A Oneindia Venture

സുകന്യ സമൃദ്ധി യോജനയിൽ 50,000 രൂപ നിക്ഷേപിച്ചാൽ നേട്ടം മൂന്നിരട്ടി: ഈ നിക്ഷേപ രഹസ്യം അറിയുക

സർക്കാർ നിയന്ത്രണത്തിൽ പോസ്റ്റ് ഓഫീസ് നിരവധി ചെറുകിട സമ്പാദ്യ പദ്ധതികൾ നൽകുന്നുണ്ട്. എല്ലാ പ്രായത്തിലുള്ള നിക്ഷേപകർക്കും വ്യത്യസ്ത നിക്ഷേപ മാർ​ഗങ്ങളും സർക്കാർ വാ​ഗ്ദാനം ചെയ്യുന്നു. അത്തരത്തിൽ 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് നിക്ഷേപം ആരംഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). "ബേട്ടി ബച്ചാവോ - ബേട്ടി പഠാവോ" എന്ന സംരംഭത്തിന് കീഴിലാണ് ഈ പദ്ധതി ആരംഭിച്ചത്.

സാധാരണയായി ഒരു അക്കൗണ്ട് തുറക്കുവാൻ പ്രായപൂർത്തിയാവണം. ഇവിടെ 10 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമേ സ്കീമിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. പക്ഷേ അക്കൗണ്ട് തുറക്കാൻ കുട്ടിയുടെ മാതാപിതാക്കൾക്ക് സാധിക്കും. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതു വരെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതും മാതാപിതാക്കൾ തന്നെയായിരിക്കും.

പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. നിക്ഷേപത്തിൽ നിന്നും വലിയൊരു തുക സമ്പാദിക്കാൻ സാധിക്കും. 21 വർഷത്തെ കാലാവധിയിലാണ് നിക്ഷേപത്തിൻ്റെ മെച്യൂരിറ്റിയെന്നത്. ഇതൊരു ദീർഘകാല നിക്ഷേപമായതിനാൽ വലിയൊരു തുക പലിശ വരുമാനത്തിൽ നിന്നും ഉറപ്പാക്കാം.

സുകന്യ സമൃദ്ധി യോജനയിൽ 50,000 രൂപ നിക്ഷേപിച്ചാൽ നേട്ടം മൂന്നിരട്ടി: ഈ നിക്ഷേപ രഹസ്യം അറിയുക

നിക്ഷേപ തുക

സുകന്യ സമൃദ്ധി യോജനയിൽ ഒരു വർഷത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 250 രൂപയും പരമാവധി തുക 1.5 ലക്ഷം രൂപയുമാണ്. പരമാവധി തുക നിക്ഷേപിച്ചാൽ നേട്ടവും വലിയ തോതിൽ ലഭിക്കും.

നികുതി ആനുകൂല്യങ്ങൾ നേടാം

സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള കിഴിവുകൾ ക്ലെയിം ചെയ്യാം. മാത്രമല്ല ഈ സ്കീമിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനവും നികുതി രഹിതമാണ്.

കാലാവധി

21 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. എന്നാൽ അപേക്ഷകയ്ക്ക് 18 വയസ്സാവുമ്പോൾ വിവാഹിതയായാൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ അനുവാദമുണ്ട്.

സുകന്യ സമൃദ്ധി യോജനക്ക് ആവശ്യമായ രേഖകൾ

  • പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
  • അപേക്ഷകയുടെ മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ
  • അപേക്ഷകയുടെ മാതാപിതാക്കളുടെ മേൽവിലാസം തെളിയിക്കുന്ന രേഖ
  • പാൻ, വോട്ടർ ഐഡി പോലുള്ള മറ്റ് കെ‌വൈ‌സി രേഖകൾ സമർപ്പിക്കണം.

നിക്ഷേപം മാത്രമല്ല, യാത്രാസൗകര്യവും: പോസ്റ്റ് ഓഫീസ് വഴി ഇനി ട്രെയിൻ ടിക്കറ്റുകളും ബുക്ക് ചെയ്യാം

10 വയസ്സും അതിനു താഴെ പ്രായമുള്ളതുമായ പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി യോജനയിൽ ഒരു വർഷത്തിൽ 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഇവിടെ ഓരോ വർഷവും 50,000 രൂപ വീതം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ എത്ര രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും? കണക്ക് പരിശോധിക്കാം;

ഇവിടെ നിക്ഷേപം 21 വർഷത്തേക്ക് തുടർന്നാൽ മൊത്തം നിക്ഷേപ തുക 7,50,000 രൂപയായിരിക്കും. നിലവിൽ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 8.2 ശതമാനമാണ്. അതായത് ഈ കാലാവധി അവസാനിക്കുമ്പോൾ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 15,59,193 രൂപയായിരിക്കും. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപകക്ക് ലഭിക്കുന്ന മെച്യൂരിറ്റി മൂല്യം 23,09,193 രൂപയാണ്. നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി നേട്ടം ലഭിച്ചു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X