ഇന്ത്യൻ ലോജിസ്റ്റിക്സ് മേഖലയ്ക്ക് പുത്തൻ മേൽവിലാസം നൽകിയ സ്റ്റാർട്ടപ്പാണ് ഡൽഹിവെറി. ഡൽഹിയിലെ അപ്പാർട്ടമെന്റിൽ നിന്നുള്ള ചർച്ചയിൽ നിന്ന് ആരംഭിച്ച ഡൽഹിവെറി ഇന്ന് രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയുടെ നട്ടെല്ലാണ്. 2011 ൽ ആരംഭിച്ച് 11 വർഷം കൊണ്ട് 4.7 ബില്യൺ വളർച്ചയിലേക്ക് എത്തിയതാണ് ഡൽഹിവെറിയുടെ വിജയം.
2011 ല്‍ സാഹില്‍ ബറുവ, മോഹിത് ടണ്ടന്‍, ഭവേഷ് മംഗ്ലാനി, കപില്‍ ഭാരതി എന്നീ 4 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഡല്‍ഹിവെറി ആരംഭിക്കുന്നത്. രാജ്യത്തെ ലോജിസ്റ്റിക്ക് പ്രയാസങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. 13 വര്‍ഷകാലം ഇ- കോമേഴ്‌സ് രംഗത്ത് പ്രവൃത്തി പരിചയമുള്ള സാഹില്‍ ബറുവയാണ് കമ്പനിയുടെ സിഇഒ. കപില്‍ ഭാരതി കമ്പനിയുടെ സിടിഒയാണ്.
ടെക്‌നിക്കല്‍ മേഖയില്‍ 12 വര്‍ഷ ജോലി ചെയ്ത ഇദ്ദേഹമാണ് ഡല്‍ഹിവെറിയുടെ ടെക്‌നിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ലോജിസ്റ്റിക്‌സ് ഇന്‍ഡസ്ട്രിയില്‍ 18 വര്‍ഷത്തെ പരിചയമുള്ള ഭവേഷ് മംഗ്ലാനി കമ്പനിയുടെ പ്രസിഡന്റാണ്. മോഹിത് ടണ്ടന്‍ സിഒഒ യും സുരജ് സഹരാന്‍ വൈസ് പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.
ഡൽഹിയിൽ പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടൽ തൊഴിലാളികളുമായി ഇ- കോമേഴ്‌സ് കമ്പനികള്‍ക്കുള്ള കൊറിയര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയായിട്ടായിരുന്നു ഡൽഹിവെറിയുടെ തുടക്കം. ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം കമ്പനി പ്രവര്‍ത്തനം വ്യാപിച്ചു.
ഇന്ത്യയിൽ ഇ-കോമേഴ്സ് വില്പന വർധിച്ചതും ഇ-കോമേഴ്സ് രംഗത്തെ വിടവും തിരിച്ചറിഞ്ഞിടത്താണ് കമ്പനിയുടെ വിജയം. ഇക്കാലത്ത് ഇ-കോമേഴ്‌സ് ഓര്‍ഡറുകള്‍ക്ക്
കൈകാര്യം ചെയ്യുന്ന ഡെലിവറി സര്‍വീസുകളുടെ എണ്ണം കുറവായിരുന്നു. ഈ വിടവ് നികത്താന്‍ എക്സ്പ്രസ് ഡെലിവറി സര്‍വീസും കമ്പനി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിതരണത്തിന് ഫ്ളിപ്കാർട്ട്, ആമസോൺ, സ്‌നാപ്ഡീല്‍, മിന്ത്ര എന്നി കമ്പനികളുമായി ഡൽഹിവെറി കരാറിലെത്തി.
ലാസ്റ്റ്-മൈല്‍ ഡെലിവറി, ട്രാന്‍സിറ്റ് വെയര്‍ഹൗസിംഗ്, റിവേഴ്‌സ് ലോജിസ്റ്റിക്‌സ്, പേയ്‌മെന്റ് കളക്ഷന്‍, വെണ്ടര്‍-ടു-വെയര്‍ഹൗസ്, വെണ്ടര്‍-ടു-കസ്റ്റമര്‍ ഷിപ്പിംഗ് എന്നി സേവനങ്ങള്‍ കമ്പനി നൽകുന്നുണ്ട്. 17,500 പിന്‍കോഡുകളിൽ 2500 ടൗണുകളിൽ കമ്പനിക്ക് വിതരണമുണ്ട്. ഡല്‍ഹിയിലും ബംഗളൂരുവിലും 19,900 സക്വയര്‍ഫീറ്റിന്റെ വെയര്‍ഹൗസ് സൗകര്യത്തിനൊപ്പം പ്രധാന 40 കേന്ദ്രങ്ങളിൽ വെയർഹൗസ് സൗകര്യം കമ്പനിക്കുണ്ട്.
5000 ട്രക്കുകളിലായി 7,000 ഡ്രൈവർമാരാണ് വിതരണം നടത്തുന്നത്. ആകെ 50,000ത്തിന് അടുത്ത് തൊഴിലാളികൾ ഡൽഹിവെറിക്കുണ്ട്. ദിവസത്തിൽ 15 ലക്ഷം പാർസൽ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് ഡൽഹിവെറി അവകാശപ്പെടുന്നത്. ലോജിസ്റ്റിക്സ് മേഖലയിൽ ബ്ലൂഡാര്‍ട്ടി, ഡിഎച്ച്എല്‍, ഫെഡ്എക്‌സ് എന്നിവരാണ് കമ്പനിയുടെ പ്രധാന എതിരാളികള്‍.
വരുമാനം
2021 സാമ്പത്തിക വര്‍ഷത്തിൽ 3700 കോടിയുടെ വിറ്റവരവും 2020 സാമ്പത്തിക വർഷത്തില്‍ 2850 കോടിയുടെ വിറ്റുവരവും ഡൽഹിവെറി രേഖപ്പെടുത്തി. അടുത്ത 2 വര്‍ഷത്തിനുള്ളിൽ ഇത് 6000-7000 രൂപയാക്കി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 2020തിൽ പ്രവർത്തന വരുമാനം 2780 കോടിയായിരുന്നത് 2021 ൽ 3646 കോടിയായി ഉയർന്നു.
ഫണ്ടിംഗ്
15 റൗണ്ട് ഫണ്ടിംഗിലൂടെ 1.6 ബില്യണ്‍ ഡോളറാണ് കമ്പനി സ്വരൂപിച്ചത്. പ്രാരംഭ ഓഹരി വില്പനയ്ക്ക് മുന്നോടിയായി 2022 മേയ് 11ന് 2347 കോടി രൂപയാണ് കമ്പനി സ്വരൂപിച്ചത്. ടൈഗര്‍ ഗ്ലോബല്‍, സ്‌റ്റെഡ്‍വ്യൂ, ബേ കാപിറ്റല്‍ തുടങ്ങിയ കമ്പനികളാണ് നിക്ഷേപം നടത്തിയത്.
2022 മേയിലാണ് കമ്പനി പ്രാരംഭ ഓഹരി വില്പന നടത്തിയത്. ഒരു ഓഹരിക്ക് 462-487 രൂപ നിരക്കാണ് കമ്പനി നിശ്ചയിച്ചത്. 493 രൂപയ്ക്കാണ് കമ്പനിയുടെ ഓഹരികള്‍ ബോംബേ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 495 രൂപയ്ക്കാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications