ലക്ഷ്യം അറിഞ്ഞ് നിക്ഷേപിക്കാം; മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ 64 ലക്ഷം നേടി തരുന്ന കേന്ദ്ര സർക്കാർ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി നിക്ഷേപങ്ങൾ ആരംഭിക്കുന്നവരുണ്ട്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം, കാർ വാങ്ങൽ എന്നിങ്ങനെ ഓരോ ലക്ഷ്യവും അടിസ്ഥാനമാക്കി വ്യത്യസ്ത നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. മക്കളുടെ ഭാവി മുന്നിൽ കണ്ടുള്ള നിക്ഷേപമാണെങ്കിൽ രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. ബാങ്കിനെക്കാളും പലിശ നിരക്കും പൂർണമായും നികുതിയിളവും നൽകുന്ന കേന്ദ്രസർക്കാർ സമ്പാദ്യ പദ്ധതിയാണിത്. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ. 

 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

സുകന്യ സമൃദ്ധി യോജന പെൺകുട്ടികളുടെ ഭാവി സുരക്ഷിതാമാക്കാനുള്ള നിക്ഷേപമാണ്. 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് അക്കൗണ്ട് ആരംഭിക്കാൻ സാ​ധിക്കുക. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമെ അനുവദിക്കുകയുള്ളൂ. ഒരു രക്ഷിതാവിന് രണ്ട് പെൺമക്കളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. ഇരട്ടകുട്ടികളാണെങ്കിൽ ഇതിൽ ഇളവ് ലഭിക്കും. 

Also Read: മടിക്കാതെ നിക്ഷേപിക്കാം; സ്ഥിര നിക്ഷേപത്തിന് ഇവിടെ ലഭിക്കും 8.75 ശതമാനം പലിശ! നിരക്കുയർന്നു തുടങ്ങിAlso Read: മടിക്കാതെ നിക്ഷേപിക്കാം; സ്ഥിര നിക്ഷേപത്തിന് ഇവിടെ ലഭിക്കും 8.75 ശതമാനം പലിശ! നിരക്കുയർന്നു തുടങ്ങി

നിക്ഷേപം

നിക്ഷേപം

വർഷത്തിൽ സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപം നടത്തണം. കുറഞ്ഞത് 250 രൂപയാണ് നിക്ഷേപിക്കേണ്ടത്. പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കും. തവണകളായി നിക്ഷേപിക്കാൻ സാധിക്കും. 14 വർഷ കാലം നിക്ഷേപം തുടരണം. എന്നാൽ കാലാവധി എത്തിയാൽ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. വർഷത്തിൽ നിക്ഷേപം നടത്താത്ത പക്ഷം അക്കൗണ്ട് നിർജ്ജീവമാകും. 15 വർഷത്തിനുള്ളിൽ പിഴയടച്ചാൽ അക്കൗണ്ട് വീണ്ടെടുക്കാം. 

Also Read: കൈ നിറയെ പണം കരുതുന്നത് ശുഭകരമല്ല, പരിധി കടന്നാൽ പിഴ വരും; നിയമങ്ങളറിയാംAlso Read: കൈ നിറയെ പണം കരുതുന്നത് ശുഭകരമല്ല, പരിധി കടന്നാൽ പിഴ വരും; നിയമങ്ങളറിയാം

പലിശ നിരക്ക്

പലിശ നിരക്ക്

2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം പാദത്തില്‍ 7.6 ശതമാനമാണ് സുകന്യ സമൃദ്ധി യോജന നല്‍കുന്ന പലിശ നിരക്ക്. സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിൽ കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. സാമ്പത്തിക വര്‍ഷത്തി സുകന്യ സമൃദ്ധി യോജനയില്‍ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം പൂർണമായും നികുതിയിളവുണ്ട്.

പലിശയ്ക്കും കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതി അടയ്‌ക്കേണ്ടതില്ല. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകുകയോ പത്താം ക്ലാസ് പഠനം പൂർത്തിയാകുകയും ചെയ്താൽ സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപത്തിൽ നിന്ന് ഭാ​ഗികമായ പിൻവലിക്കൽ അനുവദിക്കുക. അക്കൗണ്ടിലുള്ള ആകെ തുകയുടെ 50 ശതമാനം പിൻവലിക്കാം.

കാലാവധി

കാലാവധി

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. പെണ്‍കുട്ടിക്ക് 21 വയസ് പൂർത്തിയാകുമ്പോഴാണ് പദ്ധതിയുടെ കാലാവധി. 18 വയസ് പൂർത്തിയാകുമ്പോൾ വിവാഹ സമയത്തും പണം പിൻവലിക്കാൻ അനുവദിക്കും. 18 വയസ് പൂർത്തിയായവർക്ക് സ്വയം അക്കൗണ്ട് കൈകാര്യം ചെയ്യാനും സാധിക്കും. 

Also Read: 50,000 രൂപ മാസ വരുമാനമുണ്ടോ? അടിച്ചു പൊളിച്ചാലും 10,000 രൂപ മിച്ചം പിടിക്കാം; പയറ്റി തെളിഞ്ഞ തന്ത്രമിതാAlso Read: 50,000 രൂപ മാസ വരുമാനമുണ്ടോ? അടിച്ചു പൊളിച്ചാലും 10,000 രൂപ മിച്ചം പിടിക്കാം; പയറ്റി തെളിഞ്ഞ തന്ത്രമിതാ

സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ

സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ

7.6 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക്. വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കാന്‍ സാധിക്കുക. ഒറ്റത്തവണ 1.5 ലക്ഷം നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് 12,500 രൂപ മാസത്തില്‍ നിക്ഷേപം നടത്താം. 12,500 രൂപ മാസത്തില്‍ നിക്ഷേിക്കുന്നവര്‍ക്ക് 21 വര്‍ഷത്തെ നിക്ഷേപത്തിലൂടെ 64 ലക്ഷം രൂപ നേടാന്‍ സാധിക്കും.

പെണ്‍കുട്ടിക്ക് 1 വയസ് പൂര്‍ത്തിയാകുന്ന സമയത്ത് അക്കൗണ്ട് ആരംഭിച്ചൊരാള്‍ക്ക് അടുത്ത 14 വര്‍ഷത്തേക്ക് നിക്ഷേപം തുടരണം. നിക്ഷേപം കാലാവധിയെത്തുന്നത് പെണ്‍കുട്ടിക്ക് 21 വയസെത്തുമ്പോഴാണ്. നിലവിലെ പലിശ നിരക്ക് തുടര്‍ന്നാല്‍ കാലാവധിയില്‍ 64 ലക്ഷം രൂപ നേടാന്‍ സാധിക്കും.

Read more about: investment post office
English summary

Sukanya Samriddhi Yojana Calculator; Invest 12,500 Rs Monthly For 15 Years Get 64 Lakhs On Maturity

Sukanya Samriddhi Yojana Calculator; Invest 12,500 Rs Monthly For 15 Years Get 64 Lakhs On Maturity
Story first published: Wednesday, August 10, 2022, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X