖങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖല എന്നിവ അദാനി ഗ്രൂപ്പിന് ഇന്നുണ്ട്.
പാഠം 1
പലരും മികച്ച അവസരങ്ങള്‍ തേടിയെത്താന്‍ കാത്തിരിക്കുകയാണ്. മറ്റുള്ളവര്‍ അവസരം തേടി വരില്ലെന്ന് വിശ്വസിച്ച് ഓരോ വാതിലും മുട്ടുന്നു. അവസരങ്ങളെ തേടി ചെല്ലണമെന്ന് ഗൗതം അദാനി ഓർമിപ്പിക്കുന്നു. വ്യാപാരത്തിന് തുറമുഖങ്ങളുടെ അനിവാര്യത മനസിലാക്കിയാണ് അദ്ദേഹം തുറമുഖങ്ങളിലേക്ക് മാറിയത്. ഈ അവസരം മുതലെടുത്ത് ഇന്ന് രാജ്യത്തെ തുറമുഖങ്ങളുടെ കുത്തക അദാനി ഗ്രൂപ്പ് നേടിയെടുത്തു.
മുന്ദ്ര തുറമുഖം നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചതാണ് അദാനിയുടെ ജീവിതത്തിലെ മാറ്റം കൊണ്ടുവരുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലി
യ തുറമുഖ ഉടമയാണ് അദാനി. ഈ തുറമുഖ ശ്രംഖല ലോകത്തെമ്പാട്ടും അദ്ദേഹം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു.
പാഠം 2
വില്പന അറിയുന്ന ആളാണ് ഗൗതം അദാനി. ഈ കഴിവാണ് അദ്ദേഹത്തെ വിജയത്തിലെത്തിച്ചത്. തുറമുഖം നിർമിച്ച് വെറുതെ ഇരിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. നിതീഷ് കുമാര്‍ റെയില്‍വെ മന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹം മന്ത്രിയെ സന്ദര്‍ശിച്ച് തുറമുഖങ്ങളും റെയില്‍വെ ശ്രംഖലയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ ആവശ്യം ഉന്നയിച്ചു. ഇത് ഏത് തരത്തില്‍ രാജ്യത്തിനും തുറമുഖ ഉടമകള്‍ക്കും നേട്ടമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതാണ് രാജ്യത്ത് തുറമുഖ- റെയില്‍ ബന്ധിപ്പിക്കല്‍ നയത്തിന് പിന്നില്‍. ഇതോടെ ചരക്കു നീക്കം സുഗമമായി.
പാഠം 3
ബിസിനസില്‍ വിജയിച്ചവര്‍ സമൂഹത്തിന് എന്താണ് ചെയ്യുന്നുണ്ട് എന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഗൗതം അദാനി ശ്രദ്ധിക്കുന്നുണ്ട്. ഈയിടെ 60,000 കോടി രൂപയാണ് അദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തത്.
150 ബില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് കാപ്പിറ്റലേസേഷനുള്ള രാജ്യത്തെ മൂന്നമത്തെ വലിയ ബിസിനസ് ഗ്രൂപ്പാണ് ഇന്ന് അദാനി. ഗ്രീന്‍ എനര്‍ജിയില്‍ നടത്തിയ നി്ഷേപം അദ്ദേഹത്തിന് വലിയ നേട്ടമുണ്ടാക്കി. 2022 ജൂണിലെ ഫോക്സിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക പ്രകാരം ഗൗതം അദാനി ലോകത്ത് ആറാം സ്ഥാനത്താണ്.
പാഠം 4
ബികോം രണ്ടാം വർഷ കാലത്ത് അദ്ദേഹം പഠനം നിർത്തി. ബിസിനസ് സ്കൂളുകളിൽ നിന്നുള്ള ബിരുദങ്ങളോ പരിശീലനങ്ങളോ അല്ല അദ്ദേഹത്തെ സമ്പന്നനാക്കിയത്. നിരീക്ഷണങ്ങളും അവസരങ്ങൾ തേടി പിടിച്ച് പ്രയത്നിച്ചതിലൂടെയാണ്. ബിസിനസിൽ നിന്ന് പുതിയ കാര്യങ്ങൾ അദ്ദേഹം പഠിച്ചു കൊണ്ടിരിക്കുകയാണ്.
പോര്‍ട്ടില്‍ 2 കിലോ മീറ്റര്‍ നീളത്തിൽ എയര്‍ സ്ട്രിപ്പ് അദ്ദേഹം നിര്‍മിച്ചു. ഇത് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്നതാണ്. ഇന്ത്യയില്‍ ഈ സൗകര്യമുള്ള ഏക തുറമുഖത്തിന് ഉടമയും അദാനിയാണ്.
തോൽക്കാത്ത അദാനി
1997 ല്‍ ബിസിനസുകാരനായ ഗൗതം അദാനിയെ കൊള്ളസംഘം തട്ടികൊണ്ടു പോയി 10 കോടി മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. 2008 ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണ സമയത്ത് അതിലും ദൃകസാക്ഷിയായിരുന്നു അദാനി. അദ്ദേഹം രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഭീകരര്‍ ഹോട്ടിലിലേക്ക് എത്തുന്നത്. ഇവിടെ ഭൂര്‍ഭ അറയിലേക്ക് മാറിയാണ് അദ്ദേഹം അന്ന് രക്ഷപ്പെട്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
