നിങ്ങൾ ഇനിയും ആധാർ അപ്ഡേറ്റ് ചെയ്തിട്ടില്ലേ? ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തിയ്യതി 2024 ഡിസംബർ 14 ശനിയാഴ്ചയായിരുന്നു. ഇനി അപ്ഡേറ്റ് ചെയ്യാൻ പണം അടക്കേണ്ടി വരുമോ? എന്നാൽ പേടിക്കേണ്ട, അധാർ അപ്ഡേറ്റ് ചെയ്യാനുള്ള പരിധി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) വീണ്ടും നീട്ടിയിരിക്കുന്നു. 2025 ജൂൺ 14 വരെയാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള പരിധി.
ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടിയാണ് വീണ്ടും അപ്ഡേറ്റ് ചെയ്യാനുള്ള പരിധി നീട്ടിയത്. ഇത് ഒന്നിലധികം തവണയായി സൗജന്യ അപ്ഡേഷനുള്ള പരിധി നീട്ടുന്നുണ്ട്. അതായത് നേരത്തെ 2024 ജൂൺ 14-നായി അവസാന തിയ്യതി പ്രഖ്യാപിച്ചത്. തുടർന്ന് 2024 സെപ്റ്റംബർ 14 വരെ നീട്ടി. എന്നാൽ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി 2024 ഡിസംബർ 14 വരെയായിരുന്നു. ആ തിയ്യതിയും ഇപ്പോൾ നീട്ടിയിരിക്കുന്നു.
ഈ സൗജന്യ സേവനം #myAadhaar പോർട്ടലിൽ മാത്രമേ ലഭ്യമാകൂ. അതു വഴി നിങ്ങൾക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ആധാർ വിവരങ്ങൾ ഓരോ 10 വർഷത്തിലും അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് രാജ്യത്തെ പൗരൻമാരുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. ഇപ്പോൾ വീണ്ടും അവസാന തിയ്യതി നീട്ടിയിരിക്കുന്നതിനാൽ 2025 ജൂൺ വരെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

എങ്ങനെ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാം?
1. യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
2. 'മൈ ആധാർ' എന്ന ഓപ്ഷനിൽ നിന്ന് 'അപ്ഡേറ്റ് യുവർ ആധാർ' തിരഞ്ഞെടുക്കുക.
3. ശേഷം 'അപ്‌ഡേറ്റ് ആധാർ വിവരങ്ങൾ (ഓൺലൈൻ)' എന്ന പേജിൽ നിന്ന് 'ഡോക്യുമെൻ്റ് അപ്‌ഡേറ്റ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
4. നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. തുടർന്ന് 'OTP അയയ്ക്കുക' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തിയ ഒ.ടി.പി നൽകുക.
6. നിങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട വിവരങ്ങൾ തിരഞ്ഞെടുക്കുക (പേര്, വിലാസം, ജനനത്തീയതി)
7. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിനു ശേഷം നിങ്ങളുടെ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
8. ഇതിനു ശേഷം നിങ്ങളുടെ അപ്‌ഡേറ്റിൻ്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് എസ്.എം.എസിലൂടെ നിങ്ങൾക്ക് ഒരു അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) ലഭിക്കും.
ബയോമെട്രിക് ചെയ്യാനുള്ള ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾ
വിരലടയാളം, ഐറിസ് സ്കാനുകൾ, ഫോട്ടോ തുടങ്ങിയ ബയോമെട്രിക്സ് അപ്ഡേറ്റുകൾക്ക് ഒരു ആധാർ എൻറോൾമെൻ്റ് സെൻ്റർ അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രത്തിൽ നിങ്ങൾ നേരിട്ടെത്തണം. ഇതെല്ലാം ഓഫ്‌ലൈൻ അപ്‌ഡേറ്റുകളാണ്.
- ആദ്യം യു.ഐ.ഡി.എ.ഐയുടെ വെബ്സൈറ്റിൽ നിന്ന് എൻറോൾമെൻ്റ്/അപ്ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യണം.
- അതിനു ശേഷം ഈ ഫോമും ആവശ്യമായ രേഖകളും പൂരിപ്പിച്ച് ഈ ആധാർ സെന്ററിൽ സമർപ്പിക്കുക.
- ഇനി നിങ്ങൾളുടെ ബയോമെട്രിക്സ് പ്രക്രിയ പൂർത്തിയാക്കുക.
- ബയോമെട്രിക്സ് പൂർത്തിയായ ശേഷം വിവരങ്ങൾ ട്രാക്കുചെയ്യുന്നതിന് നിങ്ങളുടെ URN വഴി ഒരു സ്ലിപ്പ് ലഭിക്കും.
വസ്തു വിൽക്കുമ്പോൾ വിൽപ്പനക്കാരന് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? മറ്റെന്തെങ്കിലും ഓപ്ഷനുണ്ടോ?
എന്തിനാണ് ആധാർ അപ്‌ഡേറ്റ് ചെയ്യുന്നത്?
നിങ്ങളുടെ ആധാർ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്താം. കുട്ടികളുടെ ആധാറിലും മാറ്റങ്ങൾ വന്നേക്കാം. അതായത് നിങ്ങളുടെ കുട്ടിക്ക് അഞ്ച് വയസ്സിന് താഴെയുള്ളപ്പോൾ ആധാർ എടുത്താൽ രണ്ട് തവണയെങ്കിലും ബയോമെട്രിക് റെക്കോർഡ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും. അഞ്ച് വയസ്സ് പൂർത്തിയായതിനു ശേഷവും 15 വർഷം പൂർത്തിയാക്കിയ ശേഷവും അപ്ഡേറ്റ് ചെയ്യണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
