ചെറിയ തുകകളിലൂടെയുള്ള സ്ഥിരമായ നിക്ഷേപം വലിയ സമ്പാദ്യത്തിലേക്ക് എത്തിക്കുമെന്നതില്‍ തര്‍ക്കമില്ല. കോമ്പൗണ്ടിംഗ് രീതിയില്‍ 12 ശതമാനം ആദായം ലഭിച്ചാല്‍ നിക്ഷേപം 6 വര്‍ഷം കൊണ്ട് ഇരട്ടിയിലധികം നേട്ടം തരും. അതായത് നൂറ് ശതമാനം വളര്‍ച്ച നിക്ഷേപത്തിന് ഉണ്ടായെന്ന് ചുരുക്കം. ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന നിഷേപമാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍.
ചെറിയ തുകകള്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിച്ച് വലിയ സമ്പത്ത് ഉണ്ടാക്കിയെടുക്കാം. ഇത്തരത്തില്‍ എസ്ഐപി നിക്ഷേപകര്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മികച്ച നേട്ടം നല്‍കിയൊരു മ്യൂച്വല്‍ ഫണ്ടിനെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
സുന്ദരം മള്‍ട്ടി കാപ് ഫണ്ട്
2013 ജനുവരി രണ്ടിനാണ് സുന്ദരം മള്‍ട്ടി കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ആരംഭിക്കുന്നത്. 2002 ഒക്ടോബറിലാണ് റെഗുലര്‍ പ്ലാന്‍ അവതരിപ്പിച്ചത്. 1,917 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഡയറക്ട് പ്ലാനിന്റെ ചെലവ് അനുപാതം 0.96 ശതമാനമാണ്.
3-4 വര്‍ഷത്തേക്ക് തുടര്‍ച്ചയായി നിക്ഷേപിക്കുന്നവര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍ നല്കുന്ന ഫണ്ടാണിത്. 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നൊരു ഫണ്ട് കൂടിയാണിത്. എസ്ഐപി നിക്ഷേപത്തിനും 100 രൂപ മാത്രം മതിയാകും.
വ്യത്യസ്ത മാര്‍ക്കറ്റ് ക്യാപിറ്റലെസേഷനുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ സ്വാതന്ത്യമുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്കീമുകളാണ് മള്‍ട്ടി കാപ് ഫണ്ടുകള്‍. ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് എന്നിങ്ങനെ എല്ലാ തരം ഫണ്ടുകളിലും മള്‍ട്ടി കാപ് ഫണ്ടുകള്‍ നിക്ഷേപിക്കും. ഇതിനാല്‍ തന്നെ വൈവിധ്യവത്കരിച്ചൊരു പോര്‍ട്ടഫോളിയോ ആയിരിക്കും ഫണ്ടുകളുടേത്.
97.97 ശതമാനവും ആഭ്യന്തര ഇക്വിറ്റികളില്‍ നിക്ഷേപിച്ച ഫണ്ടില്‍ 34.76 ശതമാനവും ലാര്‍ജ്കാപ് ഓഹരികളാണ്. 17.26 ശതമാനം മിഡ്കാപ് ഓഹരികളും 21.86 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിആര്‍എ, സുവന് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഫണ്ടിന് നിക്ഷേപമുള്ള പ്രധാന ഓഹരികള്‍.
ആദായം
ഫണ്ട് ആരംഭിച്ചത് മുതൽ 15.29 ശതമാനമാണ് ഫണ്ടിന്റെ കോമ്പൗണ്ടിംഗ് നിരക്ക്. ഇതുപ്രകാരം 3 വര്‍ഷം തുടര്‍ച്ചയായി 12,000 രൂപയുടെ പ്രതിമാസ എസ്ഐപി ചെയ്തൊരാള്‍ക്ക് 5.50 ലക്ഷം രൂപ മൂന്ന് വര്‍ഷം കൊണ്ട് നേടാനായി. 4.32 ലക്ഷമാണ് ഇക്കാലയളവില്‍ നിക്ഷേപിച്ചത്. അഞ്ച് വര്‍ഷ മുന്‍പ് എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് 10.85 ലക്ഷം രൂപ നേടാനായി. 7.20 ലക്ഷം രൂപയായിരുന്നു ഇക്കാലയളവിലെ നിക്ഷേപം.
ഏഴ് വർഷം മുൻപ് ആരംഭിച്ച എസ്ഐപിയിലൂടെ 10.08 ലക്ഷം രൂപയുടെ നിക്ഷേപം 18.08 ലക്ഷമായി വളർന്നു. 10 വര്‍ഷം തുടര്‍ച്ചയായി സുന്ദരം മള്‍ട്ടി കാപ് ഫണ്ടില്‍ എസ്ഐപി ചെയ്തൊരാള്‍ക്ക് 34.04 ലക്ഷം രൂപ ഇക്കാലയളവില്‍ നേടനായി. 14.40 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഒറ്റത്തവണയായി 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് 4,35,342 രൂപ നേടാനായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications