അടുത്തിടെ നേരിട്ട തിരിച്ചടിയില്‍ നിന്നും വിപണി മെല്ലെ കരകയറുകയാണ്. ഇന്ന് നേരിയെ നേട്ടമാണെങ്കിലും തുടര്‍ച്ചയായ നാലാം ദിവസമാണ് സൂചികകള്‍ മുന്നേറിയത്. സമീപകാല തിരിച്ചടിയില്‍ ഏറ്റവും ആഘാതം നേരിട്ടത് മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളാണ്. എന്നാല്‍ ലാര്‍ജ് കാപ് ഓഹരികളില്‍ താരതമ്യേന ഇടിവിന്റെ ആഘാതം കുറവായിരുന്നു. കിഴക്കന്‍ യൂറോപ്പിലെ യുദ്ധം കെട്ടടങ്ങാത്തതും പണപ്പെരുപ്പ ഭീഷണിയും പലിശ നിരക്ക് വര്‍ധന ആസന്നമായതും പോലെ സമീപകാല ഭാവിയിലും വിപണിയെ ചാഞ്ചാട്ടത്തിന്റെ പാതയില്‍ കുരുക്കിയിടാനുള്ള നിരവധി ഘടകങ്ങളുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ലാര്‍ജ് കാപ് ഓഹരികളിലേക്ക് ചുവടു മാറ്റണമെന്ന് അഭിപ്രായപ്പെടുന്ന വിപണി വിദഗ്ധരുണ്ട്.
രാജ്യത്തെ പ്രമുഖ വിപണി നിരീക്ഷകരുടെ ഇടയില്‍ ലാര്‍ജ് കാപ് ഓഹരികളുടെ സമീപ ഭാവിയിലെ പ്രകടനം വിലയിരുത്താനുള്ള സര്‍വേ നടത്തിയിരുന്നു. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ അടുത്ത 12 മാസ കാലയളവിലെ ലാര്‍ജ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്. ഇത് പ്രകാരം കുറഞ്ഞത് 10 അനലിസ്റ്റുകള്‍ എങ്കിലും വാങ്ങാമെന്ന് നിര്‍ദേശിച്ചതും 39 ശതമാനം നേട്ടമെങ്കിലും നല്‍കാവുന്നതുമായ 10 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- സെയില്‍- 23 അനലിസ്റ്റുകള്‍ ഈ ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഇവര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 51.4 ശതമാനം നേട്ടം ലഭിക്കാം. ഇന്ന് സെയില്‍ ഓഹരികള്‍ 99.6 രൂപയിലാണ് ക്ലോസ് ചെയ്തത്.
- ബിപിസിഎല്‍- 35 വിപണി വിദഗ്ധര്‍ ഈ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ശുപാര്‍ശ ചെയ്തു. ഇവര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 48.7 ശതമാനം ആദായം ലഭിക്കാം. ഇന്ന് ബിപിസിഎല്‍ ഓഹരികള്‍ 362 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
- ഡാല്‍മിയ ഭാരത് ലിമിറ്റഡ്- 27 അനലിസ്റ്റുകള്‍ ഈ ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഇവര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 45.7 ശതമാനം നേട്ടം ലഭിക്കാം. ഇന്ന് ഡാല്‍മിയ ഭാരത് ഓഹരികള്‍ 1,424 രൂപയിലാണ് ക്ലോസ് ചെയ്തത്.
- എച്ച്ഡിഎഫ്സി- 32 വിപണി വിദഗ്ധര്‍ ഈ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ശുപാര്‍ശ ചെയ്തു. ഇവര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 44.3 ശതമാനം ആദായം ലഭിക്കാം. ഇന്ന് എച്ച്ഡിഎപ്സി ഓഹരികള്‍ 2,232 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
- ഐജിഎല്‍- 29 അനലിസ്റ്റുകള്‍ ഈ ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഇവര്‍ നല്കിയ ലക്ഷ്യ വിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 42.9 ശതമാനം നേട്ടം ലഭിക്കാം. ഇന്ന് ഐജിഎല്‍ ഓഹരികള്‍ 378 രൂപയിലാണ് ക്ലോസ് ചെയ്തത്.
- എം & എം- 41 വിപണി വിദഗ്ധര്‍ ഈ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ശുപാര്‍ശ ചെയ്തു. ഇവര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 42.1 ശതമാനം ആദായം ലഭിക്കാം. ഇന്ന് എം & എം ഓഹരികള്‍ 735 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
- അള്‍ട്രാ ടെക് സിമന്റ്- 40 അനലിസ്റ്റുകള്‍ ഈ ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഇവര്‍ നല്കിയ ലക്ഷ്യ വിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 41.3 ശതമാനം നേട്ടം ലഭിക്കാം. ഇന്ന് അള്‍ട്രാ ടെക് സിമന്റ് ഓഹരികള്‍ 6,025 രൂപയിലാണ് ക്ലോസ് ചെയ്തത്.
- എച്ച്ഡിഎഫ്സി ബാങ്ക്- 45 വിപണി വിദഗ്ധര്‍ ഈ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ശുപാര്‍ശ ചെയ്തു. ഇവര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 39.3 ശതമാനം ആദായം ലഭിക്കാം. ഇന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 1,397 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
- ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്- 42 അനലിസ്റ്റുകള്‍ ഈ ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഇവര്‍ നല്കിയ ലക്ഷ്യ വിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 39.3 ശതമാനം നേട്ടം ലഭിക്കാം. ഇന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 902 രൂപയിലാണ് ക്ലോസ് ചെയ്തത്.
- എസ്ബിഐ- 41 വിപണി വിദഗ്ധര്‍ ഈ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ശുപാര്‍ശ ചെയ്തു. ഇവര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 39.1 ശതമാനം ആദായം ലഭിക്കാം. ഇന്ന് എസ്ബിഐ ഓഹരികള്‍ 470 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
