ഉയര്‍ന്ന ആദായം പ്രതീക്ഷിക്കാതെ നിക്ഷേപ സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നല്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികളാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന,
ഉയര്‍ന്ന ആദായം പ്രതീക്ഷിക്കാതെ നിക്ഷേപ സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നല്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികളാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവ. ഉറപ്പുള്ള ആദായമാണ് ഈ നിക്ഷേപ പദ്ധതികളെല്ലാം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ അതേസമയം ഇവയില്‍ നിക്ഷേപം നടത്തുമ്പോഴും ഈ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് മേലുള്ള ആദായ നികുതി ബാധ്യതകള്‍ എങ്ങനെയാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.
ഇഇഇ സ്റ്റാറ്റസ്
അതിനായി ആദ്യമായി ഇഇഇ എന്തെന്നാണ് അറിയേണ്ടത്. Exempt, Exempt, Exempt എന്നതിന്റെ ചുരുക്കമാണ് EEE. ആദ്യത്തെ E നിങ്ങളുടെ നിക്ഷേപ തുകയ്ക്ക് നികുതി ഇളവ് ലഭിക്കും എന്നതാണ്. അതായത് നിങ്ങളുടെ വരുമാനത്തില്‍ നിന്നും നിന്നും നടത്തുന്ന നിക്ഷേപ വിഹിതത്തിന്മേല് നികുതി നല്‍കേണ്ട ആവശ്യമില്ല. രണ്ടാമത്തെ E, നിക്ഷേപ കാലയളവില്‍ നിങ്ങള്‍ നേടുന്ന ആദായത്തിന്മേല് നികുതി നല്‍കേണ്ടതില്ല എന്നതാണ്. മൂന്നാമത്തെ E , നിക്ഷേപം പിന്‍വലിക്കുന്ന സമയത്ത് നിങ്ങളുടെ കൈയ്യിലെത്തുന്ന വരുമാനം നികുതി മുക്തമാണ് എന്നുമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ ദീര്‍ഘകാല നിക്ഷേപ പദ്ധതികള്‍ക്കാണ് ഇഇഇ സ്റ്റാറ്റസ് പൊതുവേയുള്ളത്.
പലിശ ആദായവും നികുതിയും
ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും നേടുന്ന പലിശ ആദായം പൂര്‍ണമായും നികുതി ബാധ്യതയുള്ളവയാണ്. സ്ഥിര നിക്ഷേപ തുകയില്‍ നിന്നും ലഭിച്ചിരിക്കുന്ന പലിശയുടെ 10 ശതമാനം ബാങ്ക് ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്, അഥവാ ഉറവിട നികുതി) ഈടാക്കും.
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലൂടെ ലഭിക്കും. മെച്യൂരിറ്റി കാലയളവിന് ശേഷവും പിപിഎഫിലൂടെ ലഭിക്കുന്ന പലിശ നിരക്കിന്മേല് നികുതി ഈടാക്കുകയില്ല. പിപിഎഫിന് സമാനമായി പെണ് കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയും ഇഇഇ സ്റ്റാറ്റസ് ഉള്ള നിക്ഷേപ പദ്ധതിയാണ്. വകുപ്പ് 80സി പ്രകാരമുള്ള നികുതിയിളവിന് സുകന്യ സമൃദ്ധി യോജന നിക്ഷേപവും അര്‍ഹമാണ്.
പലിശ നിരക്കുകള്‍
സ്ഥിരമായതും ഉറപ്പുള്ളതുമായ ആദായം നല്കുന്നതിനാല് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ഏറെ ജനകീയമായ നിക്ഷേപ പദ്ധതിയാണ്. വിപണിയുമായി ബന്ധപ്പെട്ട റിസ്കുകളൊന്നും തന്നെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലില്ല. രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ 5.4 ശതമാനം മുതല്‍ 5.5 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് നല്കി വരുന്നത്. നിലവിലെ പാദത്തിലും ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവിച്ചതിനാല്‍ സുകന്യ സമൃദ്ധി യോജന സ്കീമില്‍ 7.6 ശതമാനവും, പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 7.1 ശതമാനവുമാണ് ഈ പാദത്തില്‍ ലഭിക്കുന്ന പലിശ നിരക്ക്.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications