വർഷന്തോറും വിദ്യാഭ്യാസ ചെലവ് കൂടി വരികയാണ്. മക്കൾ വളർന്നു വരുമ്പോൾ രക്ഷിതാക്കൾക്കിടയിലെ ഏറ്റവും വലിയ ആശങ്കകകളിലൊന്ന് വിദ്യാഭ്യാസ ചെലവുകളാണ്. ബാങ്ക്ബസാറിന്റെ സമീപകാല പഠനമനുസരിച്ച് ഇന്ത്യയിലെ സ്കൂൾ, കോളേജ് വിദ്യാഭ്യാസ ചെലവുകളിൽ ഗണ്യമായ പണപ്പെരുപ്പമാണുള്ളത്. മൊത്തത്തിലുള്ള ചെലവ് വില സൂചിക (സിപിഐ) പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെ നിൽക്കുമ്പോൾ വിദ്യാഭ്യാസ പണപ്പെരുപ്പം 11-12 ശതമാനമാണ്.
അതായത്, 2013 ൽ രണ്ട് വർഷത്തെ എംബിഎ കോഴ്സ് ചെയ്യാൻ 3 ലക്ഷം രൂപ ചെലവ് വന്നിരുന്നെങ്കിൽ 2023 ൽ 16.6 ലക്ഷം രൂപയാണ് വരുന്ന ചെലവ്. 2033-ൽ 24.6 ലക്ഷം രൂപ ചെലവ് വരും. 20 വർഷം കൊണ്ട് പ്രതിവർഷം 11 ശതമാനം പണപ്പെരുപ്പമാണിവിടെ ഉണ്ടായത്.
ഈ സാഹചര്യത്തിൽ വരുന്ന വിദ്യാഭ്യാസ ചെലവുകളെ കണക്കാക്കിയുള്ള നിക്ഷേപം ആരംഭിക്കുകയാണ് ചെലവുകളെ നേരിടാനുള്ള ഏക പോംവഴി. സുരക്ഷിത റിട്ടേൺ ആഗ്രഹിക്കുന്നൊരാൾക്ക് നിക്ഷേപിക്കാൻ പറ്റിയ കേന്ദ്ര സർക്കാർ പദ്ധതിയാണ് വിശദമാക്കുന്നത്.

സുകന്യ സമൃദ്ധി യോജന
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പെണ്‍കുട്ടികളുടെ ഭാവി സമ്പാദ്യം എന്ന നിലയ്ക്കാണ് പദ്ധതി ആരംഭിക്കുന്നത്.
മികച്ച പലിശ നിരക്കുള്ള, നികുതി ഇളവുകളുള്ള സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഒരു കുടുംബത്തിലെ രണ്ട് പെണ്മക്കളുടെ പേരില്‍ മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വയസിനും 10 വയസിനും ഇടയിലാകണം അക്കൗണ്ട് ആരംഭിക്കേണ്ടത്. ഇരട്ടകുട്ടികളുടെ കാര്യത്തില്‍ അധിക അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കും.
നിലവില്‍ 8 ശതമാനം നിരക്കിലാണ് സുകന്യ സമൃദ്ധ യോജന അക്കൗണ്ടുകളുടെ പലിശ നിരക്ക്. സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. കുറഞ്ഞ നിക്ഷേപമായ 250 രൂപ നിക്ഷേപിച്ചില്ലെങ്കില്‍ 50 രൂപ വര്‍ഷത്തില്‍ പിഴ ഈടാക്കും. ഈ പിഴ ഒടുക്കിയ ശേഷം മാത്രമെ അടുത്ത നിക്ഷേപം സ്വീകരിക്കുകയുള്ളൂ. അക്കൗണ്ട് ആരംഭിച്ചാൽ 15 വർഷം നിക്ഷേപം നടത്തണം.
നിക്ഷേപം പിൻവലിക്കൽ
പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെ രക്ഷിതാവാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കുറഞ്ഞത് 18 വയസ് പൂര്‍ത്തിയാകണം. പിന്‍വലിക്കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ട് മുന്പിലെ സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം 18 വയസ് പൂര്‍ത്തിയായാല്‍ പിന്‍വലിക്കാം.
ഒറ്റത്തവണയായോ തവണകളായോ പിന്‍വലിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് കാലാവധി എത്തുന്നത് അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷത്തിന് ശേഷമാണ്. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായി വിവാഹം നടക്കുമ്പോഴും അക്കൗണ്ട് അവസാനിപ്പിക്കാം.15 വർഷമാണ് നിക്ഷേപം നടത്തേണ്ടത്.
15 വർഷം കൊണ്ട് 50 ലക്ഷം സമ്പാദിക്കാൻ
15 വര്‍ഷമാണ് പിപിഎഫിലെ നിക്ഷേപ കാലാവധി. ഇക്കാലയളവ് കൊണ്ട് 50 ലക്ഷം നേടാൻ 1,11,370 രൂപ വര്‍ഷത്തില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്.15 വര്‍ഷം കൊണ്ട് 16,70,550 രൂപയാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. നിലവിലെ 8 ശതമാനം പലിശ പ്രകാരം 21 വര്‍ഷത്തിന് ശേഷം 33,29,617 രൂപ പലിശയായി ലഭിക്കും. പലിശയും മുതലും ചേര്‍ത്ത് 21-ാം വർഷം 50,00167 രൂപയാണ് അക്കൗണ്ടിലുണ്ടാവുക.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications