കേരളത്തിലെ വീടുകളിൽ സുപരിചതമായ പേരാണ് അന്ന ഗ്രൂപ്പ്. അടുക്കളയിലെ അലൂമിനിയം പാത്രങ്ങളായോ കറി പൗഡറായോ പുരുഷന്മാരുടെ ലുങ്കിയായോ ബെഡ്ഷീറ്റായോ കുട്ടിക്കുപ്പായമായോ ഒരു അന്ന ഗ്രൂപ്പ് ഉത്പ്പന്നമെങ്കിലും കേരളത്തിലെ ഏതൊരു വീട്ടിലുമുണ്ടാകും. 1968 ലാണ് എം.സി. ജേക്കബ് ഒറ്റ മനുഷ്യന്റെ ചിന്തകളുടെ ഫലമായാണ് അന്ന ഗ്രൂപ്പ് ആരംഭിക്കുന്നത്. അലൂമിനിയം കമ്പനിയായി തുടങ്ങി പാത്രം, വസ്ത്രം, കറിപൗഡർ തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപിച്ചു.
8 തൊഴിലാളികളുമായി തുടങ്ങിയ സംരംഭം ഇന്ന് 15,000 ത്തോളം പേർക്ക് തൊഴിൽ നൽകുന്നുണ്ട്. ചെറുപ്പത്തിലെ 2 കമ്പനികളിലായിരുന്നു മക്കൾക്ക് എം.സി. ജേക്കബ് ജോലി നൽകിയത്. ബോബി എം ജോക്കബ് അന്ന കിറ്റക്‌സ് ഗ്രൂപ്പിന്റെ സിഎംഡിയായായും സാബു എം ജേക്കബ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ എംഡിയായും ആണ് പ്രവര്‍ത്തിക്കുന്നത്.
തൊഴിൽ നൽകുകയെന്നുള്ള ലക്ഷ്യം
കർഷക കുടുംബത്തിൽ ജനിച്ച എം.സി. ജേക്കബ് കൂടുതൽ പേർക്ക് തൊഴിൽ നൽകുകയെന്ന ചിന്തയിൽ നിന്നാണ് സംരംഭതത്തിലേക്ക് ഇറങ്ങുന്നത്. കർഷക കുടുംബമായതിനാൽ ദിവസവും കൃഷി പണി തേടി നിരവധി പേരാണ് പുലർച്ചെ 5 മണിക്ക് തന്നെ വീട്ടിലെത്തിയിരുന്നത്. വീട്ടിലുണ്ടായിരുന്ന തൂമ്പ കിട്ടിയവർക്ക് തൊഴിലുണ്ടാകും. മറ്റുള്ളവർ തിരികെ പോകണം. ഈ അവസ്ഥ കണ്ടാണ് പിതാവ് എല്ലാവർക്കും തൊഴിൽ കൊടുക്കാൻ സംരംഭങ്ങൾ തുടങ്ങുന്നത്,
അന്ന കിറ്റക്സ് ഗ്രൂപ്പ് സിഎംഡി ബോബി എം ജേക്കബ് പറയുന്നു. ആദ്യം കരാര്‍ തൊഴിൽ വഴി നിരവധി പേർക്ക് അദ്ദേഹം തൊഴിൽ നൽകി. പിന്നീട് ഡ്രൈ സോപ്പ് കമ്പനി തുടങ്ങി ആരംഭിച്ചും നിരവധി തൊഴിലവസരങ്ങളുണ്ടാക്കി.
അന്ന അലൂമിനിയം തുടങ്ങുന്നു
കേരളത്തിൽ അന്ന് പ്രവർത്തിച്ചിരുന്ന ഇന്ത്യന്‍ അലൂമിനിയം കമ്പനിയുടെ നിർമാണ അവശിഷ്ടങ്ങളിൽ നിന്നാണ് അന്ന അലൂമിനിയം ആദ്യം തുടങ്ങുന്നത്. അലുമീനിയം ഉരുക്കു എടുക്കുമ്പോല്‍ ലഭിക്കുന്ന ഡ്രോസിൽ 10 ശതമാനം അലൂമിനിയം ഉണ്ടാകും. കമ്പനികൾ ഒഴിവാക്കുന്ന ഇത് തമിഴ്നാട്ടിലേക്കായിരുന്നു കൊണ്ടു പോയിരുന്നത്. ഇത് വേര്‍തിരിച്ചെടുക്കുന്ന പ്ലാന്റായാണ് ആദ്യം അന്നാ അലൂമിനിയം തുടങ്ങുന്നത്.
വേര്‍തിരിച്ചെടുത്ത അലൂമിനിയം വില്പന തുടങ്ങിയ വ്യവസായം പിന്നീട് അലൂമിനിയം പാത്രങ്ങളിലേക്ക് മാറി. അക്കാലത്ത് അലൂമിനിയം പാത്രങ്ങൾ കൊൽക്കത്തയിൽ നിന്നാണ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് അലൂമിനിയം പാത്രങ്ങളുടെ നിർമാണത്തിലേക്ക് കമ്പനി കടക്കുന്നത്.
കുടുംബത്തോട് ചേർന്ന് നിൽക്കുന്ന പേരുകൾ
അന്ന അലൂമിനിയത്തിന്റെ സ്ഥാപകൻ എം.സി. ജേക്കബിന്റെ അമ്മയുടെ പേരാണ് ആദ്യം തുടങ്ങിയ കമ്പനിക്ക് നൽകുന്നത്. അന്നമ്മ എന്ന പേരിൽ നിന്നാണ് അന്ന അലൂമിനിയം ആരംഭിക്കുന്നത്. 1974 ലാണ് കമ്പനി സാറ സ്‌പൈസ് എന്ന പേരിൽ ഭക്ഷ്യ മേഖലയിലേക്ക് കമ്പനി ചുവടുവെയ്ക്കുന്നത്.
അന്നമ്മയുടെ സഹോദരി സാറയുടെ പേരാണ് കമ്പനിക്ക് തിരഞ്ഞെടുത്തത്. കമ്പനി പിന്നീട് സാറാസ് എന്ന് റീ ബ്രാൻഡ് ചെയ്തു. എം.സി. ജേക്കബിന്റെ പിതാവിന്റെ പേരിലാണ് ചാക്സൺ പ്രഷർകുക്കർ കമ്പനി ആരംഭിക്കുന്നത്. ചാക്കോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
അന്നാ അലൂമിനിയം റൂഫിംഗ് ഷീറ്റ് നിർമാണത്തിൽ പ്രധാനമായും ശ്രദ്ധിക്കുന്നുണ്ട്. സാറാസിൽ റെഡി ടു ഈററ് റെഡി ടൂ കുക്ക് ഉത്പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. സൈന്യത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. കിറ്റക്സിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂബിഡേ സ്കൂൾ ബാഗുകളുമായാണ് ആരംഭിച്ചത്. ഇത് ട്രാവല്‍ ഡേ ബാഗുകള്‍. ട്രാളി ബാഗ്, ബാക്ക് പാക്ക് എന്നിവയുടെ നിർമാണത്തിലേക്ക് കടന്നിട്ടുണ്ട്.
കിഴക്കമ്പലം ടെക്സൈറ്റൽസ് എന്ന കിറ്റക്സ്
കിറ്റക്സിന്റെ ആരംഭത്തിന് പിന്നാലൊരു കഥയുണ്ട്. 1980ലാണ് കിറ്റക്‌സ് കമ്പനി ആരംഭിക്കുന്നത്. അന്ന് പവര്‍ലൂം വ്യവസായത്തിന് കേന്ദ്ര സർക്കാറിന്റെ ലൈസന്‍സ് ആവശ്യമുള്ള സമയമായിരുന്നു. കേരളത്തില്‍ 4,000 ലൈന്‍സ് അനുവദിച്ചെങ്കിലും എടുക്കാന്‍ ആളില്ലാത്ത സാഹചര്യത്തിൽ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ടിവി തോമസിന്റെ തന്ത്രത്തിൽ പിറന്ന ഒരുപാട് ചെറുവ്യവസായങ്ങളിലൊന്നായിരുന്നു കിറ്റക്സ്. ലൈസൻസുകൾ പൂൾ ചെയ്ത് കണ്‍സേര്‍ഷ്യം ഉണ്ടാക്കി ചെറുകിട സംരംഭങ്ങൾ അനുവദിച്ച് സർക്കാർ നേതൃത്വത്തിൽ മദർ കമ്പനിയുമായിട്ടായിരുന്നു പ്രവർത്തനം.
ഇങ്ങനെ കേരളത്തിൽ പ്രവർത്തനം തുടങ്ങിയ 7 യൂണിറ്റുകളിലൊന്നായിരുന്നു കിറ്റക്സ്. ഇതിൽ പിടിച്ചു നിന്ന കിറ്റക്സ് ഇന്ന് വിജയകൊടി നാട്ടി. കിഴക്കമ്പലം ടെക്‌സ്റ്റൈല്‍സ് എന്ന പേരിലാണ് കമ്പനി ആദ്യം ആരംഭിച്ചത്. പിന്നീട് പേരിന്റെ ആദ്യത്തേയും അവസാനത്തേയും ആദ്യ രണ്ട് അക്ഷരങ്ങൾ ചേർത്താണ് കിറ്റക്സ് എന്നാക്കിയത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications