മകൾക്ക് കൈ നിറയെ സമ്പാദ്യം; പെൺകുട്ടിയുടെ രക്ഷിതാവാണോ, സർക്കാർ പദ്ധതിയിൽ ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൺമക്കളായാൽ വിവാഹത്തിനായി ഭാവിയിലേക്ക് പണം കരുതുക എന്ന് ചിന്തിക്കുന്ന കാലമൊക്കെ കഴിഞ്ഞു. പഠിച്ച് മിടുക്കരാകാൻ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കാണ് രക്ഷിതാക്കൾ പണം കരുതുന്നത്. ഇതിനാായി നേരത്തെ നിക്ഷേപം ആരംഭിക്കുന്നതാണ് ​ഗുണകരം.

 

ഇതിനായി പലതരത്തിലുള്ള നിക്ഷേപങ്ങളും നോക്കിവെച്ചവരാണെങ്കിൽ ഈ പദ്ധതി കൂടി അറിഞ്ഞിരിക്കണം. പെൺമക്കളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾക്കായി മാത്രം രൂപ കല്പന ചെയ്ത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. കേന്ദ്രസർക്കാർ പദ്ധതിയായതിനാൽ പണത്തിന് നൂറ് ശതമാനം സുരക്ഷിതത്വവും ഉയർന്ന പലിശയും ലഭിക്കുന്നുണ്ട്.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പെണ്‍കുട്ടികളുടെ ഭാവി സമ്പാദ്യം എന്ന നിലയ്ക്കാണ് പദ്ധതി ആരംഭിക്കുന്നത്. പെണ്‍കുട്ടിക്ക് 21 ആകുമ്പോഴാണ് കാലാവധിയെത്തുക. അല്ലെങ്കില്‍ 18 വയസിന് ശേഷം പെണ്‍കുട്ടിയുടെ വിവാഹം കഴിയുമ്പോഴും കാലാവധിയെത്തിയതായി കണക്കാക്കും. 

Also Read: 'മാസത്തിൽ മനം നിറയ്ക്കും പോസ്റ്റ് ഓഫീസ്'; 5,000 രൂപ നേടിത്തരുന്ന പദ്ധതിയിതാ; എത്ര നിക്ഷേപിക്കണം?

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും. ഒരു കുട്ടിയുടെ പേരില്‍ ഒരു സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് ഇതില്‍ ഇളവുണ്ട്. 

Also Read: ദിവസം 50 രൂപ നീക്കിവെയ്ക്കാൻ തയ്യാറല്ലേ, സാധാരണക്കാരനും സമ്പന്നനാകാം; പറ്റിയ നിക്ഷേപമിതാ

എത്ര രൂപ വരെ നിക്ഷേപിക്കാം

എത്ര രൂപ വരെ നിക്ഷേപിക്കാം

സാമ്പത്തിക വര്‍ഷത്തില്‍ 250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കാം. സാമ്പത്തിക വർഷത്തിൽ തവണകളായും നിക്ഷേപിക്കാം. അക്കൗണ്ട് തുറന്ന് 15 വര്‍ഷക്കാലം നിക്ഷേപം നടത്തണം. വര്‍ഷത്തില്‍ ചുരുങ്ങിയ നിക്ഷേപമെങ്കിലും നടത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം അക്കൗണ്ട് അവസാനിപ്പിക്കും.

അക്കൗണ്ട് ആരംഭിച്ച് 15 വര്‍ഷം പൂര്‍ത്തിയാകുന്നതിനുള്ളില്‍ പുനനാരംഭിക്കാന്‍ സാധിക്കും. ഇതിനായി 50 രൂപ പിഴയടച്ച് 250 രൂപയില്‍ കുറയാത്ത നിക്ഷേപം നടത്തിയാല്‍ മതി. 

Also Read: ഒറ്റ മാസം കൊണ്ട് നേടാം 11.4 ലക്ഷം രൂപ വരെ; കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ അറിയാം

പലിശ നിരക്ക്

പലിശ നിരക്ക്

2022-23 സാമ്പത്തിക വര്‍ഷത്തിലെ ജൂലായ്- സെപ്റ്റംബര്‍ പാദത്തിലെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഈയിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം 7.6 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെ വര്‍ഷിക പലിശ നിരക്ക്. സാമ്പത്തിക വര്‍ഷത്തി സുകന്യ സമൃദ്ധി യോജനയില്‍ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി സെക്ഷന്‍ 80സി പ്രകാരം പൂര്‍ണമായും നികുതിയിളവ് ലഭിക്കും. പലിശയ്ക്കും കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതി അടയ്‌ക്കേണ്ടതില്ല്.

പിൻവലിക്കൽ

പിൻവലിക്കൽ

പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാവുകയോ 10ാം തരം പഠനം പൂര്‍ത്തിയാവുകയും ചെയ്താല്‍ 50 ശതമാനം തുക പിന്‍വലിക്കാം. ഒറ്റത്തവണയായോ തവണകളായോ നിക്ഷേപം പിന്‍വലിക്കാം. വര്‍ഷത്തില്‍ 1 പിന്‍വലിക്കാലാണ് അനുവദിക്കുക. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ നിക്ഷേപം രക്ഷിതാവില്‍ നിന്ന് പെണ്‍കുട്ടിയിലേക്ക് കൈമാറും. പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിക്ക് നിക്ഷേപവും പിന്‍വലിക്കലും സ്വയം നടത്താം. 

നിബന്ധനകള്‍

നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് ചില നിബന്ധനകളുമുണ്ട്.അക്കൗണ്ട ഉടമയുടെ മരണം, രക്ഷിതാവിന്റെ മരണം, അക്കൗണ്ട് ഉടമയക്കുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ അനുവദിക്കും. ഇതിനായി നിക്ഷേപമുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം.

English summary

Sukanya Samriddhi Yojana; Girl's Guardian Can Open Account For His Child And Get Maximum Benefit

Sukanya Samriddhi Yojana; Girl's Guardian Can Open Account For His Child And Get Maximum Benefit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X