റിസ്കില്ലാതെ നിക്ഷേപിക്കാം; കുട്ടികളുടെ പഠനാവശ്യത്തിന് ഇവിടെ ഉയർന്ന പലിശ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഠനത്തിൽ മുന്നിലാണ് പെൺകുട്ടികൾ. എല്ലാ വേലിക്കെട്ടിനെയും മറികടന്ന് ഉന്നത വിദ്യാഭ്യാസ രം​ഗത്ത് പെൺകുട്ടികൾ മികവ് തെളിയിക്കുമ്പോൾ മുന്നിൽ പ്രതിസന്ധിയായി വരുന്നത് പഠന ചെലവാണ്. ചെലവ് കരുതി പഠിത്തം മുടങ്ങരുത്. ഇതിന് പരിഹാരമായാണ് വിദ്യാഭ്യാസ വായ്പകൾ. എന്നാൽ വായ്പയും തിരിച്ചടവും പിന്നെ ഒരു ബാധ്യതയാകുന്നു. ഇത് മുന്നിൽ കണ്ട് ചെറുപ്രായത്തിലെ നിക്ഷേപം തുടങ്ങിയാൽ ഭാവിയിലെ വിദ്യാഭ്യാസത്തിന് അതൊരു സഹായകമാകും. ഇത്തരത്തിലുള്ള നിക്ഷേപത്തിന് മികച്ച പലിശയും ലഭിച്ചു തുടങ്ങിയാൽ ഭാവിയിൽ വലിയ ബുദ്ധിമുട്ടില്ലാതെ പഠനം നടക്കും. ഓരോ ആവശ്യങ്ങൾക്കുമായി പ്രത്യേകം നിക്ഷേപങ്ങൾ ഇന്ന് വിപണിയിലുണ്ട്. ഇവ കണ്ടെത്തി നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കും. ഇത് ഭാവിയിലെ ആവശ്യങ്ങളെ ബുദ്ധിമുട്ടില്ലാതെ നിറവേറ്റാൻ അവസരമൊരുക്കും.

സുകന്യ സമൃദ്ധി യോജന

ഇത്തരത്തിൽ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച നിക്ഷേപ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുള്ള രക്ഷിതാക്കൾ മകളുടെ പേരിലാണ് അക്കൗണ്ട തുറക്കേണ്ടത്. കേന്ദ്രസർക്കാറിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായ് പെൺകുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ 2015 ജനുവരിയിലാണ് കേന്ദ്രസർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പെൺകുട്ടികളുടെ ഭാവിയിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാൽ പദ്ധതിക്ക് ഉയർന്ന പലിശ നിരക്ക് അനുവദിക്കുന്നുണ്ട്. ഇതോടൊപ്പംപൺകുട്ടിയുടെ ഉന്നത വിദ്യാഭ്യാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമെ പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

Also Read: വിപണി മുന്നേറിയിട്ടും കരകയറാനാവാതെ എല്‍ഐസി; വീണ്ടും താഴ്ചയിലേക്ക് വീണ ഓഹരി ഒഴിവാക്കണോ?Also Read: വിപണി മുന്നേറിയിട്ടും കരകയറാനാവാതെ എല്‍ഐസി; വീണ്ടും താഴ്ചയിലേക്ക് വീണ ഓഹരി ഒഴിവാക്കണോ?

എങ്ങനെ അക്കൗണ്ട് എടുക്കാം

എങ്ങനെ അക്കൗണ്ട് എടുക്കാം

പെൺകുട്ടി ജനിച്ച സമയത്തോ പത്ത് വയസ് പൂർത്തിയാകുന്നതിന് മുൻപോ മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ പെൺകുട്ടിയുടെ പേരിൽ പദ്ധതിയിൽ അം​ഗമാകണം. രാജ്യത്തെ അം​ഗീകൃത ബാങ്ക് വഴിയോ പോസ്റ്റ ഓഫീസ് വഴിയോ ‌അക്കൗണ്ട് ആരംഭിക്കാം. 250 രൂപയാണ് പദ്ധതിയിൽ ചേരാനുള്ള ചുരുങ്ങിയ തുക. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷമാണ്. അക്കൗണ്ടിൽ സാമ്പത്തിക വർഷം ചുരുങ്ങിയത് 250 രൂപ ഉണ്ടാകണം. ഇല്ലെങ്കിൽ 50 രൂപ പിഴയടച്ച് അക്കൗണ്ട് പുനഃസ്ഥാപിക്കാം. നിലവിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലുള്ള നിക്ഷേപത്തിന് 7.6 ശതമാനം പലിശയാണ് അനുവദിക്കുന്നത്. ആദായ നികുതി നിയമം 80 സി പ്രകാരം നിക്ഷേപത്തിന് നികുതി ഇളവുണ്ട്. അക്കൗണ്ടിൽ ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി നിയമം സെക്ഷൻ പത്ത് പ്രകാരവും നികുതി ഇളവ് ലഭിക്കും.

Also Read: കൂടുന്ന ശമ്പളം നികുതിക്ക് വിട്ടുകൊടുക്കല്ലെ; നികുതിയിളവ് നേടാം ഈ വഴികളില്‍Also Read: കൂടുന്ന ശമ്പളം നികുതിക്ക് വിട്ടുകൊടുക്കല്ലെ; നികുതിയിളവ് നേടാം ഈ വഴികളില്‍

ആർക്കൊക്കെ അക്കൗണ്ട് എടുക്കാം

ആർക്കൊക്കെ അക്കൗണ്ട് എടുക്കാം

പെൺകുട്ടിയുടെ പേരിലാണ് അക്കൗണ്ട് ആരഭിക്കേണ്ടത്. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട മാത്രമെ അനുവദിക്കുകയുള്ളൂ. ഒരു രക്ഷിതാവിന് രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമെ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ. ഇരട്ട പെൺകുട്ടികളാണെങ്കിൽ മാത്രമെ ഇതിൽ ഇളവ് ലഭിക്കുക. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാവിന്റെയോ ഫോട്ടോയും തിരിച്ചറിയൽ രേഖയും ഉപയോഗിച്ച് ബാങ്ക്/ പോസ്റ്റ് ഓഫീസ് വഴി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് എടുക്കാം. ഈ നിക്ഷേപത്തിൽ വായ്പ സൗകര്യം ലഭ്യമല്ല. മാസത്തിലെ പത്താം തീയതിക്കും അവസാന തീയതിക്കും ഇടയിൽ അക്കൗണ്ടിലുള്ള കുറഞ്ഞ തുകയുടെ മുകളിലാണ് പലിശ കണക്കാക്കുന്നത്.

Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാAlso Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

പണം പിൻവലിക്കുന്നതിനുള്ള നിബന്ധനകൾ

പണം പിൻവലിക്കുന്നതിനുള്ള നിബന്ധനകൾ

പെൺകുട്ടിയുടെ ഉന്നതി വിദ്യാഭ്യാസത്തിന് മാത്രമെ പണം പിൻവലിക്കാന് അനുവദിക്കുകയുള്ളൂ. അക്കൗണ്ട് ആരംഭിച്ച് 21 വർഷത്തിന് ശേഷം മാത്രമെ കാലാവധിയെത്തുകയുള്ളൂ. എന്നാൽ പതിനെട്ട് വയസിന് ശേഷം പെൺകുട്ടിയുടെ വിവാഹം നടക്കുകയാണെങ്കിൽ കാലാവധിക്ക് പൂർത്തിയാകുന്നതിന് മുൻപ് തന്നെ അക്കൗണ്ട് അവസാനവിപ്പിക്കാൻ അനുവദിക്കും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകുമ്പോഴോ പത്താം ക്ലാസിലെത്തുമ്പോഴോ അക്കൗണ്ടിലെ പണം ഉപാധികളോടെ പിൻവലിക്കാനാകും. അത്തരത്തിൽ പിൻവലിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അക്കൗണ്ടിലുണ്ടായ തുകയുടെ 50 ശതമാനം മാത്രമെ പിൻലിക്കാൻ അനുവദിക്കുകയുള്ളൂ. പിൻവലിക്കൽ ഒറ്റത്തവണയായോ തവണകളായോ അനുവദിക്കും. അഞ്ച് വർഷത്തിന് ശേഷം കാരണം ബോധിപ്പിച്ച് നിക്ഷേപം അവസാനിപ്പിക്കാനും അനുവദിക്കും.രാജ്യത്ത് എവിടെ നിന്നും ചേർന്ന അക്കൗണ്ട് മറ്റൊരിടത്തേക്ക് മാറ്റുന്നതിന് പ്രത്യേകിച്ച് നിബന്ധനകളില്ല. ഇതിന് പ്രത്യേക ചാർജുമില്ല.

English summary

Sukanya Samriddhi Yojana Can Meet Your Girl Child's Education Expense, Here's How

Sukanya Samriddhi Yojana Can Meet Your Girl Child's Education Expense, Here's How
Story first published: Friday, May 20, 2022, 16:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X