ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നോക്കുമ്പോൾ നിരക്കുകൾ ഉയർന്ന് നിൽക്കുന്ന ഈ കാലത്ത് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളെക്കാൾ ഉയർന്ന പലിശ താരതമ്യേന പുതുമുഖ ബാങ്കുകൾ നൽകും. സ്മോൾ ഫിനാൻസ് ബാങ്കുകൾ ധനസമാഹരണത്തിന് വേണ്ടിയാണ് ഉയർന്ന പലിശ നൽകി നിക്ഷേപങ്ങൾ ആകർഷിക്കുന്നത്.
അതോടൊപ്പം, റിസർവ് ബാങ്ക് അംഗീകാരമുള്ളവയായതിനാൽ നിക്ഷേപത്തിന് സുരക്ഷിതത്വവും സ്മോൾ ഫിനാൻസ് ബാങ്കുകളിൽ നിന്ന് ലഭിക്കും. ഇവയിൽ ഏറ്റവും മികച്ച പലിശ ലഭിക്കുന്ന ബാങ്കാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് ഈയിടെ പരിഷ്‌കരിച്ചിരുന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 7.75 ശതമാനം വരെയും പലിശ ലഭിക്കും. 5 വർഷ കാലാവധിയുള്ള ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്കും ഏറ്റവും മികച്ച പലിശ നൽകുന്നതും സൂര്യോദയ് ബാങ്കാണ്.

റെഗുലർ നിക്ഷേപകർക്ക് 9.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.60 ശതമാനം പലിശയും ലഭിക്കും. 5 വർഷത്തേക്കുള്ള സാധരാണ നിക്ഷേപങ്ങൾക്കും 9.10 ശതമാനം മുതൽ 9.60 ശതമാനം വരെ പലിശ നിരക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നുണ്ട്.
മറ്റു കാലയളവിലെ നിരക്കുകൾ
7 മുതൽ 14 ദിവസ കാലാവധിയുള്ള ഹ്രസ്വകാല നിക്ഷേപത്തിന് 4 ശതമാനം പലിശ നൽകും.15 മുതൽ 45 ദിവസം വരെ 4.25%, 46 ദിവസം മുതൽ 90 ദിവസം വരെ 4.50%, 91 ദിവസം മുതൽ 6 മാസം വരെ 5% എന്നിങ്ങനെയാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് പലിശ ലഭിക്കും.
6 മുതൽ 9 മാസം വരെ 5.50%, 9 മുതൽ 1 വർഷം വരെ 6% എന്നിങ്ങനെ പലിശ ലഭിക്കും. 1 വർഷത്തേക്ക് 6.85 ശതമാനം പലിശ നൽകും. 1 വർഷം മുതൽ 15 മാസം വരെ 8.25%, 15 മാസം മുതൽ 2 വർഷം വരെ 8.50%, 2 മുതൽ 3 വർഷം വരെ 8.60%, 3 മുതൽ 5 വർഷത്തിൽ താഴെ 6.75 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും.
5 വർഷം കാലാവധി പൂർത്തിയാകുമ്പോൾ 9.10 ശതമാനം പലിശ ലഭിക്കും. 5 മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 7.25 ശതമാനം പലിശ നേടാം.
3 ലക്ഷം രൂപ നിക്ഷേപിച്ചാൽ
9.10 ശതമാനം ഉറപ്പുള്ള റിട്ടേൺ 5 വർഷത്തേക്ക് ലഭിക്കുമ്പോൾ നിക്ഷേപിക്കുന്ന തുകയ്ക്ക് നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കും. 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5-ാം വർഷത്തിൽ 4,70,447 രൂപ ലഭിക്കും. 1,70,447 രൂപയാണ് പലിശയായി ലഭിക്കുന്നത്. 9.60 ശതമാനം പലിശയിൽ മുതിർന്ന പൗരന്മാർക്ക് 3 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 4,82,081 രൂപ നേടാൻ സാധിക്കും.
പണം പൂർണമായും സുരക്ഷിതം
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. 5 ലക്ഷം രൂപ വരെയാണ് ഇൻഷൂർ ചെയ്യപ്പെടുക. നിക്ഷേപും പലിശയും അടക്കമാണ് 5 ലക്ഷം. 3 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ പൂർണമായും സുരക്ഷിതമായിരിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
