നിങ്ങൾക്ക് ഒരു മകളുണ്ടെങ്കിൽ, അവളുടെ ഭാവിയെക്കുറിച്ച് വളരെയധികം ആശങ്ക ഉണ്ടെങ്കിൽ സർക്കാർ പിന്തുണയുള്ള ഒരു നിക്ഷേപ പദ്ധതിയിൽ ചേരാം. പെൺകുട്ടികൾക്കായി 60 ലക്ഷം രൂപയിലധികം സമ്പാദ്യം സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു സേവിംഗ്സ് സ്കീം ഉണ്ട്. സുകന്യ സമൃദ്ധി യോജന(SSY)യെക്കുറിച്ചാണ് പറയുന്നത്.
കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മകളുടെ പേരിൽ നിക്ഷേപം തുടങ്ങാം. പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ സ്കീമിന് കീഴിൽ, 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷം പൂർത്തിയാകുമ്പോൾ പലിശ അടക്കം മുഴുവൻ തുകയും ലഭിക്കും. എസ്എസ്‌ഐയിൽ നിക്ഷേപിക്കുന്നത് വളരെ എളുപ്പമാണ്. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി 1,50,000/- രൂപയും (50 രൂപയുടെ ഗുണിതങ്ങളിൽ) ആണ്.

സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ലഭിക്കുന്ന പലിശ നികുതി രഹിതമാണ്. പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ രക്ഷിതാവാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. 2024 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ഈ സ്കീം 8.2% പലിശ വാഗ്‌ദാനം ചെയ്യുന്നു. ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് നൽകുന്ന പലിശ സർക്കാർ പരിഷ്കരിക്കാറുണ്ട്. പലിശ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയിലും വ്യത്യാസം വരും. ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലോ എസ്എസ്‌വൈ അക്കൗണ്ട് തുറക്കാം. ഒരു കുടുംബത്തിന് പരമാവധി രണ്ട് പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങാം.
സുകന്യ സമൃദ്ധി യോജന മെച്യൂരിറ്റി കാലയളവ്
സുകന്യ സമൃദ്ധി യോജനയുടെ മെച്യൂരിറ്റി കാലയളവ് അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷമാണ്. പെൺകുട്ടിക്ക് 18 അല്ലെങ്കിൽ 21 വയസാവുമ്പോൾ പിൻവലിക്കാം. അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷമാണ് നിക്ഷേപം നടത്താൻ കഴിയുന്ന പരമാവധി കാലയളവ്.
ആധാർ ഇനിയും അപ്ഡേറ്റ് ചെയ്യാത്തവരുണ്ടോ? സൗജന്യ അപ്ഡേഷനുള്ള അവസാന തിയ്യതി വീണ്ടും നീട്ടിയിരിക്കുന്നു
12500 രൂപ നിക്ഷേപിച്ച് 69 ലക്ഷം എങ്ങനെ നേടാം
21 വർഷത്തെ എസ്എസ്‌വൈ അക്കൗണ്ട് കാലയളവിലുടനീളം പലിശ നിരക്ക് സ്ഥിരമായി തുടരുമെന്ന് കരുതുക. നിങ്ങൾക്ക് 5 വയസ്സുള്ള ഒരു പെൺകുഞ്ഞാണ് ഉള്ളതെങ്കിൽ, പ്രതിവർഷം 1.5 ലക്ഷം രൂപ, അതായത് പ്രതിമാസം 12,500 രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ, മൊത്തം 22.50 ലക്ഷം രൂപ നിക്ഷേപിക്കും. പലിശയായി നിങ്ങൾക്ക് കിട്ടുക 46.77 ലക്ഷം രൂപയാണ്. 21 വർഷത്തിന് ശേഷം നിങ്ങളുടെ സമ്പാദ്യം 69.27 ലക്ഷം രൂപയായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications