ജീവിച്ചിരിക്കെ ആര്‍ജിച്ചെടുത്ത സ്വത്തുവകകള്‍ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് ഒരു നിശ്ചിത പദ്ധതിയോ രേഖയുമുണ്ടാകാതെ കടന്നു പോയ ഒട്ടേറെപ്പേര്‍ ചുറ്റുവട്ടത്തൊക്കെയുണ്ടാകാം. അനന്തരാവകാശികള്‍ക്ക് സ്വത്ത് പങ്കുവെച്ച് നല്‍കാത്ത ഒരു കാരണത്താല്‍ തന്നെ അവരുടെ കുടുംബങ്ങളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളും ചെറുതല്ല. ഔസ്യത്ത് എഴുതി വെയ്ക്കാത്ത ഒരു വീട് കൈമാറ്റം ചെയ്യുമ്പോള്‍ നേരിടാവുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചെറു വിശദീകരണമാണ് ചുവടെ ചേര്‍ക്കുന്നത്.
ചോദ്യം-1: അടുത്തിടെയാണ് അമ്മാവന് ഒസ്യത്ത് എഴുതി വയ്ക്കാതെ മരണപ്പെട്ടത്. എന്നാല്‍ മരണത്തിന് മുമ്പ് അദ്ദേഹം വാങ്ങിയ വീടിന്റെ രേഖയില്‍ എന്റെ പേരും ചേര്‍ത്തിരുന്നു. നിലവിലെ സ്ഥിതിയില്‍ ആ വീട് കൈമാറ്റം ചെയ്യുന്നതിന് എന്തെങ്കിലും തടസമുണ്ടോ?
ഉത്തരം: ചുരുങ്ങിയ വാക്കുകളിലുള്ള ഈ വിവരണത്തില്‍ നിന്നും രണ്ട് സാഹചര്യം ഉരുത്തിരിയാനുളള സാധ്യതയുണ്ട്. അവ ഏതൊക്കെയെന്ന് ആദ്യം പരിശോധിക്കാം.
സാഹചര്യം-1: അമ്മാവന് നിങ്ങളുടെ രണ്ടു പേരുടേയും പേരിലായിരിക്കാം വീട് വാങ്ങിയിരിക്കുക. ഇതിന്റെ തുടര്‍ നടപടികള്ക്കായിട്ടാകും സഹ-ഉടമസ്ഥനായ നിങ്ങളുടെ പേരും വീടിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ആ വസ്തുവിന്റെ 50 ശതമാനം ഉടമസ്ഥത നിങ്ങള്‍ക്കുണ്ട്. അമ്മാവന് വില്പത്രം എഴുതാതെ മരിച്ചതിനാല്‍ ഇന്ത്യയിലെ പിന്തുടര്ച്ചാവകാശ നിയമപ്രകാരം അദ്ദേഹത്തിന്റെ നിയമപരമായ അവകാശികള്ക്കാവും ബാക്കി 50 ശതമാനം വസ്തുവിന്റെ ഉടമസ്ഥത വന്നുചേരുക.
സാഹചര്യം-2: ഉദ്ദേശിച്ച വസ്തു സഹകരണ സംഘം പോലെയുള്ള ഒരു ഹൗസിങ് ഏജന്‍സിയുടെ പക്കല്‍ നിന്നും കരസ്ഥമാക്കിയ ഫ്ലാറ്റോ അപ്പാര്‍ട്ട്മെന്റോ ആകാവുന്ന സാഹചര്യം. ഇതില്‍ 'നോമിനി' എന്ന നിലയില്‍ നിങ്ങളുടെ പേര് വസ്തുവിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരിക്കാം. അതായത് അമ്മാവന്റെ കാലശേഷം ആ വസ്തുവിന്റെ പരിപാലകനായി നിര്‍ദേശിക്കപ്പെട്ട വ്യക്തി.
ഈയൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥതയില്‍ അവകാശം ഉണ്ടായിരിക്കുകില്ല. പ്രത്യേക ഔസ്യത്തോ ഇഷ്ടദാനമോ എഴുതി വെച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ കേവലം സൂക്ഷിപ്പുകാരന് മാത്രമാണ്. അതിനാല്‍ അമ്മാവന് പിന്തുരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തി നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ആ വസ്തുവിന്റെ ഉടമസ്ഥത അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന നിയമപരമായ അനന്തരാവകാശികള്‍ക്ക് ലഭിക്കും.
ചോദ്യം-2: സിവില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ഉടമസ്ഥതയിലുള്ള ഒരു വസ്തു മറ്റൊരു ഏജന്റിന് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പ്രത്യേക പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍) പ്രകാരം കൈമാറി. പിന്നാലെ ഉടമസ്ഥന് മരണപ്പെട്ടു. ഈയൊരു പശ്ചാത്തലത്തില്‍ ആ പവര്‍ ഓഫ് അറ്റോര്‍ണിയുടെ അനന്തരഫലം എന്താകുമെന്ന് വിശദീകരിക്കാമോ?
ഉത്തരം: നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദേശ്യത്തോടയും താത്പര്യത്തിലും നല്‍കിയിരുന്ന പവര്‍ ഓഫ് അറ്റോര്‍ണി അഥവാ മുക്ത്യാര്‍ ഉടമസ്ഥന്റെ മരണത്തോടെ സ്വാഭാവികമായി തന്നെ റദ്ദാക്കപ്പെടും. അതിനാല്‍ ഏജന്റിനും സിവില്‍ കേസ് തുടര്‍ന്ന് നടത്താനുള്ള അവകാശവും അസാധുവാകും. ഉടമസ്ഥന് മരണപ്പെട്ട വിവരം നിയമപരമായ അവകാശികള്‍ കേസ് നടക്കുന്ന കോടിതിയെ അറിയിക്കുകയും ഏജന്റിന്റെ പക്കലുള്ള പവര്‍ ഓഫ് അറ്റോര്‍ണി അസാധുവാക്കുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കുക. ഇതിനോടൊപ്പം കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷയും നല്‍കാം.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications