മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ ചെലവുകൾക്ക് വലിയ പ്രാധാന്യം നൽകുന്ന രക്ഷിതാക്കളാണ് ഇന്നത്തെ കാലത്ത്. മക്കളുടെ കാര്യങ്ങൾക്കായി പണം ചെലവാക്കുന്നതിലും ഈ തലമുറ മടിക്കുന്നില്ല. ഇവിടെ മക്കൾക്കായി, അവരുടെ ഭാവി മുന്നിൽ കണ്ടുള്ള പ്രത്യേക നിക്ഷേപങ്ങൾ ആരംഭിക്കുന്നത് വഴി നല്ല സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. റിസ്കെടുക്കാതെ മികച്ച റിട്ടേൺ നൽകുന്നൊരു സ്കീം തിരയുകയാണെങ്കിൽ സുകന്യ സമൃദ്ധി യോജന നോക്കാം.
സുകന്യ സമൃദ്ധി യോജന
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഘു സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്നൊരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. പെണ്‍കുട്ടികളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങള്‍ക്കായി മികച്ച റിട്ടേണോടെ നികുതി രഹിതമായി നിക്ഷേപിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെടുന്ന പദ്ധതി 2015 ലാണ് ആരംഭിക്കുന്നത്.

അക്കൗണ്ട്
10 വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. ഒരു രക്ഷിതാവിന് 2 പെണ്‍കുട്ടികളുടെ പേരില്‍ മാത്രമെ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി പോസ്റ്റ് ഓഫീസ്, ദേശസാത്കൃത ബാങ്ക്, തിരഞ്ഞെടുത്ത സ്വകാര്യ ബാങ്ക് എന്നിവയെ സമീപിക്കാം. 18 വയസ് പൂർത്തിയായാൽ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം പെൺകുട്ടിക്ക് ലഭിക്കും.
നിക്ഷേപം
കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപ വരെയുമാണ് സുകന്യ സമൃദ്ധി യോജനയില്‍ 1 വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. പദ്ധതിയില്‍ നകിക്ഷേപിക്കുന്ന തുകയും പലിശ വരുമാനവും പൂര്‍ണമായും നികുതി മുക്തമാണ്. സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയ നിക്ഷേപം നടത്താതിരുന്നാൽ 50 രൂപ പിഴ ഈടാക്കുകയും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും. 15 വർഷത്തിനുള്ളിൽ അക്കൗണ്ട് തിരിച്ചെടുക്കാൻ അവസരമുണ്ട്. 50 രൂപ പിഴയടച്ച് 250 രൂപ നിക്ഷേപിച്ചാൽ അക്കൗണ്ട് പുനഃസ്ഥാപിക്കാം.
പലിശ
2024 സാമ്പത്തിക വര്‍ഷത്തിന്റെ ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 8 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക്. കേന്ദ്ര സര്‍ക്കാര്‍ ഓരോ ത്രൈമാസത്തിലും പലിശ നിരക്ക് അവലോകനം ചെയ്ത് പുതുക്കാറുണ്ട്. അതാത് സമയത്തെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക.
കാലാവധി
അക്കൗണ്ട് ആരംഭിച്ച ദിവസം മുതല്‍ 21 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ദീര്‍ഘകാലമാണ് സുകന്യ സമൃദ്ധി യോജനയുടെ കാലയളവ്. ഇതില്‍ 15 വര്‍ഷം നിക്ഷേപം നടത്തണം. 18 വയസ് പൂര്‍ത്തിയായി പെണ്‍കുട്ടിയുടെ വിവാഹം നടക്കുമ്പോള്‍ അക്കൗണ്ട് കാലാവധി എത്തിയതായി കണക്കാക്കും.
കാൽക്കുലേറ്റർ
പെണ്‍കുട്ടി ജനിച്ചയുടനെ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ടെടുക്കുകയാണെങ്കില്‍ 21-ാം വയസില്‍ 67 ലക്ഷം രൂപ കുട്ടിയുടെ പേരില്‍ സമ്പാദ്യമുണ്ടാകും. വര്‍ഷത്തില്‍ പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപയാണ് ഇതിനായി നിക്ഷേപിക്കേണ്ടത്. മാസത്തില്‍ നിക്ഷേപിക്കുന്നവര്‍ 12500 രൂപയാണ് നിക്ഷേപിക്കേണ്ടത്. 8 ശതമാനം പലിശ നിരക്കില്‍ 21 വര്‍ഷ കാലയളവില്‍ നിക്ഷേപം വളര്‍ന്ന് 67 ലക്ഷം രൂപയാകും.
15 വര്‍ഷത്തേക്ക് 1.50 ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ 22.50 ലക്ഷം രൂപയാണ് നിക്ഷേപിച്ച തുക. ഈ തുകയ്ക്ക് 21 വര്‍ഷത്തേക്ക് പലിശ ലഭിക്കും. ഇന്നത്തെ 8 ശതമാനം പലിശ തുടർന്നും ലഭിച്ചാൽ 47,30,097 രൂപയാണ് പലിശയായി ലഭിക്കുന്നത്. കാലാവധിയില്‍ 69,80,093 രൂപ നേടാം. 2023 ല്‍ അക്കൗണ്ട് ആരംഭിച്ചൊരാള്‍ ഈ തുക നേടാന്‍ 2044 വരെ കാത്തിരിക്കണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications