ഇന്ത്യൻ തൊഴിൽ മേഖലയിലെ വലിയ തൊഴിൽ ദാതാവാണ് ഐടി രംഗം. ഇവിടുത്തെ മുൻനിരക്കാരായ വിപ്രോ നെയ്യ കച്ചവടത്തിൽ നിന്നാണ് വളർന്നു വന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. നെയ്യും സസ്യ എണ്ണകളും വില്പന നടത്തിയുന്ന കുടുംബ ബിസിനസിനെ ചിന്തിക്കാവുന്നതിനപ്പുറത്തെ വളർച്ചയിലെത്തിച്ചയാളാണ് അസീം പ്രേജിം.
21ാം വയസിൽ കമ്പനി തലപ്പത്തേക്ക് എത്തിയ അദ്ദേഹം ചെറിയ ബിസിനസുകളിൽ ഒതുങ്ങി നിന്ന കമ്പനിയെ വിവിധ മേഖലയിലേക്ക് പായിച്ചു. പിടിച്ചാൽ കിട്ടാത്ത വളർച്ചയിലേക്കെത്താൻ വിപ്രോയെ ഈ വൈവിധ്യവത്കരണം സഹായിച്ചു. വനസ്പതി നെയ്യ് വിൽക്കുന്നൊരു ഇന്ത്യൻ കമ്പനി ഇത്രയും വളർച്ച നേടിയതിന്റെ കഥയിങ്ങനെയാണ്.
തുടക്കം
പരമ്പരാഗതമായി ധാന്യ കച്ചവടക്കാരായിരുന്ന കുടുംബത്തിൽ നിന്ന് മുഹമ്മദ് ഹുസൈന്‍ ഹാഷം പ്രേംജിയാണ് വിപ്രോയുടെ ആദ്യ രൂപം വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ലിമിറ്റഡ് ആരംഭിക്കുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 1945 ഡിസംബര്‍ 29നായിരുന്നു കമ്പനി തുടങ്ങുന്നത്.
മഹാരാഷ്ട്രയിലെ അമല്‍നെറില്‍ വിലയ്ക്ക് വാങ്ങിയ ഓയില്‍ മില്ലുമായാണ് ഹുസൈന്‍ പ്രേംജി വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ആരംഭിക്കുന്നത്. മുഹമ്മദുസൈന്റെ ഭാര്യ ഡോ ഗുല്‍ബാനു പ്രേംജിയായിരുന്നു വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രോഡക്ട്സിന്റെ ചെയര്‍പേഴ്സൺ. വനസ്പതി നെയ്യും സസ്യ എണ്ണയും വില്പന നടത്തിയിരുന്ന കമ്പനിയായാണ് തുടക്കം. ഇവിടെ നിന്ന് ഹുസൈൻ പ്രേംജിയുടെ മകൻ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് കമ്പനി ഐടി രംഗത്തേക്ക് മാറുന്നത്.
അസീം പ്രേംജി തലപ്പത്തേക്ക്
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഇലക്ട്രിക്ക് എന്‍ജിനീയറിംഗ് പഠനം പൂർത്തിയാക്കിയ സമയത്താണ് അസിം പ്രേംജി തിരികെ ഇന്ത്യയിലെത്തി ബിസിനസ് കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1966 ല്‍ തന്റെ 21ാം വയസിലാണ് അസീം പ്രേംജി വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ലിമിറ്റഡ് ചെയർമാകുന്നത്. 21കാരനെ ചെയര്‍മാനാക്കി ഇരുത്തുന്നതില്‍ ഓഹരി ഉടമകള്‍ക്ക് താല്‍പര്യമില്ലായിരുന്നെങ്കിലസും 90 ശതമാനത്തിലധികം ഓഹരിയുള്ള അസീം പ്രേംജിക്ക് മുന്നില്‍ തടസങ്ങള്‍ മാറി.
അസീം പ്രേംജിയുടെ പ്രവര്‍ത്തനങ്ങളോടെ എണ്ണമറ്റ മേഖലകളിലേക്ക് വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ലിമിറ്റഡ് നീങ്ങി. ഉപഭോക്തൃ അധിഷ്ഠിത ഉത്പ്പന്നങ്ങളിലേക്ക് കമ്പനി നിര്‍മാണം തുടങ്ങി. ടോയ്ലറ്ററികള്‍, സോപ്പുകള്‍, ലൈറ്റിംഗ് ഉല്‍പ്പന്നങ്ങള്‍, വ്യാവസായിക ഹൈഡ്രോളിക് സിലിണ്ടറുകൾ എന്നിവ നിർമിക്കുന്ന കമ്പനിയായി മാറി, ഇതിനൊപ്പം 1977 ല്‍ രാജ്യത്ത് അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാര്‍ നയങ്ങളും വിപ്രോയുടെ പിറവിക്ക് കാരണമാണ്.
വിപ്രോ പിറക്കുന്നു
വിദേശ നിക്ഷേപത്തേയും വിദേശ കമ്പനികളെയും എതിര്‍ത്ത ജനതാ സര്‍ക്കാര്‍ രാജ്യത്ത് നിന്ന് വിദേശ കമ്പനികളെ പുറത്താക്കി. കൊക്കകോളയ്‌ക്കൊപ്പം അന്ന് ഇന്ത്യ വിട്ടതില്‍ രാജ്യത്തെ ഏക ഐടി കമ്പനിയായി ഐബിഎം ഉണ്ടായിരുന്നു. കൊക്കകോളയ്ക്ക് ബദലായി തംപ്‌സ്അപ്പും കാംപ കോളയും എത്തിയപ്പോള്‍ ഐബിഎം ഒഴിച്ചിട്ടയിടം നികത്താനായിരുന്നു അസീം പ്രേംജിയുടെ തീരുമാനം. 1980തില്‍ വെസ്‌റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ലിമിറ്റഡ് എന്ന പേര് അദ്ദേഹം വി്‌പ്രോ എന്നാക്കി മാറ്റി ഐടി അനുബന്ധ സേവനങ്ങൾ ഏറ്റെടുത്തു.
യുഎസ് ആസ്ഥാനമായുള്ള സെന്റിനല്‍ കമ്പ്യൂട്ടര്‍ കോര്‍പ്പറേഷനുമായി സഹകരിച്ചായിരുന്നു തുടക്കത്തിലെ പ്രവർത്തനം. 1989ല്‍ വിപ്രോ 'ജനറല്‍ ഇലക്ട്രിക്' എന്ന കമ്പനിയുമായി സഹകരിച്ചു. വിപ്രോ-ജിഇ എന്ന പേരിൽ മെഡിക്കല്‍ ഇമേജിംഗ്, ഡയഗ്‌നോസിസ് ഉപകരണങ്ങള്‍ കമ്പനി നിര്‍മ്മിച്ചു. 1999ൽ ഏസറുമായി ചേര്‍ന്ന് ഇന്ത്യൻ വിപണിയിൽ വ്യക്തിഗത കമ്പ്യൂട്ടറുകളും വിപ്രോ നിർമാണം തുടങ്ങി. റോയല്‍ ഡച്ച് ടെലികോമുമായി ചേർന്ന് രാജ്യത്ത് ഇന്റർനെറ്റ് സേവനവും വിപ്രോ നൽകി.
വിജയ രഹസ്യം
ഒരു സസ്യ എണ്ണ കമ്പനിയെ ഇക്കാണുന്ന വിജയത്തിലേക്ക് എത്തിച്ച വിജയരഹസ്യം അദ്ദേഹം വിവരിക്കുകയുണ്ടായി. ''വിപ്രോയിൽ കൂടുതൽ ഉത്പ്പന്നങ്ങൾ എത്തിക്കുയും വൈവിധ്യവത്കരിക്കുകയുമായിരുന്നു ഞാൻ ചെയ്തത്. കഠിനാധ്വാനവു ഭാഗ്യം ഈ രണ്ട് പ്രധാന കാര്യങ്ങളാണ് എന്റെ വിജയത്തെ സഹായിച്ചത്. സുസ്ഥിരമായ വിജയം നേടാനുള്ള ഏക മാര്‍ഗം നിങ്ങളോട് മത്സരിക്കുക എന്നതാണ്'' അദ്ദേഹം പറഞ്ഞു. എൻഐടി ട്രിച്ചിയിലെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം കമ്പനിയുടെ വിജയത്തെ പറ്റിയും സംസാരിച്ചിരുന്നു. അത് ഇങ്ങനെയാണ്.
''സത്യവും ആത്മാര്‍ഥതയമാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്നാണ് ഞാൻ ജീവിതത്തില്‍ നിന്ന് പഠിച്ചിട്ടുള്ളത്. ആത്മാര്‍ഥതയില്ലെങ്കില്‍ എല്ലാം തകരും. സത്യത്തെ നേരിടാനവും സത്യം വിളിച്ചു പറഞ്ഞും എല്ലാ പ്രവൃത്തിയും ആത്മാര്‍ഥയോടെ മുന്നോട്ട് കൊണ്ടുപോയാൽ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാം. 1966 ല്‍ വിപ്രോയുടെ ചുമതല ഏറ്റെടുത്തത് മുതല്‍ ഞാനിത് പിന്തുടരന്നുണ്ട്. സത്യത്തെയും ആത്മാര്‍ഥതയെയും അടിസ്ഥാനമാക്കിയാണ് ഇതുവരെ നേടിയ വിജയം'', അദ്ദേഹം പറഞ്ഞു.
2019 ജൂലായ് 31ന് അസീം പ്രേംജി വിപ്രോയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ റിഷാദ് പ്രേംജിയാണ് ചെയര്‍മാനായി ചുമതലയേറ്റത്. 1996ല്‍ മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് കമ്പനി ആസ്ഥാനം മാറ്റി. 2000 ത്തില്‍ 1 ബില്യണ്‍ ഡോളര്‍ കമ്പനിയായി വളർന്ന വിപ്രോ ന്യൂയോര്‍ക്ക് സ്റ്റേക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഐടി രംഗത്തേക്ക് വന്നെങ്കിലും തുടങ്ങിയ ബിസിനസുകളിൽ പിന്നോക്കം പോകാൻ വിപ്രോ തയ്യാറായിട്ടില്ല.
ഇന്ത്യയിലെ മുൻനിര ടോയ്‌ലറ്റ് സോപ്പ് ബ്രാൻഡുകളിലൊന്നായ സന്തൂർ, ആയുർവേദ സോപ്പ് ആയ ചന്ദ്രിക എന്നിവ വിപ്രോയിൽ നിന്ന് പുറത്തിറങ്ങുന്നവയാണ്. യാഡ്ലി, ഹൈജീനിക്സ്, ഗ്ലൂക്കോവിറ്റ, സേഫ് വാഷ്, സോഫ്റ്റ് ടെച്ച്, , ജിഫ്ഫി, മാക്സ്ക്ലീൻ, വിപ്രോ ഗാർനെറ്റ് (എൽഇഡി ലൈറ്റുകൾ), അരാമസ്‌ക് എന്നീ ബ്രാൻഡുകൾ വിപ്രോയിൽ നിന്നുള്ളവയാണ്.
ചിത്രം കടപ്പാട് വിപ്രോ
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications