ഐഐടി പഠനം ഉപേക്ഷിച്ചു; 23-ാം വയസില്‍ കോടിപതി; ഒരു 'യുപിഐ ഇടപാടിൽ' പിറന്ന വിജയം ഇങ്ങനെ
ഒരു യുപിഐ ഇടപാടിൽ നിന്ന് കോടീശ്വരനിലേക്കും പിന്നീട് ബാങ്കിംഗ് രംഗത്തേക്കും ഉയരാനിരിക്കുന്ന ഒരു സ്റ്റാർട്ടപ്പിന്റെ കഥ അവിശ്വസനീയമാണ്. വിജയത്തിലെത്താൻ സ്റ്റാർട്ടപ്പുകൾ പാടുപെടുന്ന സമയത്ത് നേട്ടങ്ങളുടെ പാതയിൽ തന്നെയാണ് ഭാരത്പേയുടെ സഞ്ചാരം. 2018 ൽ സ്ഥാപിച്ച ഭാരത് പേ നാല് വർഷം കൊണ്ട് ഏറ്റവും കൂടുതൽ ഉപഭോക്താതളുള്ള പേയ്മെന്റ് ആപ്പായി മാറി. കമ്പനിയുടെ വളർച്ചയ്ക്കൊപ്പമെത്തിയ നിക്ഷേപങ്ങൾ സ്റ്റാര്‍ട്ടപ്പിനെ യുനിക്കോണ്‍ പദവിയിലേക്ക് എത്തിച്ചു.
2018 ൽ ഗുജറാത്ത് സ്വദേശി ശ്വാശ്വത് നക്രാണിയും ദില്ലി സ്വദേശിയായ അഷ്നീർ ഗ്രോവറും ചേർന്നാണ് ഭാരത്പേ ആരംഭിക്കുന്നത്. കമ്പനി നേട്ടത്തിലെത്തിയപ്പോൾ കമ്പനിയിലെ സഹ സ്ഥാപകനായ ശ്വാശ്വതും വളർന്നു. 1000 കോടിക്ക് മുകളിൽ ആസ്തിയുള്ള യുവ ഇന്ത്യക്കാരിൽ ഒരാളാണ് ഈ 90S ബോയ്.
ഭാരത്പേ തുടക്കം
2018 മാർച്ച 28നാണ് ശ്വാശ്വത് നക്രാണിയും അഷ്നീർ ഗ്രോവറും ചേർന്ന് ഭാരത്പേ ആരംഭിക്കുന്നത്. കോളേജ് പഠനകാലത്ത് ശ്വാശ്വത് bookmyhaircut.com എന്ന പേരിൽ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. ഇക്കാലത്ത് നേരിട്ട പ്രശ്നങ്ങളാണ് ഭാരത് പേ എന്ന ആശയത്തിലെത്തിച്ചതെന്ന് ശ്വാശ്വത് പറയുന്നു. വ്യാപാരികള്‍ക്ക് ചാർജില്ലാത്ത പേയ്മെന്റ് സംവിധാനം നൽകുകയെന്ന ആഗ്രഹത്തോടെയാണ് ഭാരത്പേ ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.
2015ൽ ദില്ലി ഐഐടിയില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി പഠനത്തിന് ചേർന്ന ശ്വാശ്വത് മൂന്നാം വർഷം പഠനം നിർത്തിയാണ് ഭാരത്പേയിലേക്ക് കടക്കുന്നത്. ഐഐടി പൂർവ്വ വിദ്യാർഥിയായിരുന്നു സഹസ്ഥാപകനായ അഷ്നീർ ഗ്രോവർ.
സാധ്യത
ഒരുപാട് യുപിഐ ആപ്പുകൾ ഉള്ള ഇന്ത്യൻ വിപണിയിൽ ഭാരത്പേ ഇത്രയും വലിയ വിജയമാകാനുള്ള കാരണം ഇതാണ്. യുപിഐ ആപ്പുകള്‍ ഇക്കാലത്ത് നേരിട്ടിരുന്ന പ്രശ്‌നം പരിഹരിച്ചായായിരുന്നു ഭാരത് പേ ഇന്ത്യന്‍ വിപണിയിലെത്തിയത്. രാജ്യത്തെ പല യുപിഐ ആപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവ പരസ്പര പ്രവര്‍ത്തന ക്ഷമാമായിരുന്നില്ല. 150 ഓളം യുപിഐ ആപ്പുകൾ ഉണ്ടെങ്കിലും വ്യത്യസ്ത ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമയക്കാൻ സാധിച്ചിരുന്നില്ല.
ഈ പ്രശ്‌നം പരഹിരിച്ച് എല്ലാ യുപിഐ ആപ്പുകള്‍ക്കും സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന ഒറ്റ ക്യൂആര്‍ കോഡുമായി ഭാരത്പേ എത്തിയത്. ഗൂഗില്‍ പേ, ഫോണ്‍പേ, ഭീം ആപ്പ്, ബാങ്ക് ആപ്പുകള്‍ എന്നിവ പോലെ എല്ലാ അപ്പുകള്‍ക്കും ഉപയോഗിക്കാവുന്ന ക്യൂആര്‍ കോഡ് വ്യാപാരികൾക്കിടയിൽ തരംഗമായി.
പ്രതിസന്ധിയും വളർച്ചയും
പുതിയ ബ്രാന്‍ഡ് എന്ന നിലയില്‍ വിപണിയിൽ എല്ലാവർക്കിടയിലും സ്വീകാര്യത ലഭിക്കാത്തതായിരുന്നു ഒരു പ്രതിസന്ധി. ഇതോടൊപ്പം വിപണിയിലെ എതിരാളികളുടെ കേസുകളും ഭാരത്പേ നേരിട്ടു. പേരിലെ പേയുടെ പേരിൽ ഫോൺപേ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. പ്രതിസന്ധികളെല്ലാം ഒഴിഞ്ഞ് , 2021 ഓഗസ്റ്റില്‍ അസാധാരണമായ വളര്‍ച്ച കൈവരിച്ചതോടെയാണ് ഭാരത്പേ യൂണികോണ്‍ പദവിയിലെത്തിയത്. 2018 ഒക്ടോബര്‍ 15-ന് ഭാരത്‌പേ പ്രതിദിനം 10 ലക്ഷം ഇടപാടുകളിലേക്ക് എത്തി.
ഇതോടെ 1,000 കോടിക്ക് മുകളിലാണ് ശ്വാശ്വത് നക്രാണിയുടെ ആസ്തി മൂല്യമെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ഭാരത്‌പേയിലെ 7.8 ശതമാനം വരുന്ന ഓഹരിയിൽ നിന്നുള്ളതാണ്. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. 1,000+ കോടി ക്ലബ്ബിൽ ഇടം നേടിയ 1990-കളിൽ ജനിച്ച 13 ശതകോടീശ്വരന്മാരിൽ ഒരാളുമാണ് ശ്വാശ്വത്.
വലിയ വിപണി
70ലക്ഷം ഉപഭോക്താക്കളുമായി 140 ഇന്ത്യന്‍ നഗരങ്ങളില്‍ ഇന്ന് ഭാരത്‌പേ സേവനം ഉണ്ട്. ഇതിനൊപ്പം ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കിയും ഭാരത് പേ ലാഭമുണ്ടാക്കുന്നു. 2800 കോടി രൂപ വായ്പയാണ് കമ്പനി വിതരണം ചെയ്തത്. ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങളും ഇതിനോടകം ഭാരത്പേ ആരംഭിച്ചിട്ടുണ്ട്. സെൻട്രം ഫിനാൻഷ്യൽ സർവീസുമായി ചേർന്ന് നഷ്ടത്തിലായ പിഎംസി ബാങ്ക് ഏറ്റെടുത്ത് സ്‌മോള്‍ ഫിനാൻസ് ബാങ്ക് ആരംഭിക്കാനുള്ള അനുമതി റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്.
ഇത് പൂര്‍ത്തിയായാല്‍ രാജ്യത്ത് സ്‌മോള്‍ ഫിനാന്‍സ്ബാങ്ക് ആരംഭിക്കുന്ന് ആദ്യ സ്റ്റാര്‍ട്ടപ്പായി ഭാരത്പേ മാറും. ഇതോടൊപ്പം ഭാരത്പേ 12% ക്ലബ് എന്ന പേരിൽ വായ്പ മേഖലിലേക്കും കടന്നിട്ടുണ്ട്. P2P രീതിയിൽ വ്യക്തിഗത നിക്ഷേപകര്‍ക്ക് 12% വരെ പലിശ '12% ക്ലബ്ബ്' നൽകും. 12% പലിശയ്ക്ക് കടം വാങ്ങാനും ആപ്പ് വഴി സാധിക്കും.


Click it and Unblock the Notifications


