വേനല്‍ കടുത്തു, വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നു; അദാനി പവറാണോ ടാറ്റ പവറാണോ ഇപ്പോള്‍ വാങ്ങാന്‍ നല്ലത്?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് പകുതിക്ക് ശേഷം വേനല്‍ കടുത്തതോടെ ഊര്‍ജ ഉപഭോഗം വര്‍ധിക്കുകയുണ്ടായി. ഉത്പാദനവും വിതരണവും തമ്മിലുള്ള വിടവും വികസിച്ചു. ഊര്‍ജ ഉപഭോഗം കൂടിയതോടെ വൈദ്യുത വിതരണ കമ്പനികള്‍ക്ക് വൈദ്യുതി ഉത്പാദകര്‍ ചോദിക്കുന്ന വില നല്‍കേണ്ട അവസ്ഥയുമായി. ഇതോടെ ഊര്‍ജ മേഖലയിലെ ഉത്പാദന കമ്പനി ഓഹരികളിലേക്ക് വീണ്ടും നിക്ഷേപകരുടെ ശ്രദ്ധപതിഞ്ഞു.

ആവശ്യകത

ആവശ്യകത വര്‍ധിച്ചതിനാല്‍ ഊര്‍ജ ഉത്പാദന കമ്പനികളുടെ വരുമാനവും ഉയരുമെന്ന പ്രതീക്ഷയാണ് ഇത്തരം ഓഹരികളുടെ പുറകെ പായാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഊര്‍ജ പ്രതിസന്ധിയുടെ ആശങ്കകള്‍ ഉയര്‍ന്നു തുടങ്ങിയതോടെ അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി പവറും (BSE: 533096, NSE: ADANIPOWER) ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവറും വാര്‍ത്തകളിൽ ഇടംപിടിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ രണ്ടു ഓഹരികളുടേയും ഭാവി പ്രകടനം എങ്ങനെയെന്ന് നോക്കാം.

അദാനി പവര്‍

അദാനി പവര്‍

തിങ്കളാഴ്ച 280.35 രൂപയിലാണ് അദാനി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടു ദിവസത്തെ തിരിച്ചടിക്ക് ശേഷം ഇന്ന് 3 ശതമാനം വരെ മുന്നേറി 288.95 രൂപ വരെ എത്തിയെങ്കിലും നേട്ടമെല്ലാം കൈവിട്ടായിരുന്നു വ്യാപാരം നിര്‍ത്തിയത്. അതേസമയം ഓഹരിയുടെ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് അദാനി പവര്‍ ഓഹരികള്‍ തുടരുന്നത്. 2022-ല്‍ ഇതുവരെയുളള കാലയളവില്‍ ഈ ഓഹരി 182 ശതമാനവും കഴിഞ്ഞ ഒരു മാസത്തിനിടെ 38 ശതമാനവും കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ അദാനി പവറിന്റെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,08,129 കോടിയാണ്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില ഏപ്രില്‍ 28-ന് കുറിച്ച 312.30 രൂപയും താഴ്ന്ന വില 2021 ഓഗസ്റ്റ് 24-ന് കുറിച്ച 69.95 രൂപയുമാണ്.

ടാറ്റ പവര്‍

ടാറ്റ പവര്‍

2.5 ശതമാനം കുതിച്ചുയര്‍ന്ന് 248.50 രൂപയിലാണ് ടാറ്റ പവര്‍ ഓഹരികള്‍ ഇന്ന് വ്യാപാരം നിര്‍ത്തിയത്. 50, 100, 200 ദിവസ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ടാറ്റ പവര്‍ ഓഹരികള്‍ തുടരുന്നതെങ്കിലും ഹ്രസ്വകാല നിലവാരങ്ങളായ 5, 20 ദിവസ മൂവിങ് ആവറേജിന് താഴെയാണ് നില്‍ക്കുന്നത്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 12.47 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 151 ശതമാനവും ഈ ഓഹരികള്‍ മുന്നേറിയിട്ടുണ്ട്.

നിലവിലെ ടാറ്റ പവറിന്റെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 79,404 കോടിയാണ്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം ഏപ്രില്‍ 7-ന് രേഖപ്പെടുത്തിയ 298 രൂപയും താഴ്ന്ന വില 2021 ഏപ്രില്‍ 30-ന് 96.15 രൂപയുമാണ്.

എന്തു ചെയ്യണം?

എന്തു ചെയ്യണം?

പുനരുപയോഗ ഊര്‍ജ വിഭാഗത്തിലേക്ക് നിര്‍ണായക നിക്ഷേപകനെ കൊണ്ടുവരുന്നത് ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്താനും മൂല്യം വര്‍ധിപ്പിക്കാനും ടാറ്റ പവറിനെ (BSE: 500400, NSE: TATAPOWER) സഹായിക്കും. സിജിപിഎല്ലും ടാറ്റ പവറും തമ്മിലുള്ള സംരംഭം വരുമാന വളര്‍ച്ചയ്ക്കും നികുതി ലാഭിക്കാനും തുണയേകും. അതിനാല്‍ ഇടക്കാലയളവിലേക്ക് 320 രൂപ ലക്ഷ്യമാക്കി ടാറ്റ പവര്‍ ഓഹരികള്‍ വാങ്ങാമെന്ന് ബൊണാണ്‍സ പോര്‍ട്ട്‌ഫോളിയോ നിര്‍ദേശിച്ചു. അതേസമയം 255 നിലവാരം ഭേദിച്ച് ക്ലോസ് ചെയ്താല്‍ ടാറ്റ പവര്‍ ഓഹരി വാങ്ങിയാല്‍ മതിയെന്ന് ടിപ്‌സ്2ട്രേഡ്‌സ് സൂചിപ്പിച്ചു.

അദാനി

എന്നാല്‍ അദാനി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മഹിമയിലാണ് അദാനി പവര്‍ ഓഹരികള്‍ സര്‍വകാല റെക്കോഡ് നിലവാരത്തിലേക്ക് കുതിക്കുന്നത്. അടിസ്ഥാനപരമായും ടെക്‌നിക്കലായും വിലയിരുത്തിയാല്‍ അദാനി പവര്‍ ഓഹരികള്‍ വാല്യൂവേഷന്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. അതിനാല്‍ ഏതു സമയത്തും ഓഹരിയില്‍ ശക്തമായൊരു തിരുത്തല്‍ സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതുകൊണ്ട് ഈ നിലവാരത്തില്‍ ഓഹരിയില്‍ നിന്നും ലാഭം എടുക്കുകയോ അല്ലെങ്കില്‍ 275 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കുകയോ ചെയ്യണമെന്നും ടിപ്‌സ്2ട്രേഡ് നിര്‍ദേശിച്ചു. ഇടക്കാലയളവിലേക്ക് കാര്യമായ എന്തെങ്കിലും നേട്ടം നല്‍കാന്‍ അദാനി പവര്‍ ഓഹരിയില്‍ സാധ്യതയില്ലെന്ന് ബോണാണ്‍സ പോര്‍ട്ട്‌ഫോളിയോ സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പേര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X